സനാതന ധര്‍മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്ന തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം ചര്‍ച്ചാ വിഷയമാകുകയാണ്. സനാതന ധര്‍മത്തെ എതിര്‍ത്താല്‍ മാത്രം പോരെന്നും അത് ഉന്മൂലനം ചെയ്യേണ്ടതാണെന്നുമായിരുന്നു ഉദയനിധി പറഞ്ഞത്. സനാതന ഉന്മൂലന സമ്മേളനത്തിലായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനായ ഉദയനിധിയുടെ പരാമര്‍ശം. ഇതിനെത്തുടര്‍ന്ന് സ്റ്റാലിന്റെ പരാമര്‍ശത്തിനെതിരേ നിരവധി ബിജെപി നേതാക്കള്‍ കടുത്ത വിമര്‍ശനമുന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. എന്താണ് സനാതന ധര്‍മമെന്ന വിഷയത്തെക്കുറിച്ച് സാമൂഹമാധ്യമങ്ങളിലും ചര്‍ച്ച പുരോഗമിക്കുകയാണ്. അതിനിടയില്‍ ഹരീഷ് പേരടിയുടെ പോസ്റ്റും വൈറലാവുകയാണ്.
കൃഷ്ണാ..ഗുരുവായൂരപ്പാ..ഭഗവാനെ..എല്ലാവര്‍ക്കും നല്ല ബുദ്ധി തോന്നിക്കേണമേ..കുട്ടികളുടെ അറിവില്ലായ്മ പൊറുക്കേണമേ…മനുഷ്യരാശിയെ കാത്തുരക്ഷിക്കണമേ… എന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിന്റെ കൂടി ഗുരുവായൂരപ്പന് സ്വര്‍ണകിരീടം വഴിപാടായി സമര്‍പ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ എന്നുള്ള വാര്‍ത്തയും പങ്കുവെച്ചിട്ടുണ്ട്.
സനാതനധര്‍മ്മത്തെ ഡെങ്കിപ്പനി, മലേറിയ, കൊറോണ എന്നിവയെപ്പോലെപൂര്‍ണ്ണമായും തുടച്ചുനീക്കണമെന്ന് സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്. ചെന്നൈയിലെ തെന്യാംപേട്ടില്‍ സംഘടിപ്പിച്ച സനാതനം ഉന്മൂലനത്തിനുള്ള സമ്മേളനം എന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഉദയനിധി സ്റ്റാലിന്‍.
ഈ സമ്മേളനത്തിന്റെ തലക്കെട്ട് ‘സനാതനത്തെ എതിര്‍ക്കുക’ എന്നതിന് പകരം ‘സനാതനത്തെ ഉന്മൂലനം ചെയ്യുക’ എന്നാക്കിയത് ഉചിതമായി. ചില കാര്യങ്ങളെ എതിര്‍ത്താല്‍ പോരാ. ഉന്മൂലനം ചെയ്യണം. സനാതന ധര്‍മ്മത്തെയും അത് തന്നെ ചെയ്യണം.
കൊതുകുകള്‍, മലേറിയ, ഡെങ്കിപ്പനി, ഫ്‌ളൂ, കൊറോണ…ഇവയെ നമ്മള്‍ എതിര്‍ക്കുകയല്ല ചെയ്യേണ്ടത്. പകരം പൂര്ണ്ണമായും തുടച്ചുനീക്കണം. അത് തന്നെയാണ് സനാതന ധര്‍മ്മത്തിന്റെ കാര്യത്തിലും ചെയ്യേണ്ടത്. ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. അതേ സമയം ഉദയനിധിയുടെ അമ്മ കഴിഞ്ഞ ദിവസം ഗുരുവായൂര്‍ സന്ദര്‍ശനം നടത്തി വഴിപാടുകള്‍ നല്‍കിയിരുന്നു.
അതേസമയം ഉദയനിധിയുടെ പ്രസ്താവന മതനിന്ദയാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് 262 പേര്‍ ചേര്‍ന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കത്തയച്ചു. മുന്‍ സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ന്യായാധിപര്‍ എന്നിവരടങ്ങുന്ന സംഘമാണ് കത്തയച്ചത്. പരാമര്‍ശം നടത്തിയതില്‍ മാപ്പു പറയാന്‍ തയ്യാറാവാത്ത ഉദയനിധി, അതിനെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും കത്തില്‍ പറയുന്നു.