”ബോളിവുഡ് റെക്കോർഡ് ബ്രെയ്ക്കർ ഇൻ കേരള” ; കേരളത്തിലെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റായി മാറി ”ജവാൻ”

0
284

കേരളത്തിലെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റ് ആയി മാറി ഷാരൂഖ് ചിത്രം ”ജവാൻ”.കളക്ഷനില്‍ പഠാനെ മറികടന്നാണ് ജവാന്‍ ഈ നേട്ടം കരസ്ഥമാക്കിയത്.13.15 കോടിക്ക് മുകളിലാണ് ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത്. ഒരു ഹിന്ദി ചിത്രത്തിന് റിലീസ് ദിവസം കിട്ടുന്ന ഏറ്റവും കളക്ഷനാണ് ജവാന് ലഭിച്ചിരുന്നത്. 3.5 കോടി റിലീസ് ദിവസം ചിത്രം നേടിയിരുന്നു. നേരത്തെ പഠാന്‍ 1.9 കോടി നേടി ആദ്യ ദിനം കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എന്ന ഖ്യാതി നേടിയിരുന്നു.

ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചുകൊണ്ടാണ് ജവാൻ 1000 കോടി ക്ലബിൽ എത്തിയത് .നിർമ്മാതാക്കളായ റെഡ് ചില്ലീസ് തന്നെയാണ് ഔദ്യോഗിക വിവരം പുറത്തുവിട്ടത് . ഷാരൂഖ് ഖാൻ നായകനായി എത്തിയ ചിത്രത്തിന് റിലീസിന് എത്തിയ അന്ന് മുതൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കുറച്ച് ദിവസങ്ങൾ മുൻപായിരുന്നു 900 ക്ലബ്ബിൽ ഇടം നേടിയത്. ആഗോളതലത്തില്‍ ജവാൻ നേടിയത് 979.29 കോടി രൂപയാണെന്നു പുറത്ത് വന്നിരുന്നു. മുൻപേ ഷാരൂഖ് ഖാന്റെ പഠാൻ 1000 കോടി ക്ലബില്‍ എത്തിയിരുന്നു.Jawan: 5 lesser-known and interesting facts about the upcoming Shah Rukh Khan and Nayanthara movie | GQ Indiaആ​ഗോളതലത്തിൽ നൂറ് കോടി ക്ലബ്ബിൽ കയറുന്ന ഏഴാമത്തെ ഇന്ത്യൻ ചിത്രമായി ഷാരൂഖ് ഖാന്റെ ‘ജവാൻ’ സ്ഥാനം പിടിച്ചിരുന്നു .കൂടാതെ നൂറ് കോടി ക്ലബിൽ കേറുന്ന ഷാരൂഖ് ഖാ​ന്റെ രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിന് ലഭിച്ചിരുന്നു. അവസാനം പ്ര‍ർശനത്തിനെത്തിയ ഷാരൂഖ് ഖാന്റെ പഠാൻ 108 കോടി രൂപയുടെ ആഗോള ഓപ്പണിംഗ് സ്വന്തമാക്കിയിരുന്നു.Jawan Box Office Day 15 Advance Booking: Shah Rukh Khan's Epic Comes Below The 2 Crore Mark For The First Time, Still Sells Over 1 Lakh Ticketsപണമടച്ചുള്ള പ്രിവ്യൂ ഷോകളും, ഫാൻ ബെനിഫിറ്റ് ഷോകളും ഒന്നുംതന്നെ ഇല്ലാതെയാണ് ഷാരൂഖ് ഖാ​ന്റെ ജവാനും പഠാനും ഈ സംഖ്യകൾ സ്വന്തമാക്കിയത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയത പഠാൻ ആദ്യദിനം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ഈ ചിത്രത്തിന്റെ ആകെ ബോക്‌സോഫീസ് കളക്ഷന്‍ 1,050.3 കോടി രൂപയായിരുന്നു.സമീപകാലത്ത് ബോളിവുഡ് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനായിരുന്നു ‘പഠാൻ’ കരസ്ഥമാക്കിയത്.ബോളിവുഡ് സിനിമയെ തകര്‍ച്ചയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയ ചിത്രമാണ് ഷാരൂഖ് ഖാൻ,ദീപിക പദുക്കോൺ ചിത്രം പഠാന്‍. ബിഗ് ബജറ്റ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പരാജയപ്പെടുമ്പോഴാണ് പഠാന്‍ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here