ഇച്ചിരി ലാഗുണ്ട്, ക്‌ളൈമാക്‌സ് ഗുഡ് ആണ്; താന്‍ പാര്‍ട്ട് ടൈം നടനെന്ന് ധ്യാന്‍ ശ്രീനിവാസന്‍

0
190

താന്‍ ഒരുപാര്‍ട്ട് ടൈം നടനെന്ന് ധ്യാന്‍ ശ്രീനിവാസന്‍. നദികളില്‍ സുന്ദരി യമുനയുടെ വാര്‍ത്താ സമ്മേളനത്തിലാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്. അതിനൊടൊപ്പം ഈ സിനിമയുടെ റിവ്യുവായി വളരെ സിമ്പിളായി പറയുകയും ചെയ്തു നടന്‍. ഇനി കോക്കിനോടും ഉണ്ണിയോടും റിവ്യു ചോദിക്കേണ്ട കാര്യമില്ലെന്നും നടന്‍ പറഞ്ഞു.

ധ്യാന്‍ പറഞ്ഞ വാക്കുകള്‍

സിനിമ പൊട്ടാന്‍ വേണ്ടി ആരും സിനിമ എടുക്കാറില്ല. പാര്‍ട്ട് ടൈം പാര്‍ട്ട് ടൈം ആക്ടറായിട്ടാണ് എന്നെ എല്ലാവരും കണക്കാക്കുന്നത്. കൊറോണ കമ്മിറ്റ്‌മെന്റ്‌സ് എന്നാണ് ഇപ്പോള്‍ ിവളിക്കുന്നത്. പല അഭിമുഖങ്ങളിലും ഞാന്‍ ഇത് പറയാറുണ്ട്. സിനിമ നടനാകണമെന്ന് ആഗ്രഹിച്ച് സിനിമയില്‍ വന്നതല്ല. ഡയറക്ടറാകാന്‍ വന്നതാണ്. കൊറോണക്കാലത്ത് കുറച്ചേറെ സിനിമകളില്‍ കരാര്‍ ഒപ്പിട്ടു. ആ കമ്മിറ്റ്‌മെന്റ്‌സാണ് ഇപ്പോഴും തീര്‍ത്തുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കി. പരിചയമുള്ളവരുടേയോ ബന്ധപ്പെട്ട് നില്‍ക്കുന്നവരുടെയോ സിനിമകളാണത്.

മിക്ക

സിനിമകളും തുടക്കക്കാരുടേതാണ്. പല സിനിമകളും പ്രൊഡക്ഷന്‍ ഹൗസുമായിട്ടാണ് വരുന്നത്. ഉല്ലാസ് ചേട്ടനും വിലാസും ചേട്ടനും വന്നത് അവര്‍ കഥ കേട്ടീട്ട് ഇഷ്ടപ്പെട്ടിട്ടാണ് വന്നത്. സിനിമ നിര്‍മ്മിക്കാനായിട്ട് തയ്യാറായിട്ട് വന്നവരാണ്. ഒരു സിനിമ പരാജയപ്പെട്ടാല്‍ എല്ലാ ഉത്തരവാദിത്വവും നടന്റെ പുറത്താണ് വയ്ക്കുന്നത്. നിര്‍മാതാക്കള്‍ കഥ കേട്ട് ഇഷ്ടപ്പെട്ടശേഷമാണ് തങ്ങളുടെ അടുത്തേക്ക് വരുന്നത്.

സിനിമ വിജയിച്ചില്ലെങ്കില്‍ ആദ്യ ഉത്തരവാദിത്വം നിര്‍മാതാവിനാണ്, പിന്നെ സംവിധായകന്, അതിനുശേഷമാണ് നടന്‍ വരുന്നത്. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി ഏറ്റവും കൂടുതല്‍ സുഹൃത്തുക്കളോട് നിര്‍ബന്ധിച്ച് ചെയ്ത സിനിമയാണ് ഉടല്‍. അതിന് മികച്ചൊരു ക്വാളിറ്റിയുള്ളതുകൊണ്ടാണ് ഞാന്‍ അങ്ങനെ ചെയ്തത്. അതിനുശേഷം ഈ സിനിമയായിരിക്കും ഞാന്‍ ഇത്രയും പ്രോത്സാഹിപ്പിക്കുന്ന സിനിമ. കാരണം ഇതൊരു നല്ല സിനിമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ആ രീതിയില്‍ നിരവധി മോശം സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. കണ്ണുമടച്ചാണ് ആ സിനിമകളെല്ലാം കമിറ്റ് ചെയ്തത്. അതൊക്കെ ഓടുകയില്ലെന്ന് ഞാന്‍ പറഞ്ഞിട്ടുമുണ്ട്.നിര്‍മ്മാതാവും സംവിധായകനും പറയുകയാണ് ധ്യാന്‍ ഒന്ന് കൂടെ നിന്നാല്‍ മതിയെന്ന് പറയുമ്പോഴാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിക്കുന്നത്. കൃത്യമായ കരിയര്‍ പ്ലാനില്ലാതെ നടനായ ആളാണ് ഞാന്‍. ആക്ടിങ്ങില്‍ ഇപ്പോഴും എനിക്കൊരു കരിയര്‍ പ്ലാന്‍ ഇല്ല. അല്ലെങ്കില്‍ ഇത്രയും സിനിമകള്‍ ഞാന്‍ പൊട്ടിക്കുമോ?

എനിക്ക് സ്വന്തമായൊരു പ്രൊഡക്ഷന്‍ ഹൗസുണ്ട്. കൃത്യമായി പ്ലാനോട് കൂടി മൂന്ന് മാസം കൊണ്ട് നല്ല കഥയൊക്കെ കണ്ടുപിടിച്ച് നിര്‍മ്മിച്ച് വളരെ എളുപ്പത്തില്‍ വില്‍ക്കാം. ഒരു വര്‍ഷം കൊണ്ടുണ്ടാക്കുന്ന പൈസ മൂന്ന് മാസം കൊണ്ട് പ്രൊഡ്യുസ് ചെയ്ത് ഉണ്ടാക്കാം. എന്നെ സംബന്ധിച്ചിടത്തോളം പൈസ ഉണ്ടാക്കുന്നതിലുപരി വര്‍ക്ക് ചെയ്യുകയെന്നതാണ്. 2017 മുതല്‍ 2020 വരെ വീട്ടിലിരിക്കുകയായിരുന്നു. വീട്ടിലിരുന്ന മടുത്തപ്പോഴാണ് ആ സമയത്ത് എനിക്ക് തോന്നിയത് ഇനി വര്‍ക്ക് ചെയ്യണമെന്ന്. അന്ന് എടുത്ത തീരുമാനത്തില്‍ ചെയ്ത സിനിമകള്‍ ഇന്നും എനിക്ക് നിര്‍ത്താന്‍ സാധിക്കുന്നില്ല. അന്നത്തെ കമിറ്റ്‌മെന്റ്‌സാണ് ഞാന്‍ ഇന്നും ചെയ്ത് കൊണ്ടിരിക്കുന്നത്. അതില്‍ മികച്ച സിനിമകളുണ്ട്, മോശം സിനിമകളുണ്ട്. കഴിഞ്ഞ ര്‍ഷത്തെ ഹിറ്റ് സിനിമകളുടെ സംവിധായകര്‍ വരെയുണ്ട്. ഏട്ടന്റെ പടമുണ്ട്. ഇവരൊക്കെ എന്തിനാണ് എന്നെ വെച്ച് സിനിമ ചെയ്യുന്നതെന്ന് ഞാന്‍ ആലോചിക്കാറുണ്ട്. ഉടല്‍ കഴിഞ്ഞ് ഏറ്റവും കൂടുതല്‍ പുഷ് ചെയ്യുന്ന സിനിമയായിരിക്കും നദികളില്‍ സുന്ദരി യമുന.

എന്റെ ഇന്റര്‍വ്യു കണ്ടാല്‍ മനസിലാകും. ഞാന്‍ എന്തെങ്കിലും ഒരു ക്ലൂ ഇട്ടിട്ടുണ്ടാകും. ഓടുമോ ഓടില്ലയോ എന്ന്. സിനിമ പൂര്‍ത്തീകരിച്ചതിന് ശേഷം ഏറ്റവും അവസാനം കിട്ടുന്ന പ്രൊഡക്ട് നടന്മാര്‍ കാണില്ല. ഞാന്‍ ഈ സിനിമയുടെ എന്‍ഡ് പ്രൊഡക്ട് കണ്ടിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ഞാന്‍ വളരെ ആസ്വദിച്ച സിനിമയും രസകരമായ സെറ്റുമെല്ലാമാണ്. എനിക്ക് ഈ സിനിമ വ്യക്തിപരമായി ഭയങ്കര ഇഷ്ടമുള്ള സിനിമയാണ്. ഈ സിനിമയെക്കുറിച്ച് പറയുകയാണെങ്കില്‍ ആദ്യ ഭാഗത്ത് ഇച്ചിരി ലാഗുണ്ട്, സെക്കന്‍ഡ് ഹാഫ് എന്‍ഗേജിംഗാണ്. ക്ലൈമാക്‌സ്ഗുഡാണ്. സിമ്പിളാണ് എന്റെ റിവ്യു. കോക്കും ഉണ്ണിയുമൊന്നും ഇനി റിവ്യു പറയണ്ട.

LEAVE A REPLY

Please enter your comment!
Please enter your name here