‘ഇന്ത്യ വേണ്ട ഭാരത് മതിയെന്ന് ഞാൻ ഒരു വർഷം മുൻപ് പറഞ്ഞ കാര്യം’; കങ്കണ റണാവത്ത്

0
194

രാജ്യത്തിന്റെ പേര് ഇന്ത്യയിൽ നിന്നും ഭാരത് എന്നാക്കി മാറ്റണം എന്ന രീതിയിൽ ചർച്ചകൾ നടക്കുന്നതിനോട് പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. താൻ ഒരു വർഷം മുൻപേ ഇത് ആവശ്യപ്പെട്ടതായിരുന്നു എന്നും താരം പറയുന്നു. ഇതിനു മുൻപ് ഒരു പ്രമുഖ മാധ്യമത്തിൽ വന്ന വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ എക്സ് അഥവാ ട്വിറ്ററിലൂടെയാണ് പ്രതികരണം.

കങ്കണയുടെ പ്രതികരണം ഇങ്ങനെ…

“ചിലർ അതിനെ ബ്ലാക്ക് മാജിക് എന്ന് വിളിക്കുന്നു … എന്നാൽ ഇത് ചാരനിറത്തിലുള്ള തേൻ മാത്രമാണ്. അടിമ നാമത്തിൽ നിന്ന് മോചിതരായതിന്… ജയ് ഭാരത്!!!” എന്നാണ് കങ്കണയുടെ പോസ്റ്റ്.

നിരവധി ആളുകളാണ് കങ്കണയുടെ ഈ തീരുമാനത്തെ പിന്തുണച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. നിങ്ങൾ മുൻപ് പറഞ്ഞ കാര്യം യഥാർത്ഥത്തിൽ നടക്കുന്നത് കാണാൻ എനിക്ക് വളരെ ഇഷ്ടമാണ്, എങ്ങനെയാണ് ഇത്തരത്തിൽ കാര്യങ്ങൾ മുൻകൂട്ടി പറയാൻ കഴിയുന്നത്, ജീവിതത്തിലും ചന്ദ്രമുഖി തന്നെ എന്നിങ്ങനെ കങ്കണയെ പിന്തുണച്ച് കൊണ്ട് നിരവധി കമെന്റുകളാണ് വന്നിരിക്കുന്നത്.

നിരവധി പ്രമുഖർ ഈ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വരുന്നുണ്ട്. ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗ്, സിനിമാതാരങ്ങളായ വിഷ്ണു വിശാൽ, അമിതാബ് ബച്ചൻ, ഹരീഷ് പേരടി, ഉണ്ണി മുകുന്ദൻ, കൃഷ്ണ കുമാർ തുടങ്ങി നിരവധി ആളുകളാണ് കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനത്തോട് പ്രതികരിച്ച് രംഗത്ത് വന്നത്.

അതേസമയം, ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഇതിനായി പ്രമേയം കൊണ്ടുവരുമെന്നാണ് അഭ്യൂഹം. ജി20 ഉച്ചകോടിയല്‍ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാര്‍ക്കുള്ള ഔദ്യോഗിക ക്ഷണത്തില്‍ ‘ഇന്ത്യന്‍ രാഷ്ട്രപതി’ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു രേഖപ്പെടുത്തിയതോടെയാണ് അഭ്യൂഹം പടര്‍ന്നത്. സെപ്റ്റംബര്‍ 9നു നടക്കുന്ന അത്താഴവിരുന്നിലേക്കു ജി20 നേതാക്കളെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചുകൊണ്ടുള്ള കത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇപ്രകാരം രേഖപ്പെടുത്തിയത്.

ഒരു ഔദ്യോഗിക പരിപാടിയില്‍ ആദ്യമായാണ് ഇത്തരത്തില്‍ പേരുമാറ്റമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ‘ഭാരത്’ എന്ന പദം ഭരണഘടനയിലും ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ”ഇന്ത്യ, അതായത് ഭാരത്, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും” എന്നാണ് ആര്‍ട്ടിക്കിള്‍ 1ല്‍ പറയുന്നത്. ‘ഭാരത്, ജനാധിപത്യത്തിന്റെ മാതാവ്” എന്ന പേരില്‍ വിദേശ പ്രതിനിധികള്‍ക്ക് കൈമാറിയ ജി20 ബുക്ക്ലെറ്റിലും ‘ഭാരത്’ ഉപയോഗിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here