‘കിടിലൻ മേക്കോവറിൽ ജോജു’; ‘ആന്റണി’ ഈസ് ലോഡിങ്…

0
247

സൂപ്പർഹിറ്റ്‌ ചിത്രം ‘പൊറിഞ്ചു മറിയം ജോസിന്’ ശേഷം ജോഷിയും ജോജു ജോർജ്ജും ടീമും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആന്റണി’. ചിത്രത്തിന്റെ 75 ശതമാനം ഷൂട്ടിംഗ് പൂർത്തിയായിരിക്കുകയാണ്. അടുത്ത ഷെഡ്യൂൾ തമിഴ്നാട്ടിൽ ആരംഭിക്കും. ഇപ്പോഴിതാ ജോജു വണ്ണം കുറച്ച് കിടിലൻ  നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രം ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.

 

View this post on Instagram

 

A post shared by JOJU (@jojugeorgeactorofficial)

ജോജു ജോർജിന്റെ കരിയറിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമാണ് ആന്റണി. ജോഷിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ച പോറിഞ്ചു മറിയം ജോസ് സൂപ്പർ ഹിറ്റ് മാസ്സ് ചിത്രം ആയിരുന്നു. അതിനേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന കൊലമാസ് ചിത്രം ആയിരിക്കും ആന്റണി എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. പോറിഞ്ചു മറിയം ജോസിൽ അഭിനയിച്ച നൈല ഉഷ,ചെമ്പൻ വിനോദ് ജോസ്,വിജയരാഘവൻ, എന്നിവർക്ക് ഒപ്പം ആശാ ശരത്തും കല്യാണി പ്രിയദർശനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

ലേലം കുരിശടി എന്നറിയപ്പെടുന്ന വെള്ളിക്കുളം കുരിശടി, വാഗമൺ എന്നിവിടങ്ങളിലാണ് ലൊക്കേഷനുകൾ. നേരത്തെ ആന്റണിയുടെ’ പൂജയും ലോഞ്ചിംഗും കൊച്ചിയിൽ നടന്നിരുന്നു. ചലച്ചിത്ര രംഗത്തെ പ്രമുഖരായ നിരവധിപ്പേരുടേയും, സാമൂഹിക, സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖരും അണിയറപ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഈ ചടങ്ങുകൾ അരങ്ങേറിയത്.

ജോജു ജോർജ്, വിജയരാഘവൻ, ചെമ്പൻ വിനോദ് ജോസ്, കല്യാണി പ്രിയദർശൻ, നൈലാ ഉഷ, ജിനു ജോസ്, എ.കെ. സാജൻ, ലിസ്റ്റിൻ സ്റ്റീഫൻ, ജോബി ജോർജ് ബാദ്ഷാ എന്നിവർ ആശംസകൾ നേർന്നു. കമ്പനി ലോഗോ പ്രകാശനം പ്രമുഖ നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും ജോബി ജോർജും ചേർന്ന് നിർവ്വഹിച്ചു. ടൈറ്റിൽ പ്രകാശനം നൈലാ ഉഷയാണ് നിർവഹിച്ചത്. എ.കെ. സാജനും, ബാദുഷയും ചേർന്ന് പോസ്റ്റർ പ്രകാശനവും നടത്തി.

പൊറിഞ്ചുവിന്റെ വലിയ വിജയത്തിന് ശേഷം ജോജുവും ജോഷിയും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെ ആണ്. ഇരട്ട എന്ന ജനപ്രിയ സിനിമയ്ക്ക് ശേഷം ജോജു നായകനാവുന്ന ചിത്രമാണ് ആന്റണി.ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചും പൂജയും കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ച് നടന്നു.

രചന – രാജേഷ് വര്‍മ്മ, ഛായാഗ്രഹണം – രണദിവെ, എഡിറ്റിംഗ് – ശ്യാം ശശിധരന്‍, സംഗീത സംവിധാനം – ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, കലാസംവിധാനം – ദിലീപ് നാഥ്, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, വിതരണം – അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, പി ആര്‍ ഒ – ശബരി.മാര്‍ക്കറ്റിങ്ങ് പ്ലാനിങ് -ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ് എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവര്‍ത്തകര്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here