‘കാസർ​ഗോൾഡിന് അങ്ങനൊരു പ്രമോഷ​ന്റെ ആവിശ്യമില്ല’ : സണ്ണി വെയ്ൻ

0
209

ഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് നടൻ സണ്ണി വെയ്നും ലുക്മാൻ അവറാനും തമ്മിലുള്ള ഒരു അടിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ പിന്നീടാണ് ഇത് ‘ടർക്കിഷ് തർക്കം’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഇറക്കിയതാണെന്ന സത്യം പുറത്തുവരുന്നത്. എന്നാൽ അത്തരത്തിലൊരു പ്രൊമോഷൻ ‘കാസർഗോൾഡി’നു ഇല്ലായിരുന്നു. എന്നാൽ ‘കാസർഗോൾഡി’നു അങ്ങനൊരു പ്രൊമോഷൻ ആവശ്യമുണ്ടെന്നു തോന്നുന്നില്ല എന്ന് പറയുകയാണ് നടൻ സണ്ണി വെയ്ൻ.

സണ്ണി വെയ്നി​ന്റെ വാക്കുകകൾ…

”കാസർഗോൾഡ് സിനിമയ്ക്ക് അങ്ങനൊരു പ്രൊമോഷന്റെ ആവിശ്യമുണ്ടെന്നു തോന്നുന്നില്ല. കാരണം ടർക്കിഷ് തർക്കം ചിത്രീകരണം കഴിഞ്ഞിട്ട് ഒരു വർഷമായി. അതിപ്പോൾ പ്രദർശനത്തിനെത്തിക്കാനുള്ള തീരുമാനത്തിലാണ് അണിയറപ്രവർത്തകർ. അതുകൊണ്ടുതന്നെ ആ സിനിമയുടെ പേരും മറ്റു കാര്യങ്ങളുമൊക്കെ ആളുകളിലേക്ക്‌ എത്തിക്കണം എന്ന് നിർമ്മാതാക്കളുടെ ആവശ്യം ഉണ്ടായിരുന്നു . അവരങ്ങനെ ഒരു ആശയം പറഞ്ഞപ്പോൾ അങ്ങനെ ചെയ്തു അത്രയേ ഉള്ളു. അതിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറകെ വരുന്നുണ്ട്. അതുവരുന്നതോടെ ബാക്കി കാര്യങ്ങൾ മനസിലാകും.

പിന്നെ കാസർഗോൾഡിനു എന്തുകൊണ്ട് അത്തരത്തിലൊരു പ്രൊമോഷൻ വന്നില്ല എന്നതിന്റെ കാരണം മറ്റൊന്നാണ്. കാസർഗോൾഡ് എന്ന സിനിമ തുടക്കം മുതൽ തുടർച്ചയായി, ഒരു കൃത്യമായ പാതയിൽ പൊയ്ക്കൊണ്ടിരുന്ന സിനിമയാണ്, ഇപ്പോൾ റിലീസ് അടുത്തുകഴിഞ്ഞു. ഈ സിനിമയ്ക്ക് അങ്ങനൊരു കാര്യം വേണമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം കാസർ​ഗോൾഡ് ഇതിനോടകം എല്ലായിടത്തും എത്തിക്കഴിഞ്ഞു.”

അതേ സമയം ചില സിനിമകൾ തുടക്കംമുതലെ ശ്രദ്ധനേടാറുണ്ട് എന്നും കാസർ​ഗോൾഡിന് അത്തരത്തിലുള്ള ശ്രദ്ധ കിട്ടിയിട്ടുണ്ടെന്നും ആസിഫ് അലി പറയുകയുണ്ടായി. ”ചില സിനിമകൾക്ക് ചില അനുഗ്രഹമുണ്ട്. കാരണം ഫ​സ്റ്റ് ലുക് പോസ്റ്റർ മുതലൊക്കെ ചില സിനിമകൾ ആളുകൾ ശ്രദ്ധിച്ചുതുടങ്ങാറുണ്ട്. അത്തരത്തിൽ ശ്രദ്ധ കിട്ടിയ ഒരു സിനിമയാണ് കാസർഗോൾഡ് എന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങൾ പോയ സ്ഥലത്തുനിന്നെല്ലാം കിട്ടിയ പ്രതികരണങ്ങൾ അതാണ് സൂചിപ്പിച്ചത്. ആളുകൾ ഈ സിനിമയെപ്പറ്റി കേട്ടിട്ടുണ്ട്. അതേസമയം, പ്രേക്ഷകശ്രദ്ധ കിട്ടാൻ വേണ്ടിയാണ് ടർക്കിഷ് തർക്കം എന്ന സിനിമയ്ക്കായി അങ്ങനൊരു വിഡിയോ പ്രൊമോഷൻ ഇറക്കിയത് . കാസർഗോൾഡിനു അങ്ങനെ ശ്രദ്ധ ചോദിച്ചുവാങ്ങേണ്ട കാര്യമില്ല, അതുകൊണ്ടാണ് സണ്ണി വെയ്ൻ അത്തരത്തിലൊരു ശ്രമം നടത്താത്തത് എന്നാണ് ആസിഫ് അലി പറഞ്ഞത്.

സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയ സണ്ണി വെയ്നി​ന്റെയും ലുക്മാ​ന്റെയും തർക്കത്തിന്റെ കാരണം പ്രേക്ഷകരിലേക്ക് വ്യകത്മാക്കിക്കൊണ്ട് ഇരുവരും ഒരുമിക്കുന്ന പുതിയ ചിത്രം ടർക്കിഷ് തർക്കം ടൈറ്റിൽ മെഗാ സ്റ്റാർ മമ്മൂട്ടിയാണ് റിലീസ് ചെയ്തത്. ഈ തർക്കം നല്ലതിനാകട്ടെ എന്ന അടിക്കുറിപ്പോടെയാണ് സമൂഹമാധ്യമങ്ങളിൽ താരങ്ങൾ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും മോഷൻ പോസ്റ്ററും പങ്കുവച്ചിരിക്കുന്നത്. സണ്ണി വെയ്‌നും ലുക്ക്മാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം വ്യത്യസ്തമായ പ്രമേയാണ് മലയാള പ്രേക്ഷകരിലേക്ക് എത്തിക്കുന്നതെന്നാണ് സൂചനകൾ.

LEAVE A REPLY

Please enter your comment!
Please enter your name here