ഉലകനായകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജോജു ജോര്‍ജ്ജ്

0
25

ലകനായകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജോജു ജോര്‍ജ്ജ്. അതിനൊടൊപ്പം ഉലകനായകന്‍ കമല്‍ഹാസന് ജോജു ജോര്‍ജിന്റെ സ്‌നേഹവിരുന്നും. സംവിധായകന്‍ ചിദംബരത്തിനൊപ്പം കമല്‍ഹാസനെ നേരില്‍ കണ്ടപ്പോഴാണ് പ്രിയതാരത്തിന് ഇഷ്ടമുള്ള വിഭവങ്ങള്‍ ഫുഡ് ക്യാരിയറിലാക്കി ജോജു സമ്മാനിച്ചത്. അഞ്ചു ഫുഡ് ക്യാരിയറിലായി സ്‌പെഷല്‍ ഊണ് ആണ് കമല്‍ഹാസനായി ജോജു നല്‍കിയത്. ഇന്ത്യന്‍ 2 വിന്റെ പ്രോമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയിരിക്കുകയാണ് കമല്‍ഹാസനും ബോബി സിംഹയും സിദ്ധാര്‍ഥും.

‘ക്യാരിയേഴ്‌സ് ഓഫ് ലവ് ഫ്രം ജോജു’ എന്ന അടിക്കുറിപ്പോടെ കമല്‍ഹാസനും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ബോബി സിംഹ, സിദ്ധാര്‍ഥ്, ചിദംബരം എന്നിവരും ജോജുവിനൊപ്പം കമല്‍ഹാസനുമായുള്ള കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നു. ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും കമല്‍ഹാസന്‍ സ്വന്തം പേജില്‍ പങ്കുവച്ചു. തഗ് ലൈഫ് എന്ന ചിത്രത്തില്‍ കമല്‍ഹാസനൊപ്പം ജോജുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

200 കോടിയോളം രൂപ മുതല്‍ മുടക്കിലാണ് ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ ഇന്ത്യന്‍ 2 വെന്ന് ബ്രഹ്‌മാണ്ഡ ചിത്രം ഒരുക്കിയിരിക്കുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ്, റെഡ് ജയിന്റ് മൂവീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈന്‍, ജയപ്രകാശ്, ജഗന്‍, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യന്‍, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‌മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്. ശ്രീ ഗോകുലം മൂവിസാണ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷന്‍ പാര്‍ട്‌നര്‍.

രവി വര്‍മ്മനാണ് ഛായാഗ്രഹണം. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യമുണ്ടെന്നാണ് സൂചന. തിരക്കഥ, സംവിധാനം ശങ്കര്‍, സംഭാഷണങ്ങള്‍ -ബി ജയമോഹന്‍, കപിലന്‍ വൈരമുത്തു, ലക്ഷ്മി ശരവണ കുമാര്‍, ആക്ഷന്‍ -അന്‍ബറിവ്, പീറ്റര്‍ ഹെയിന്‍, സ്റ്റണ്ട് സില്‍വ, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ -ജി കെ എം തമിഴ് കുമരന്‍, പിആര്‍ഒ -ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്നേക്ക് പ്ലാന്റ്.

LEAVE A REPLY

Please enter your comment!
Please enter your name here