‘ഹൈദര്‍ ഇക്കയ്ക്ക് എന്നോടും വിഷ്ണുവിനോടും ക്ഷമിക്കാന്‍ പറ്റുമെങ്കില്‍ ക്ഷമിക്കുക’: ധ്യാന്‍ ശ്രീനിവാസന്‍

0
363

ഹൈദര്‍ ഇക്കയ്ക്ക് എന്നോടും വിഷ്ണുവിനോടും ക്ഷമിക്കാന്‍ പറ്റുമെങ്കില്‍ ക്ഷമിക്കണമെന്ന് ധ്യാന്‍ ശ്രീനിവാസന്‍. നന്ദികളില്‍ സുന്ദരിയമുനയുടെ വിജയാഘോഷത്തിന്റെ ഭാഗമായി തീയേറ്ററിലെത്തിയപ്പോഴാണ് താരം ഇക്കാര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍….

”ഇവിടെ സിനിമയുടെ വിജയാഘോഷത്തിന് വന്നപ്പോള്‍ കഴിഞ്ഞ ഒരു പത്രസമ്മേളനത്തില്‍ ഉണ്ടായ സംഭവമൊക്കെ നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാകുമല്ലോ. അപ്പോള്‍ ഞങ്ങള്‍ സില്ലി മോങ്ക്‌സിന്റെ ഒരു ഇന്റര്‍വ്യൂ ഞാനും അശ്വന്ത് കഴിഞ്ഞ ദിവസം ഒരു വീഡിയോ ഇട്ടു, അപ്പോള്‍ അതിനകത്ത് ഒരു ക്ലാരിറ്റി കൊടുക്കാനും അതുമായി ബന്ധപ്പെട്ടുള്ള സംഭവം പറയാനും വേണ്ടിയിട്ടാണ് ഇപ്പോള്‍ ഞാന്‍ വന്നിരിക്കുന്നത്. ഇപ്പോള്‍ ഞാന്‍ ആ ഇന്റര്‍വ്യൂവിനു പോകാന്‍ കാരണം അശ്വന്ത് ക്ഷണിച്ചതുകൊണ്ടോ വിളിച്ചതുകൊണ്ടോ അല്ല, നമ്മളൊരു തുറന്ന ചര്‍ച്ചയ്ക്കു വേണ്ടിയിട്ടാണ് പോയത്. ഇപ്പോള്‍ അന്തിചര്‍ച്ചകളിലും സിപിഎമ്മുകാരും കോണ്‍ഗ്രസ്സുകാരും ആര്‍എസ്എസ്സുകാരും ഒക്കെ ഒരുമിച്ചിരുന്ന് എതിര്‍ഭാഗത്തുള്ള പാര്‍ട്ടിക്കാരുമായിട്ടൊക്കെ ചര്‍ച്ചയ്ക്കു പോകുന്നുണ്ട്, അവര്‍ക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടാവും. അപ്പോള്‍ അതുപോലൊരു തുറന്ന ചര്‍ച്ചയ്ക്കു വേണ്ടി സില്ലി മോങ്ക്‌സ് വിഷ്ണു എന്നെ വിളിക്കുന്നു, ഞാന്‍ പോവുന്നു. അതിനപ്പുറം അതിനെക്കൊണ്ട് ഞാന്‍ കൊക്കിനെ മയപ്പെടുത്താന്‍ പോയതോ അല്ലെങ്കില്‍ അതുകൊണ്ട് എനിക്ക് വേറെ ഉദ്ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നെ വിളിച്ചത് ഇവരാണ്, ഇവരെ പരിചയമുള്ളതുകൊണ്ടും ഞാന്‍ ആ ചര്‍ച്ചയ്ക്കു പോയി.

അപ്പോള്‍ ആ ചര്‍ച്ച എനിക്ക് സിനിമാമേഖലയ്ക്ക് അകത്തുനിന്നുതന്നെ കുറേപേര്‍ അകത്തും പുറത്തുമായിട്ടുള്ള ഒരുപാട് സുഹൃത്തുക്കള്‍ അടക്കം സിനിമാക്കാര്‍ അടക്കം എന്നോട് പറഞ്ഞു, ‘എന്തിന് കോക്കിനെ പ്രൊമോട്ട് ചെയ്യുകയാണോ’ എന്ന് പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു പ്രസ്മീറ്റ് ഞാന്‍ ഉണ്ടായിരുന്നില്ല, അപ്പോള്‍ ആ പ്രസ്മീറ്റിലടക്കം എല്ലാവരും എന്റെ ടീമിനോട് ചോദിച്ചു, ‘കോക്ക് എന്ന വിമര്‍ശകനെ പ്രൊമോട്ട് ചെയ്യുകയാണോ എന്ന്. അങ്ങനെയൊരു ഉദ്ദേശം നമുക്ക് ആര്‍ക്കും ഇല്ല, അങ്ങനെയൊന്നും പോയതല്ല. ഇങ്ങനെയൊരു തുറന്ന ചര്‍ച്ചയ്ക്കു വിളിച്ചപ്പോള്‍ ഞാന്‍ അതിന്റെ ഭാഗമായി പോയി. ഇനിയും അത്തരം ചര്‍ച്ചകള്‍ വരികയാണെങ്കില്‍ തീര്‍ച്ചയായിട്ടും നമ്മള്‍ പോവുന്നതായിരിക്കും. അതിലിപ്പോള്‍ ആര്‍ക്കും വെറുപ്പോ ദേഷ്യമോ തോന്നിയിട്ട് കാര്യമില്ല.

അതിനകത്ത് ഉണ്ടായ സംഭവം എന്താണെന്നു വച്ചാല്‍ ഷൂട്ട് തുടങ്ങിയതിനു ശേഷം വിഷ്ണു തന്നൊരു എവിയില്‍ നമ്മള്‍ ഹൈദര്‍ ഇക്കയെ ഇങ്ങനെയൊരു വാക്ക് ഉപയോഗിച്ചു, കുറച്ചുകാലമായിട്ട് അശ്വന്ത് ആണ് അത് തുടങ്ങിയിട്ടത് എന്ന് പിന്നീടാണ് ഞാന്‍ അറിഞ്ഞത്. അത് തുടങ്ങിക്കഴിഞ്ഞതിനു ശേഷം അങ്ങനെയൊരു വാക്ക്, ഞാന്‍ വായിച്ചു കഴിഞ്ഞതിനു ശേഷമാണ്, ഞാന്‍ അത് ഫില്‍റ്റര്‍ ചെയ്യാമായിരുന്നു എന്ന് ഞാന്‍ പിന്നീടാണ് ആലോചിച്ചത്. അപ്പോള്‍ ആദ്യം തന്നെ ഞാന്‍ അത് വായിക്കാന്‍ ഉണ്ടായ സാഹചര്യം അല്ലെങ്കില്‍ ഞാന്‍ ആദ്യം തന്നെ ഹൈദര്‍ ഇക്കയോട് ഇങ്ങനെയൊരു തുറന്ന വേദിയില്‍ മാപ്പു പറയുന്നു. കാരണം അത് പള്ളിയ്ക്ക് അതിനുശേഷം ഞങ്ങള്‍ സംസാരിച്ചപ്പോഴും കാലങ്ങളായിട്ട് പുള്ളിയ്ക്ക് മാനസികമായി വിഷമം ഉണ്ടാക്കിയിട്ടുള്ള സംഭവം ആണെന്ന് പറഞ്ഞു. അപ്പോള്‍ അതുകൊണ്ട് അതിന് ആദ്യമായിട്ട് ഒരു മാപ്പ്, അതോടൊപ്പം തന്നെ വിഷ്ണു ഓപ്പണ്‍ ആയിട്ട് അങ്ങനെ പ്രെസ്സ്മീറ്റില്‍ ഒരു മാപ്പ് പറഞ്ഞതാണ്, വിഷ്ണുവിനെക്കൊണ്ട് ഞാന്‍ മാപ്പ് പറയിപ്പിച്ചതാണ്. കാരണം ഇവന്‍ കുറേ പൊളിറ്റിക്കല്‍ കറക്റ്റന്‍സിനെക്കുറിച്ച് എന്നോട് ചോദിച്ചപ്പോള്‍, എന്നാല്‍ ശരി ഇവനിട്ടൊരു പണി കൊടുക്കാം എന്ന രീതിയിലും അതോടൊപ്പം തന്നെ ഇതവിടെ അവസാനിക്കുന്നുണ്ടെങ്കില്‍ അവസാനിക്കട്ടെ എന്നുള്ള രണ്ട് ചിന്ത ഉള്ളതുകൊണ്ടുതന്നെയാണ് നമ്മള്‍ അങ്ങനെയൊരു പ്രെസ്സ്മീറ്റിനകത്തുതന്നെ വിഷ്ണു ഓപ്പണ്‍ ആയിട്ട് സോറി പറഞ്ഞത്.

ഹൈദര്‍ ഇക്കയ്ക്ക് എന്നോടും വിഷ്ണുവിനോടും ക്ഷമിക്കാന്‍ പറ്റുമെങ്കില്‍ ക്ഷമിക്കുക. തീര്‍ച്ചയായും ആ വാക്ക് അണ്‍പാര്‍ലമെന്ററിയാണ് അബ്യുസിവാണ്. ഇത്രയും പൊളിറ്റിക്കല്‍ കറക്ടിനിസിനെക്കുറിച്ച് പറയുമ്പോള്‍ നിങ്ങളുടെ തന്നെയിടയിലുള്ള ഒരാളെ ഇത്രയും വൈഡ് സ്‌പ്രെഡിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ നിങ്ങള്‍ ആരും തന്നെ ഒന്നും പറഞ്ഞിട്ടില്ല. ഈ വിഷയത്തെ ഫോളോ ചെയ്ത വന്ന അശ്വന്ത് പോലും പിന്‍വലിക്കുകയാണെന്ന് പറഞ്ഞ് അശ്വന്ത് ഒരു വീഡിയോയിട്ടു. പിന്‍വലിക്കുന്നുവെന്ന് പറയുമ്പോള്‍ അയാള്‍ക്കൊരു മന:സ്ഥാപം മോശമാണെന്ന് കണ്ടിട്ടാണല്ലോ അത് പിന്‍വലിക്കുന്നത്. അത്തരത്തില്‍ പിന്‍വലിക്കുന്ന വീഡിയോയില്‍പ്പോലും അശ്വന്ത് വീണ്ടും വീണ്ടും ആ വാക്ക് പറയുമ്പോള്‍ വീണ്ടും നെക്‌സ്റ്റ് ലെവലിലേക്ക് പോകുകയാണ് ചെയ്യുന്നത്. അശ്വന്തിന് അറിയാം അത് മോശമാണെന്നുള്ള കാര്യ അത് പറയേണ്ട കാര്യമില്ല. ആ രീതിയിലുള്ള പിന്‍വലിക്കലിനെക്കുറിച്ച് നമുക്ക് ഒന്നും പറയാന്‍ പറ്റില്ല. ഹൈദര്‍ അലിയെ പരാമര്‍ശിക്കുന്ന അതായത് എ വി ഭാഗം ഇനി മുതല്‍ ഉണ്ടാകില്ല. ആ ഭാഗം ഒഴിവാക്കിയിട്ടുള്ള ഭാഗമാണ് ഇനി മുതല്‍ പ്രേക്ഷകര്‍ കാണാനാകുന്നത്. സെന്‍സിറ്റിവായിട്ടുള്ള വിഷയമാണ്. അശ്വന്ത് കോക്കിന്റെ ആരാധകര്‍ സെന്‍സിബിളായിട്ടുള്ള ആരാധകരാണ്. പകുതി ശതമാനം പേരും ടോക്‌സിക്കായിട്ടുള്ള ഫാന്‍സാണ്. ഇവരാണ് വിദ്വേഷമുണ്ടാക്കുന്നതും അദ്ദേഹത്തിനെ പൊതുസ്ഥലത്ത് വിളിക്കുകയും അപമാനിക്കുകയും ചെയ്യുന്നത്. ഭാര്യയെയും മക്കളെയുമെല്ലാം പൊതു സ്ഥലത്ത് പോയി അപമാനിക്കുന്നതൊക്കെ പരിതാപകരമായ കാര്യമാണ്. ഇക്കയോടും അതിനോട് ബന്ധപ്പെട്ടിട്ടുള്ള എല്ലാവരോടും മാപ്പപേക്ഷിക്കുന്നു.

അതിന് ശേഷം അശ്വന്ത് പറഞ്ഞ് ഒന്ന് രണ്ട് കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തണെമെന്ന് എനിക്ക് തോന്നീയിരുന്നു. കാരണം ഞാന്‍ ആദ്യത്തെ പ്രസ്മീറ്റില്‍ പറഞ്ഞ കാര്യം കഴിഞ്ഞദിവസത്തെ പ്രസ്മീറ്റില്‍ ചര്‍ച്ചയായി. എന്റെ സിനിമകള്‍ റിവ്യ കണ്ടിട്ട് പോയാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്റെ രണ്ടാമത്തെ പ്രസ്മീറ്റില്‍ ചോദിച്ചത്, ഞാന്‍ പറഞ്ഞത് കോക്കിന്റെ മാത്രം റിവ്യു കണ്ടിട്ട് പോകാനല്ല പറഞ്ഞത്, അശ്വന്തോ കോക്കോ നിങ്ങള്‍ ഫോളോ ചെയ്യുന്ന ഏതൊരു റിവ്യു ചെയ്യുന്ന അതോടൊപ്പം ഞാന്‍ പറഞ്ഞത് സ്‌പോട്ട് റിവ്യുസ്, എഫ്ഡിഎഫ്‌സ് അങ്ങനെ വരുന്ന റിവ്യുസെല്ലാം ഫോളോ ചെയ്യുന്ന ആളാണെങ്കില്‍ അങ്ങനെ ചെയ്യുന്ന വരുടെ റിവ്യുസ് കണ്ടിട്ട് പോയാല്‍ മതി. ഒരാളെ മാത്രം കൊണ്ടല്ല അതു കൊണ്ടാണ് ഞാന്‍ പൊതുവായി പറഞ്ഞത്. അതാണ് ഞാന്‍ രണ്ടാമത്തെ പ്രസ്മീറ്റില്‍ പറഞ്ഞത്, നിങ്ങള്‍ക്ക് കോക്കിനെ വിശ്വസിക്കാം, അല്ലെങ്കില്‍ എന്നെ വിശ്വസിക്കാമെന്ന് പറഞ്ഞത്. കാരണം കോക്ക് ഇതിനെക്കുറിച്ച് നെഗറ്റീവ് അഭിപ്രായം പറഞ്ഞപ്പോള്‍ ഞാന്‍ എന്റെ സിനിമയെ പുഷ് ചെയ്യാനാണ് വന്നത്. എനിക്ക് അത് എതിര്‍ത്താലേ പറ്റു. കോക്കിന്റെ ഫോളോവേഴ്‌സിനോടാണ് ഞാന്‍ പറയുന്നത്, കോക്കിന്റെ റിവ്യുവിന്റെ താഴെ തന്നെ മിക്‌സഡായിട്ടുള്ള അഭിപ്രായം വന്ന് തുടങ്ങി. സിനിമ നന്നായിട്ടുണ്ട്, കൊള്ളമല്ലോ എന്ന് അഭിപ്രായം ഞാന്‍ കമന്റില്‍കണ്ടു, അതെനിക്ക് സ്‌ട്രൈക്കായി തോന്നീ. അപ്പോള്‍ എനിക്ക് തോന്നി കോക്കിന്റെ ഫോളോവേഴ്‌സില്‍ തന്നെ ഭിന്നാഭിപ്രായം വന്ന് തുടങ്ങി . ഞാന്‍ കോക്കിന്റെ ഫാന്‍സിനോടാണ് ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് എന്നെ വിശ്വസിക്കാം, കോക്കിനെ വിശ്വസിക്കാം. ജനറല്‍ ഓഡിയന്‍സിനോട് എനിക്ക് അത് പറയേണ്ട കാര്യമില്ല. എത്രപേര്‍ക്ക് അശ്വന്ത് കോക്കിനെ അറിയാം. കോക്കിന്റെ ഫാന്‍സിനോടാണ് ഇപ്പോഴും ഞാന്‍ പറയുന്നത്, കോക്കിനെ വിശ്വസിക്കാം, അല്ലെങ്കില്‍ എന്നെ വിശ്വസിക്കാം.

അന്ധനായിട്ടാണ് അയാളുടെ റിവ്യു വിശ്വസിച്ച് പോകുന്നുണ്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും എന്റെ സിനിമ കാണണ്ട. കോക്കിന്റെ ഫോളോവേഴ്‌സാണ് ഞാനും . എന്നെ ഇഷ്ടമുള്ളവരുമുണ്ടല്ലോ? കോക്കിനെ വിശ്വസിക്കാം അല്ലെങ്കില്‍ എന്നെ വിശ്വസിക്കാം. ഇത് കണ്ടിട്ട് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ എന്നെ വിളിച്ചിട്ട് നിങ്ങളുടെ റിവ്യു കണ്ടിട്ട് പോയാല്‍ മതിയെന്ന് പോയാല്‍ മതിയെന്ന് പറഞ്ഞല്ലോ? കഴിഞ്ഞ പ്രസ്മീറ്റില്‍ ചോദിച്ചല്ലോ? എന്റെ സിനിമയുടെ കാര്യം മാത്രമാണ് ഞാന്‍ പറഞ്ഞത്. അവര്‍ മോശം പറയുകയാണെങ്കില്‍ കാണണ്ട. ഞാന്‍ അതില്‍ ഉറച്ചു വിശ്വസിക്കുന്നു. വേറൊരു ചാനലിന്റെ കോക്കിന്റെ ഇന്റര്‍വ്യുവില്‍ കോക്ക് ഒരു വാക്കുപയോഗിച്ചു. ഞാന്‍ ഇന്‍ഡെപ്ത്തായിട്ടുള്ള വാക്ക്, അതിന്റെ സെക്കന്‍ഡ് പാര്‍ട്ട് ഞാന്‍ കണ്ടൊരാളാണ്. ഇന്‍ഡ്‌പെത്തായിട്ട് ഇന്റര്‍വ്യു പറയുന്ന ആളാണെന്ന് കോക്ക് തന്നെ പറഞ്ഞിട്ടുണ്ട്. അശ്വന്തിനെ ഞാനോര്‍മിപ്പിക്കുകയാണ് അശ്വന്ത് അങ്ങനെ പറഞ്ഞിരുന്നു. അതു കൊണ്ടാണ് ഞാന്‍ ആ വാക്ക് എടുത്തിട്ടത്. പെരിഫറലായിട്ട് റിവ്യു പറയുന്ന ആളാണെന്ന്. എനിക്ക് തന്ന മറുപടിയില്‍ അശ്വന്ത് എന്നോട് പറഞ്ഞതാണ് പെരിഫറലായിട്ട് ഇന്റര്‍വ്യു പറയുന്നയാളാണെന്ന്. പെരിഫറലായിട്ട് ഇന്റര്‍വ്യു പറയുന്ന ആളായത് കൊണ്ടാണ് ഇത്രയും ഫോളോവേഴ്‌സ്, ഇന്‍ഡെപ്ത്തായിട്ട് പറയുന്ന ഒരാള്‍ക്ക് ഇത്രയും ഫോളോവേഴ്‌സുണ്ടാകില്ല.

എനിക്ക് സിനിമാക്കാരോടാണ് പറയാനുള്ളത്. ഇത് കാലത്തിന്റെ മാറ്റമാണ്, നമ്മള്‍ ഫാന്‍സിനെ അംഗീകരിക്കുന്നുണ്ട്. അതുപോലെ റിവ്യുവേഴ്‌സിനെ അംഗീകരിച്ചേ പറ്റൂ. ഇത് ഇപ്പോള്‍ സിനിമയുടെ ഭാഗമാണെന്നതും അശ്വന്ത് ആള്‍ക്കാരെ വ്യക്തിഹത്യ ചെയ്യുന്നതില്‍ മാത്രമാണ് എനിക്ക് വിരോധമുള്ളത്. അല്ലാതെ അയാള്‍ റിവ്യു ചെയ്യുന്നതിനോടോ, അയാളുട അഭിപ്രായ സ്വാതന്ത്യത്തിനോടോ യാതൊരു എതിരഭിപ്രായവുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here