പുരസ്ക്കാര നിറവിൽ ഹൈദർ അലി ; ഇന്നസെന്റ് വിന്റർ അവാർഡ്‌സ് 2023 പ്രഖ്യാപിച്ചു

0
245

വിന്റർ എന്റെർറ്റൈന്മെന്റ് സംഘടിപ്പിക്കുന്ന ഇന്നസെന്റ് വിന്റർ അവാർഡ്‌സ് 2023 പ്രഖ്യാപിച്ചു.ദൃശ്യ മാധ്യമരംഗത്തെ മികവുറ്റ പ്രകടനത്തിന് മുതിർന്ന മാധ്യമപ്രവര്‍ത്തകനായ വിഎസ് ഹൈദര്‍ അലി പുരസ്ക്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യാവിഷനില്‍ തുടക്കം കുറിച്ച്, സൂര്യടിവിയിലും, റിപ്പോര്‍ട്ടറിലും ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുകയും പരിചയസമ്പത്തുള്ള അദ്ദേഹം നിലവിൽ മൂവീ വേള്‍ഡ് മീഡിയയുടെ ചീഫ് എഡിറ്ററാണ്. രാഷ്ട്രീയ മേഖലയിൽ നിന്നും വ്യവസായ മന്ത്രി പി രാജീവ് ,എൽദോസ് കുന്നപ്പിള്ളി എംഎൽഎ,അൻവർ സാദത്ത് എംഎൽഎ,ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ,നിർമ്മാതാവ് ബാദുഷ,ഷീലു എബ്രഹാം,ഷിയാസ് കരീം,ടിനി ടോം,ബാബു രാജ്,അന്ന രേഷ്മ രാജൻ,അപ്പാനി ശരത്ത്, സോഹൻ സിനുലാൽ തുടങ്ങിയവർ അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടു.സിനിമ രാഷ്ട്രീയ മാധ്യമ മേഖലയിൽ കഴിവ് തെളിയിച്ചവർക്കാണ് പ്രധാനമായും പുരസ്ക്കാരം നൽകുന്നത്.
സെപ്റ്റംബർ 17 ന് ആലുവ കുട്ടമശ്ശേരി കോൺവെൻഷ്യ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പുരസ്ക്കാരം സമ്മാനിക്കും.

കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.അന്നേ ദിവസം വിന്റർ എന്റർടെയിന്മെന്റ്‌സിന്റെ ആദ്യ സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റും നടക്കും.പരിപാടിക്ക് ശേഷം മെലഡി നൈറ്റ് ഉണ്ടായിരിക്കും.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here