അന്തരിച്ച പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും മാതൃഭൂമി മുഴുവൻ സമയ ഡയറക്ടറുമായ പി.വി. ഗംഗാധരന് അനുശോജനമറിയിച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരിയും ഗോകുലം ഗോപാലനും സത്യൻ അന്തിക്കാടും.
പി.വി. ഗംഗാധരന് നിർമിച്ച പല സിനിമകൾക്കും ഗാന രചന നിർവഹിച്ചിട്ടുള്ള മലയാളത്തിന്റെ പ്രിയ ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി അദ്ദേഹവുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു.
ഗംഗേട്ടൻ എന്ന് വിളിക്കാവുന്നത്ര അടുപ്പം പി.വി. ഗംഗാധരനുമായി ഉണ്ടായിരുന്നെന്നും തന്റെ ജീവിതത്തിലെ എല്ലാ നല്ല മുഹൂർത്തങ്ങളിലും ക്ഷണനത്തിന്റെ പോലും ആവശ്യമില്ലാതെ എത്തിച്ചേരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും കൈതപ്രം പറഞ്ഞു.
ഈ അടുത്ത കാലത്ത് കണ്ട സമയത്തും ആരോഗ്യവാനായിരുന്ന പി.വി. ഗംഗാധരന്റെ വിയോഗം അപ്രതീക്ഷിതം തന്നെയായിരുന്നു. അതിൽ തനിക്കു ഏറെ ദുഃഖമുണ്ടെന്നും കൈതപ്രം കൂട്ടി ചേർത്തു.
മലയാളത്തിലെ പ്രശസ്ത നിർമാതാവ് ഗോകുലം ഗോപാലനും പി.വി. ഗംഗാധരന് അന്ത്യാഞ്ജലികൾ നേർന്നിട്ടുണ്ട് തന്റെ ഫെസ്ബൂക് പേജിലൂടെയാണ് ഗോകുലം ഗോപാലൻ ആദരാഞ്ജലി അർപ്പിച്ചത് അദ്ദേഹം എഫ് ബി പോസ്റ്റിൽ കുറിച്ചു…
“പി.വി ഗംഗാധരന്റെ വിയോഗത്തിലൂടെ നഷ്ടമായത് സഹോദര സാന്നിധ്യവും സ്നേഹവുമാണ്. എനിക്ക് പ്രധാനപ്പെട്ട ഓരോ വേദിയിലും, എൻറെ പിറന്നാൾ ദിനത്തിലും ആരോഗ്യ പ്രശ്നങ്ങൾ ഒട്ടും വകവയ്ക്കാതെ പി.വി.ജി തന്റെ സാന്നിധ്യം കൊണ്ട് അനുഗ്രഹിച്ചു.ഒരു കാലത്തു മലയാളത്തിന്റെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിർമ്മാതാവായിരുന്ന അദ്ദേഹത്തിന്റെ ലാളിത്യവും, സഹജീവി സ്നേഹവും എപ്പോഴും എന്നെ അത്ഭുതപ്പെടുത്തി.
സ്നേഹമെന്ന പദത്തിന് പി.വി.ജി എന്ന മൂന്നക്ഷരം കൊണ്ട് പര്യായമെഴുതാൻ കഴിയും….ആ വലിയ സ്നേഹം എനിക്ക് എന്നെന്നേക്കുമായി നഷ്ടമായിരിക്കുന്നു.”
മലയാളത്തിന്റെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടും പി.വി. ഗംഗാധരന് അന്ത്യാഞ്ജലി അർപ്പിച്ചിട്ടുണ്ട്. തനിക്കു സ്വന്തം സഹോദരനെ പോലെയായിരുന്നു പി.വി. ഗംഗാധരന് എന്ന് പറഞ്ഞ സത്യൻ അന്തിക്കാട്. തന്നെ ഏറ്റവു കൂടുതൽ വിശ്വാസത്തിലെടുത്ത നിർമ്മാതാവാണ് പി.വി. ഗംഗാധരന് എന്നും പറഞ്ഞു. തന്റെ സിനിമകളായ വീണ്ടും ചില വീട്ടു കാര്യങ്ങൾ, അച്ചുവിന്റെ അമ്മ , കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്നും നന്മകൾ എന്നിവയെല്ലാം പി.വി. ഗംഗാധരന്റെ നിർമാണത്തിൽ ചെയ്യാൻ സാദിച്ചതിനു പിന്നിൽ അദ്ദേഹത്തിന്റെ താല്പര്യം പ്രധാന ഘടകമായിരുന്നു എന്ന് സത്യൻ അന്തിക്കാട് അഭിപ്രായപ്പെട്ടു. വളരെ വിനയാന്വിതനായി ജീവിതം നയിച്ചിരുന്ന ഒരാളായിരുന്ന പി.വി. ഗംഗാധരന് അദ്ദേഹത്തിൽ നിന്നും നമുക്കേറെ പഠിക്കാനുണ്ടെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.