മകളുടെ അരങ്ങേറ്റത്തിലും സ്റ്റാര്‍ അമ്മ തന്നെ; നടി ജോമോളുടെ വീഡിയോ വൈറലാകുന്നു

0
423

രു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നായികയാണ് നടി ജോമോള്‍.എന്ന് സ്വന്തം ജാനകിക്കുട്ടി, മയില്‍പ്പീലിക്കാവ്, നിറം, ദീപസ്തംഭം മഹാശ്ചര്യം മുതലായ സിനിമകളിലൂടെ പ്രേക്ഷകമനസില്‍ ഇടം നേടിയ താരം. ഒരിടവേളയ്ക്ക് ശേഷം 2017ല്‍ അഭിനയിച്ച കെയര്‍ഫുളളാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത ജോമോള്‍ സോഷ്യല്‍മീഡിയയില്‍ ആക്ടീവാണ്. ജോമോളെ കാണുമ്പോള്‍ തന്നെ ജാനകി കുട്ടിയെന്ന് വിളിക്കാനാണ് സിനിമാപ്രേമികള്‍ക്ക് തോന്നുക. വടക്കന്‍ വീരഗാഥയിലൂടെ സുപരിചിതമായ മുഖമായിരുന്നുവെങ്കില്‍ കൂടിയും ആളുകള്‍ ജോമോളെ ഹൃദയത്തില്‍ ഏറ്റിയത് എന്ന് സ്വന്തം ജാനകികുട്ടി സിനിമയുടെ റിലീസിന് ശേഷമാണ്.ഇപ്പോള്‍ 20 വര്‍ഷത്തിന് ശേഷം ജോമോള്‍ മലയാള സിനിമയിലേക്ക് തിരിച്ചുവന്ന വാര്‍ത്ത ശ്രദ്ധേയമായിരുന്നു.സബ് ടൈറ്റ്ലിങ് മേഖലയിലൂടെയാണ് ജോമോളുടെ മടങ്ങി വരവ് . അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന നവ്യ നായര്‍ ചിത്രം ജാനകി ജാനേയ്ക്ക് വേണ്ടി സബ് ടൈറ്റില്‍ ചെയ്യുന്നത് ജോമോളാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വൈറലാകാറുണ്ട്. നൃത്തത്തിലും പാചകത്തിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന താരം തന്റെ മകളുടെ കുച്ചിപ്പുടി അരങ്ങേറ്റത്തിനെത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നടിയും നര്‍ത്തകിയുമായ നിരഞ്ജന അനൂപിന്റെ ശിഷ്യയാണ് ജോമോളുടെ മകള്‍. അരങ്ങേറ്റത്തിനായി മകളെ വേദിയിലേക്ക് എത്തിക്കുകയാണ് ജോമോള്‍.

ശേഷം സദസ്സിലുള്ളവരോട് ഓടി നടന്ന് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.അമ്മയുടെ സുഹൃത്തിന്റെ മകളെ നൃത്തം പഠിപ്പിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് നിരഞ്ജന പറയുന്നത്. തന്റെ മകള്‍ക്ക് നൃത്തത്തിനോട് ഇത്രയും ഇഷ്ടമുണ്ടാകാന്‍ കാരണം നിരഞ്ജനയും അമ്മ നാരായണീയുമാണെന്ന് ജോമോളും അഭിപ്രായപ്പെട്ടു. തന്റെ നൃത്ത പഠനകാലത്തെ കുറിച്ചും ജോമോള്‍ പറയുന്നുണ്ട്.

അതേസമയം,ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്ര രംഗത്തെത്തിയ ജോമോൾ ‘മൈഡിയർ മുത്തച്ഛൻ’ എന്ന സിനിമയിലും ബാലതാരമായിരുന്നു. 1998 ൽ ‘എന്നു സ്വന്തം ജാനകിക്കുട്ടി’ എന്ന സിനിമയിലൂടെ നായികയായ ജോമോൾക്ക് പ്രസ്തുത ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു. ഒരു ക്രിസ്തുമതവിശ്വാസിയായിരുന്ന ജോമോൾ മുംബൈയിൽ ജോലിയുള്ള ചന്ദ്രശേഖരൻ പിള്ളയെ വിവാഹം കഴിക്കുകയും തുടർന്ന് ഹിന്ദുമതം സ്വീകരിച്ച് ഗൗരി ചന്ദ്രശേഖര പിള്ള എന്ന് പേര് മാറ്റുകയും ചെയ്തു. ഈ ദമ്പതികൾക്ക്  രണ്ട് കുട്ടികളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here