ഒന്‍പതാം മാസത്തില്‍ അമലപോള്‍ പിന്നണി ഗായികയായി; പാടിയത് ലെവല്‍ ക്രോസിന്

0
140

സൂപ്പര്‍ ഹിറ്റ് ചിത്രം കൂമന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫലി നായകനായ ചിത്രം ലെവല്‍ ക്രോസിന് വേണ്ടിയാണ് അമല പോള്‍ പാടിയിരിക്കുന്നത്. അഭിനയത്തിന് പുറമെ ആദ്യമായി പാടിയ സന്തോഷത്തിലാണ് താരമിപ്പോള്‍. വരാന്‍ പോകുന്ന തന്റെ കുഞ്ഞിനുള്ള സമ്മാനമാണ് തന്റെ ഈ അവസരമെന്നും അമല പങ്കുവെച്ചു. വിശാല്‍ ചന്ദ്രശേഖര്‍ ഈണം നല്‍കിയ പാട്ടാണ് അമല പാടിയത്.

ലെവല്‍ ക്രോസ്സ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അമല ചിത്രത്തിനായി പാടിയ കാര്യം സംവിധായകന്‍ അര്‍ഫാസ് അയൂബ് പുറത്ത് വിട്ടത്. അമല പാടിയ പാട്ട് യൂട്യൂബില്‍ റിലീസ് ചെയ്തു. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്.

അമലയെക്കൊണ്ട് പാടിപ്പിക്കാന്‍ താന്‍ കുറച്ച് പാടുപെട്ടെന്ന് അര്‍ഫാസ് തമാശരൂപത്തില്‍ പറഞ്ഞു. താന്‍ ലൊക്കേഷനില്‍ വെറുതെയിരുന്നപ്പോള്‍ പാടിയ മൂളിപ്പാട്ട് കേട്ടാണെന്ന് തോന്നുന്നു തന്നെകൊണ്ട് പഠിപ്പിച്ചതെന്ന് അമലയും മറുപടി നല്‍കി. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകന്‍ അര്‍ഫാസ് അയൂബ്.മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മൂവിയായ മോഹന്‍ലാല്‍ നായകനായെത്തുന്ന ‘റാം’ ന്റെ നിര്‍മ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ലെവല്‍ ക്രോസിന്റെ കഥയും തിരക്കഥയും അര്‍ഫാസിന്റേതാണ്. ആസിഫ്, അമല,ഷറഫു കോമ്പിനേഷന്‍ ആദ്യമായി വരുന്ന ചിത്രം കൂടി ആയിരിക്കും ഇത്.

ആസിഫ് അലി,ഷറഫുദ്ദീന്‍ അമലാപോള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഒരു ത്രില്ലറാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ് വമ്പന്‍ തുകയ്ക്ക് തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരുന്നു. താരനിരയില്‍ മാത്രമല്ല ടെക്‌നിക്കല്‍ ടീമിലും ഗംഭീര നിര തന്നെയുണ്ട്. വിശാല്‍ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികള്‍ എഴുതിയത് വിനായക് ശശികുമാര്‍. ചായഗ്രഹണം അപ്പു പ്രഭാകര്‍. ജെല്ലിക്കെട്ട് ചുരുളി,നന്‍പകല്‍ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റര്‍ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റര്‍. സംഭാഷണം ആദം അയൂബ്ബ്. സൗണ്ട് ഡിസൈനര്‍ ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം ലിന്റ്‌റ ജീത്തു. മേക്കപ്പ് റോണക്‌സ് സേവ്യര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രേം നവാസ്. പി ആര്‍ ഓ മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ജൂണ്‍ രണ്ടാം വാരം തീയറ്ററുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here