‘ഗദ്ദാമ’യിലെ ഷൈന്‍ ടോംചാക്കോയുടെ ആദ്യ ഫോട്ടോയെടുത്തത് ഞാനാണെന്ന് ജയപ്രകാശ് പയ്യന്നൂര്‍. മൂവി വേള്‍ഡ് മീഡിയയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജെ. പി ഈ അനുഭവങ്ങള്‍ പങ്കുവെച്ചത്. അവന്‍ ആദ്യമായിട്ട് കമല്‍ സാറിന്റെ സിനിമയില്‍ അഭിനയിക്കുമ്പോഴും ഞാനാണ് ഫോട്ടോയെടുത്തത്. ദുബായില്‍ നടന്ന ഗദ്ദാമയുടെ ഷൂട്ടിംഗിലെ ഫോട്ടോയെടുത്തത് ഞാനാണെന്ന് ജെ.പി പറഞ്ഞു.
ഫോട്ടോഗ്രാഫിയുടെ മര്‍മ്മമറിയുന്ന ഒരു ഫോട്ടോഗ്രാഫറാണ് ജെ.പി എന്നറിയപ്പെടുന്ന ജയപ്രകാശ് പയ്യന്നൂര്‍. പ്രവാസ ലോകത്ത് ഇന്ന് ഏറെ തിരക്കുള്ള സ്റ്റില്‍ ഫോട്ടോഗ്രാഫറാണ് അദ്ദേഹം.
ജെ.പിയുടെ വാക്കുകള്‍…
ഷൈന്‍ ടോം ചാക്കോയുടെ ആദ്യ സിനിമ. കമല്‍ സാറാണ് ഷൈനിനെ കൊണ്ടുവന്നത്. നമ്മള്‍ സിനിമയില്‍ ഉണ്ടായിരുന്നപ്പോഴെ ഒരു കൗതുകമുള്ള ക്യാരക്ടറായിരുന്നു അവന്‍. രാവിലെ എഴുന്നേറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടക്കും. അവനെ ആരെങ്കിലും കാണാന്‍ വന്നിട്ടുണ്ടാകും. ആരാ എന്ന് ചോദിക്കുമ്പോള്‍ അമ്മാവനാണ് എന്ന് പറയും.
പിന്നെ ഞാന്‍ എപ്പോഴും ചോദിക്കുമ്പോള്‍ ആരാ അമ്മാവനാ, എന്ന് ഞങ്ങള് പരസ്പരം കാണുമ്പോള്‍ പറയും. അതു കഴിഞ്ഞ് നിരവധി പടങ്ങള്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് ചെയ്തിട്ടുണ്ട്. അവന്‍ ആദ്യമായിട്ട് കമല്‍ സാറിന്റെ സിനിമയില്‍ അഭിനയിക്കുമ്പോഴും ഞാനാണ് ഫോട്ടോയെടുത്തത്. ദുബായില്‍ നടന്ന ഗദ്ദാമയുടെ ഫോട്ടോയെടുത്തതും ഞാനാണ്.
അതേസമയം,ആയിത്തിലൊരുവന്‍ എന്ന സിനിമയുടെ ആല്‍ബമുണ്ടായിരുന്നു. നമ്മള്‍ സിനിമയുടെ നിര്‍മ്മാതാവായ ഡേവീഡ് കാച്ചപ്പിള്ളി ആ ആല്‍ബം കണ്ടു. അദ്ദേഹമാണ് കമല്‍ സാറിനെ പരിചയപ്പെടുത്തുന്നതും, നമ്മളിലേക്ക് എത്തുന്നതും. തലേ ദിവസം ഭാവനയുടെ മേക്കപ്പ് ടെസ്റ്റാണ്. കമല്‍ സാറുമുണ്ടായിരുന്നു.
ഭാവന എത്തിയപ്പോള്‍, മുഖത്ത് കരിവാരിതേയ്ക്കണമായിരുന്നു. അങ്ങനെ മേക്കപ്പെല്ലാം ചെയ്ത്, ആറോ ഏഴോ ഫോട്ടോസ് എടുത്തു, പ്രിന്റെടുത്ത് സാറിനെ കാണിച്ചു. അങ്ങനെ സാര്‍ ഒാക്ക പറഞ്ഞു. നമ്മളിലെ സിദ്ധാര്‍ദ്ധ്, ജിഷ്ണു, മിഥുന്‍ ഈ ടീമിലെ പിള്ളാരെല്ലാം നന്നായി പണിയെടുക്കുന്നവരാണ്. ഇവര്‍ മൂന്നുപേരും ചേര്‍ന്ന് നില്‍ക്കുന്നത്, രാക്ഷസിയെന്നുള്ള പാട്ട്, അതൊക്കെ നല്ല ഫോട്ടോകളുണ്ട്. അന്ന് ഒരുപാട് ഒാര്‍മ്മകള്‍ നല്‍കിയ സിനിമയാണ് നമ്മള്‍.

അതേസമയം, ആദ്യത്തെ സിനിമ ആരുമില്ലാതെയാണ് ഞാന്‍ ഷൂട്ട് ചെയ്തത്. പക്ഷേ പ്രധാനപ്പെട്ട ഭാഗങ്ങളാണ് ഞാന്‍ ഷൂട്ട് ചെയ്തത്. ആദ്യത്തെ ദിവസം ഷൂട്ട് ചെയ്തത് ഗേറ്റ് ഇടിഞ്ഞുപൊളിഞ്ഞ സീനായിരുന്നു. എന്‍ എഫ് വര്‍ഗീസിന്റെ വീട്ടിലേക്ക് വരുന്ന ലാലേട്ടന്റെ സീന്‍.
അതിന് ശേഷം അടുത്ത ദിവസം ലാലേട്ടന്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസില്‍ ഒരു ചെറിയ സ്വിമ്മിംഗ് പൂളുണ്ടായിരുന്നു. സ്ഞ്ജീവ് ഏട്ടനായിരുന്നു ക്യാമറമാന്‍, അന്ന് ഷോട്ടെടുക്കുന്നത്. ലാലേട്ടന്‍ വെള്ളത്തില്‍ നിന്ന് പൊങ്ങിവരുന്ന അഞ്ചോ ആറോ ക്ലിക്ക്. അന്ന് എടുത്ത് കൊടുത്തു. അതാണ് ആദ്യത്തെ സിനിമയിലെ ക്ലിക്ക്.

ലാലേട്ടന്‍ നോക്കും, ആരാണ് എടുക്കാന്‍ പോകുന്നതെന്ന്. കാരണം ഏറ്റവും നല്ല സീനുകളാണ് ഷൂട്ട് ചെയ്യുന്നത്. തീയില്‍ നിന്നുയരുന്ന ലാലേട്ടന്‍, അങ്ങനെയുള്ള പടങ്ങള്‍. സ്‌ക്രിനീങ്ങിന് വേണ്ടിയുള്ള പടം ഞാന്‍ 12*8 വലിപ്പത്തില്‍ ഞാന്‍ പ്രിന്റെടുത്ത് കൊണ്ടുവന്നിരുന്നു.
സുനിലേട്ടനെ കാണിച്ചുകൊടുത്തപ്പോള്‍, ഇഷ്ടപ്പെട്ടു. ആ പടം എടുത്തു കൊണ്ട് ലാലേട്ടനെ കാണിക്കാന്‍ പോയി. ലാലേട്ടനെ കാണിക്കാന്‍ പോയ അതേ വേഗത്തില്‍ തിരിച്ചുവന്നിട്ട് പറഞ്ഞു. ആ ഫോട്ടോ തരാന്‍ പറഞ്ഞു. ഞാനോര്‍ക്കുന്നത് ലാലേട്ടന്റെ കൈയ്യില്‍ നിന്ന് വഴക്ക് കിട്ടിക്കാണും.

ഇത്രയും നല്ല പടമെടുക്കുമ്പോള്‍ നീ അവിടെ കാണണ്ടേയെന്ന് വഴക്ക് പറഞ്ഞു കാണും. പോയ ആള്‍ സന്തോഷത്തോടെ തിരിച്ചുവന്നു. അന്ന് ലാലേട്ടന്‍ ഇരിക്കുന്നതും അതിന്റെ വശത്ത് ഞാന്‍ നില്‍ക്കുന്നതുമായ ഫോട്ടോ എന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഞാനിട്ടിട്ടുണ്ട്. അന്ന് സുനിലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത് കൊണ്ട് നെഗറ്റീവ് അദ്ദേഹത്തിന് കൊടുക്കണം. കുറച്ച് നാള്‍ മുന്‍പ് വരെ എന്റെ കൈയ്യില്‍ അമൂല്യശേഖരം പോലെ ആ ഫോട്ടോകളുണ്ടായിരുന്നു.

