മമ്മൂക്കയുടെ വല്യേട്ടനിലെ ചിത്രങ്ങളെല്ലാം ഞാന്‍ എടുത്തതാണെന്ന് ജയപ്രകാശ് പയ്യന്നൂര്‍. മൂവി വേള്‍ഡ് മീഡിയയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ്.
ഫോട്ടോഗ്രാഫിയുടെ മര്‍മ്മമറിയുന്ന ഒരു ഫോട്ടോഗ്രാഫറാണ് ജെ.പി എന്നറിയപ്പെടുന്ന ജയപ്രകാശ് പയ്യന്നൂര്‍. പ്രവാസ ലോകത്ത് ഇന്ന് ഏറെ തിരക്കുള്ള സ്റ്റില്‍ ഫോട്ടോഗ്രാഫറാണ് അദ്ദേഹം.
ജെ.പിയുടെ വാക്കുകള്‍…
സുനിലേട്ടന്റെ ചിത്രമാണ് വല്യേട്ടന്‍. വല്യേട്ടനില്‍ മമ്മൂക്ക മുണ്ടുടുക്കുന്ന പടം,അതൊരു വല്യ ഫ്‌ള്കസായിട്ട് വന്നിരുന്നു. വൈറ്റ് ഫോര്‍ട്ടിന്റെ മുന്നിലായിരുന്നു പാട്ടിന്റെ സീന്‍. ചിത കത്തിച്ചിട്ട് മുണ്ട് ഉടുക്കുന്ന സീന്‍, എല്ലാവരും വരുന്ന ഫോട്ടോ, ക്ലൈമാക്‌സ് സീനില്‍ വരുന്ന ഫോട്ടോ അങ്ങനെ ചുരുക്കം ഫോട്ടോസ് മാത്രമേ എടുത്തിട്ടുള്ളൂ. നരസിംഹത്തിന്റെ ആദ്യം എടുത്ത ഫോട്ടോസിന്റെ നെഗറ്റീവ് വരെ എന്റെ കൈയ്യിലുണ്ട്.
അതേസമയം, കമല്‍ സാ റുമായി ഒരുമിച്ച് വര്‍ക്ക് ചെയ്തുകൊണ്ടിരുന്ന സമയം. ആ സമയത്ത് മോണിറ്റര്‍ ഇല്ല. ക്യാമറയുടെ അടുത്താണ് നില്‍ക്കുക. ക്യമാറമാനും സാറുമാണ് നില്‍ക്കുക.സൂമിട്ടിട്ട് 50 എംഎമ്മിലൂടെ നോക്കിയിട്ടാണ് സാര്‍ ശരിയാണെന്ന് പറയുന്നത്. ചില സമയത്ത് കട്ട് പറയും. ചില സമയങ്ങളില്‍ പുറകോട്ട് പോകുന്ന പാസിംഗ് ഷോട്ടുകള്‍ പോലും സാര്‍ കൃത്യമായി പറയും. ഞാനും സാറുമായിട്ട ഒരുമിച്ച് നില്‍ക്കുമ്പോള്‍ ജെപി ഒന്നു പോയിട്ട് അയാളോട് മാറിനില്‍ക്കാന്‍ പറയാന്‍ പറയും, അല്ലെങ്കില്‍ എന്നെനോക്കിയാല്‍ മതിയെന്ന് പറയും. സാറിന്റെ കൂടെയൊക്കെ വര്‍ക്ക് ചെയ്തത് കൊണ്ടാണ് എനിക്ക് ഇങ്ങനെയൊക്കെ പറയാന്‍ തന്നെ സാധിക്കുന്നത്.
അതേസമയം, മമ്മുട്ടിയും മോഹന്‍ലാലും എങ്ങനെ നിന്നാലും ഫ്രെയിമില്‍ പ്രത്യേക ഒരു ഭംഗിയാണ്. അവരെ നമ്മള്‍ ക്യാമറയില്‍ എങ്ങനെ ട്രീറ്റ് ചെയ്യുന്നുവെന്ന് നോക്കിയാല്‍ മതി. ലാലേട്ടനെ എങ്ങനെ നോക്കിയിരുന്നാലും അതിലൊരു പ്രത്യേക ഫീലുണ്ടാകും. ഞാന്‍ പടമെടുത്താല്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടാനുള്ള കാരണമെന്താണെന്ന് ചോദിച്ചാല്‍ നിങ്ങളുടെ ഏറ്റവും നല്ല ആംഗിളായിരിക്കും ഞാന്‍ എടുക്കുന്നത്. വല്യേട്ടനിലെ ചിത കത്തിക്കഴിഞ്ഞ് കഴിയുമ്പോള്‍ മമ്മൂക്ക മുണ്ടുടുക്കുന്ന ഒരു സീനുണ്ടായിരുന്നു. അത് ഫള്ക്‌സില്‍ അടിച്ചു വന്നു. അവസാന സീനുകളുടെയെല്ലാം ഫോട്ടോ ഞാനാണ് എടുത്തത്.
അതേസമയം, സിനിമയില്‍ എന്തിനാണ് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്ന് പലര്‍ക്കും അറിയില്ല. ഈ പടം എടുക്കുന്നത് എന്തിനാണെന്ന്. നമ്മള്‍ എടുക്കുന്ന ഫോട്ടോയാണ് സിനിമയുടെ പോസ്റ്ററും, സിനിമയുടെ പബ്ലിസിറ്റിക്കും എടുക്കുന്നത്. ഡിജിറ്റല്‍ ക്യാമറ എടുക്കുന്നതിന് മുന്‍പ് സിനിമയുടെ തുടര്‍ച്ച പോലും അറിയുന്നത് നമ്മളെ പോലുള്ള സ്റ്റില്‍ ഫോട്ടോഗ്രാഫേഴ്സ് എടുക്കുന്ന ഫോട്ടോസ് വെച്ചിട്ടാണ്. ആ പടത്തിനെ മാര്‍ക്കറ്റ് ചെയ്യുന്നത് പോലും ആ ഫോട്ടോകള്‍ വെച്ചാണ്. അത് എല്ലാം ദിവസവും വെച്ചിട്ടാണ് വലിയൊരു ആല്‍ബം ചെയ്യുന്നത്.
ഞാനൊക്കെ സുനിലേട്ടന്റെ കൂടെ പോകുമ്പോള്‍, തലയില്‍ വെച്ചിട്ടാണ് ആല്‍ബം കൊണ്ടുപോകുന്നത്. എല്ലാദിവസത്തെയും ഫോട്ടോകള്‍ പ്രിന്റ് ചെയ്തെടുത്ത് കൃതൃമായി ഒട്ടിക്കും. ഒട്ടിച്ചുകഴിഞ്ഞതിന് കൃത്യമായി നമ്പര്‍ ഇടും. നെഗറ്റീവിലും നമ്പറിടും. നെഗറ്റീവിലും ഫോട്ടോയിലും കൃത്യമായി നമ്പറിട്ടിട്ട് ഡിസൈനര്‍ക്ക് കൊടുക്കും. ഈ ആല്‍ബമാണ് ഡിസ്ട്രിബ്യുട്ടറെ കാണിക്കുന്നത്. ഈ ആല്‍ബം ഡിസ്ട്രിബ്യുട്ടറെ കാണിക്കുമ്പോഴാണ് പടത്തിനെ കുറിച്ച് മനസിലാകും. ഏറ്റവും നല്ല പടമായാലേ, അത്രയും ഫീലുണ്ടാകുകയുള്ളൂ. കൃത്യമായ ലെന്‍സ് ഇല്ലെങ്കിലോ, ആക്ഷന്‍ പടങ്ങളോ ഇല്ലെങ്കില്‍ കൃതൃമായി ആള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല. അന്ന് കൃത്യമായി സിനിമയെ മാര്‍ക്കറ്റ് ചെയ്യാന്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറിനെ ഉപകരിച്ചിച്ചുണ്ട്.

