‘കണ്ണൂർ സ്‌ക്വാഡ്’സിനിമയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ട്: മമ്മൂട്ടി

0
199

മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന റിയലിസ്റ്റിക് ഇൻവെസ്റ്റിഗേറ്റിങ് ത്രില്ലെർ കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ സാമ്യതകളില്ലാത്ത പോലീസ് വേഷത്തിലെ അഭിനയത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നുറപ്പാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയാണ് ചിത്രത്തിലെ താരങ്ങൾ.

അസീസ് നെടുമങ്ങാടിന്റെ വാക്കുകൾ…

എന്റെ ഈ കഥാപാത്രം മമ്മൂക്ക എനിക്ക് പറഞ്ഞിട്ടുള്ളതാണ്, കാരണം നീ ഈ കഥാപാത്രം നീ ഒരുപാട് കോമഡിയൊക്കെ ചെയ്തിട്ടുള്ള വ്യക്തിയാണ്, പക്ഷേ നിന്റെ പല്ലു പോലും പുറത്തുകാണിക്കരുത് ചിരിക്കരുത് നീ ഒരു പൊലീസുകാരനാണ് എന്നൊക്കെ എനിക്ക് മമ്മൂക്ക പറഞ്ഞു തന്നിട്ടുണ്ട്. അത് ഞാൻ പിടിച്ചു.

മമ്മൂട്ടി പറഞ്ഞ വാക്കുകൾ..

സിനിമയിലെ താരങ്ങളൊക്കെ എല്ലാം തികഞ്ഞ രീതിയിൽ അവരുടെ കഥാപാത്രങ്ങളെ ആത്മാർത്ഥമായിട്ട് ചെയ്തിട്ടുണ്ട്. എല്ലാ ടെക്നിക്കലും വളരെയധികം പരിശ്രമിച്ചിട്ടുണ്ട് ഈ സിനിമയ്ക്കു വേണ്ടി. കുറേ ദിവസം നമ്മൾ ഓടിനടന്ന് അവിടെ ഇവിടെയൊക്കെ പോയി ഒരുപാട് ബുദ്ധിമുട്ടി പല ഭാഷയറിയാത്ത രാജ്യങ്ങളിൽപ്പോയി നമുക്ക് പറ്റാത്ത കാലാവസ്ഥയിലും, അന്തരീക്ഷത്തിലും, പൊടിയിലും, വഴിയിലും, കല്ലിലും മണ്ണിലും, വെയിലും മഞ്ഞും തണുപ്പും അസുഖങ്ങളും ഒക്കെ വന്ന് അങ്ങനെ ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.

അതേസമയം, നൻപകൽ നേരത്തു മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോബി വർഗീസ് രാജ് ആണ്. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷാഫിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതു ഷാഫിയും റോണി ഡേവിഡും ചേർന്നാണ്. എസ്.ജോർജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ചിത്രത്തിൽ കിഷോർകുമാർ,വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്,മനോജ്.കെ.യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പരമ്പോൾ, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്.കണ്ണൂർ, കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽ​ഗാം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് സുഷിൻ ശ്യാമാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീൺ പ്രഭാകറാണ്. ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ്: നവീൻ മുരളി, ഓവർസീസ് വിതരണം: ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ,ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ, പി ആർ ഒ : പ്രതീഷ് ശേഖർ.

LEAVE A REPLY

Please enter your comment!
Please enter your name here