സിനിമയില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി എന്തിനാണെന്ന് വ്യക്തമാക്കി ജയപ്രകാശ് പയ്യന്നൂര്‍. മൂവി വേള്‍ഡ് മീഡിയയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സ്റ്റില്‍ ഫോട്ടോഗ്രാഫിയെക്കുറിച്ച് പറഞ്ഞത്. ജെ. പി ഈ അനുഭവങ്ങള്‍ പങ്കുവെച്ചത്. ഫോട്ടോഗ്രാഫിയുടെ മര്‍മ്മമറിയുന്ന ഒരു ഫോട്ടോഗ്രാഫറാണ് ജെ.പി എന്നറിയപ്പെടുന്ന ജയപ്രകാശ് പയ്യന്നൂര്‍. പ്രവാസ ലോകത്ത് ഇന്ന് ഏറെ തിരക്കുള്ള സ്റ്റില്‍ ഫോട്ടോഗ്രാഫറാണ് അദ്ദേഹം.
ജെ.പിയുടെ വാക്കുകള്‍…
സിനിമയില്‍ എന്തിനാണ് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്ന് പലര്‍ക്കും അറിയില്ല. ഈ പടം എടുക്കുന്നത് എന്തിനാണെന്ന്. നമ്മള്‍ എടുക്കുന്ന ഫോട്ടോയാണ് സിനിമയുടെ പോസ്റ്ററും, സിനിമയുടെ പബ്ലിസിറ്റിക്കും എടുക്കുന്നത്. ഡിജിറ്റല്‍ ക്യാമറ എടുക്കുന്നതിന് മുന്‍പ് സിനിമയുടെ തുടര്‍ച്ച പോലും അറിയുന്നത് നമ്മളെ പോലുള്ള സ്റ്റില്‍ ഫോട്ടോഗ്രാഫേഴ്‌സ് എടുക്കുന്ന ഫോട്ടോസ് വെച്ചിട്ടാണ്. ആ പടത്തിനെ മാര്‍ക്കറ്റ് ചെയ്യുന്നത് പോലും ആ ഫോട്ടോകള്‍ വെച്ചാണ്. അത് എല്ലാം ദിവസവും വെച്ചിട്ടാണ് വലിയൊരു ആല്‍ബം ചെയ്യുന്നത്.
ഞാനൊക്കെ സുനിലേട്ടന്റെ കൂടെ പോകുമ്പോള്‍, തലയില്‍ വെച്ചിട്ടാണ് ആല്‍ബം കൊണ്ടുപോകുന്നത്. എല്ലാദിവസത്തെയും ഫോട്ടോകള്‍ പ്രിന്റ് ചെയ്‌തെടുത്ത് കൃതൃമായി ഒട്ടിക്കും. ഒട്ടിച്ചുകഴിഞ്ഞതിന് കൃത്യമായി നമ്പര്‍ ഇടും. നെഗറ്റീവിലും നമ്പറിടും. നെഗറ്റീവിലും ഫോട്ടോയിലും കൃത്യമായി നമ്പറിട്ടിട്ട് ഡിസൈനര്‍ക്ക് കൊടുക്കും. ഇൗ ആല്‍ബമാണ് ഡിസ്ട്രിബ്യുട്ടറെ കാണിക്കുന്നത്. ഈ ആല്‍ബം ഡിസ്ട്രിബ്യുട്ടറെ കാണിക്കുമ്പോഴാണ് പടത്തിനെ കുറിച്ച് മനസിലാകും.
ഏറ്റവും നല്ല പടമായാലേ, അത്രയും ഫീലുണ്ടാകുകയുള്ളൂ. കൃത്യമായ ലെന്‍സ് ഇല്ലെങ്കിലോ, ആക്ഷന്‍ പടങ്ങളോ ഇല്ലെങ്കില്‍ കൃതൃമായി ആള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല. അന്ന് കൃത്യമായി സിനിമയെ മാര്‍ക്കറ്റ് ചെയ്യാന്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറിനെ ഉപകരിച്ചിച്ചുണ്ട്.
അതേസമയം, ആയിത്തിലൊരുവന്‍ എന്ന സിനിമയുടെ ആല്‍ബമുണ്ടായിരുന്നു. നമ്മള്‍ സിനിമയുടെ നിര്‍മ്മാതാവായ ഡേവീഡ് കാച്ചപ്പിള്ളി ആ ആല്‍ബം കണ്ടു. അദ്ദേഹമാണ് കമല്‍ സാറിനെ പരിചയപ്പെടുത്തുന്നതും, നമ്മളിലേക്ക് എത്തുന്നതും. തലേ ദിവസം ഭാവനയുടെ മേക്കപ്പ് ടെസ്റ്റാണ്. കമല്‍ സാറുമുണ്ടായിരുന്നു. ഭാവന എത്തിയപ്പോള്‍, മുഖത്ത് കരിവാരിതേയ്ക്കണമായിരുന്നു. അങ്ങനെ മേക്കപ്പെല്ലാം ചെയ്ത്, ആറോ ഏഴോ ഫോട്ടോസ് എടുത്തു, പ്രിന്റെടുത്ത് സാറിനെ കാണിച്ചു. അങ്ങനെ സാര്‍ ഓക്ക പറഞ്ഞു. നമ്മളിലെ സിദ്ധാര്‍ദ്ധ്, ജിഷ്ണു, മിഥുന്‍ ഈ ടീമിലെ പിള്ളാരെല്ലാം നന്നായി പണിയെടുക്കുന്നവരാണ്. ഇവര്‍ മൂന്നുപേരും ചേര്‍ന്ന് നില്‍ക്കുന്നത്, രാക്ഷസിയെന്നുള്ള പാട്ട്, അതൊക്കെ നല്ല ഫോട്ടോകളുണ്ട്. അന്ന് ഒരുപാട് ഓര്‍മ്മകള്‍ നല്‍കിയ സിനിമയാണ് നമ്മള്‍.

