സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന , പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ‘കങ്കുവ’. ചിത്രത്തിന്റേതായ ഓരോ അപ്‌ഡേറ്റുകള്‍ക്കുമായി ആരാധകര്‍ കാത്തിരിക്കുകയാണ്. കങ്കുവയുമായി ബന്ധപ്പെട്ട പുതിയൊരു അപ്‌ഡേറ്റാണ് ആരാധകരെ ഇപ്പോള്‍ ആവേശം കൊള്ളിക്കുന്നത്. തമിഴ് സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന സൂര്യ ചിത്രം കങ്കുവയുടെ റിലീസ് തിയതി എത്തി. ചിത്രം ഒക്ടോബര്‍ 10ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും. ഇതോട് അനുബന്ധിച്ച് കങ്കുവയുടെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. യുദ്ധത്തില്‍ എതിരാളികളെ എതിര്‍ത്ത് തോല്‍പ്പിച്ച് അവര്‍ക്ക് മുകളില്‍ അജയ്യനായി നില്‍ക്കുന്ന സൂര്യയുടെ കഥാപാത്രത്തെ പോസ്റ്ററില്‍ കാണാം.
സൂര്യയെ നായകനാക്കി സിരുത്തൈ ശിവയാണ് കങ്കുവ സംവിധാനം ചെയ്തിരിക്കുന്നത്. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. സ്റ്റുഡിയോ ഗ്രീന്‍, യു വി ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ കെ ഇ ജ്ഞാനവേല്‍ രാജ, വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപതി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഗീതം ദേവി ശ്രീ പ്രസാദ്, എഡിറ്റിംഗ് നിഷാദ് യൂസഫ്, ആക്ഷന്‍ സുപ്രീം സുന്ദര്‍, സംഭാഷണം മദര്‍ കാര്‍ക്കി, രചന ആദി നാരായണ, വരികള്‍ വിവേക- മദന്‍ കാര്‍ക്കി.അനിമല്‍ എന്ന ബോളിവുഡ് ചിത്രത്തിന് ശേഷം ബോബി ഡിയോള്‍ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് കങ്കുവ. ജനുവരി 27ന് അദ്ദേഹത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടത്. ‘കരുണയില്ലാത്തവന്‍. ശക്തന്‍. അവിസ്മരണീയം’ എന്ന കുറിപ്പോടെ ആയിരുന്നു അന്ന് ബോബി ഡിയോള്‍ പോസ്റ്റര്‍ പങ്കിട്ടത്. സൂര്യ, ബോബി ഡിയോള്‍ എന്നിവരെ കൂടാതെ ദിഷ പടാനിയും കങ്കുവയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
#Kanguva in cinemas from October 10, 2024 🔥@Suriya_offl @directorsiva @StudioGreen2 pic.twitter.com/ayVCiO7sc2
— Kanguva (@KanguvaTheMovie) June 27, 2024
അതേസമയം, കങ്കുവയിലെ യുദ്ധ രംഗം വന്‍ ക്യാന്‍വാസിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 10,000 ആള്‍ക്കാര്‍ ആ യുദ്ധ രംഗത്ത് വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമേയത്തോട് നീതിപുലര്‍ത്തുന്ന നിരവധി ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്. കൂടാതെ സൂര്യയുടെ കങ്കുവയെ സംബന്ധിച്ച മറ്റൊരു റിപ്പോര്‍ട്ടും ആരാധകര്‍ ചര്‍ച്ചയാക്കുന്നുണ്ട്. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകും എന്ന കാര്യമാണത്. നിര്‍മാതാവ് ധനഞ്ജയന്‍ ഒരു അഭിമുഖത്തില്‍ ഇതുമായി ബന്ധപ്പെട്ട ഒരു കാര്യം പറഞ്ഞതാണ് അത്തരമൊരു സൂചനയിലേക്ക് അനലിസ്റ്റുകളെ നയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സിരുത്തൈ ശിവയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കങ്കുവ ചിത്രം ത്രീഡിയില്‍ ആകും എത്തുകയെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.
വമ്പന്‍മാരായ ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി അവകാശം നേടിയത് എന്നതും സൂര്യയുടെ ചിത്രം കങ്കുവയില്‍ വലിയ പ്രതീക്ഷകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു. ആരാധകര്‍ക്കും സിനിമാ മേഖലയ്ക്കും ഏറെ പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു നേരത്തെതന്നെ താരം വ്യക്തമാക്കിയിരുന്നതും. അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാല്‍ കങ്കുവ വളരെ പ്രധാനപ്പെട്ടതാണെന്നും സൂര്യ പറഞ്ഞിരുന്നു. ഏതാണ്ട് 150 ദവസത്തില്‍ അധികമെടുത്താണ് തങ്ങള്‍ കങ്കുവ ചിത്രം ചിത്രീകരിച്ചതെന്നും, ചിത്രം പ്രേക്ഷകര്‍ ഇഷ്ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും സൂര്യ അന്ന് പറയുകയുണ്ടായി. വിവിധ കാല ഘട്ടങ്ങളിലുള്ള കഥാപാത്രമായിട്ട് സൂര്യ ചിത്രത്തില്‍ എത്തുന്നുണ്ട്. കൂടാതെ ചിത്രത്തിലെ ഒരു പ്രധാനപ്പെട്ട ഒരു ഗാന രംഗത്ത് നൂറിലധികം ഡാന്‍സര്‍മാര്‍ ഉണ്ടാകുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്ന