‘കുടുംബവിളക്കി’ലെ പൂജ വീണ്ടും മാറി : ഇടക്കിടക്ക് നടിമാർ മാറുന്നതിന്റെ കാരണം തെരക്കി ആരാധകർ

0
190

ലയാളി പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് കുടുംബവിളക്ക്.സീരിയലിലെ ഓരോ അംഗങ്ങളെയും തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളായാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. എറണാകുളം കോതമംഗലം സ്വദേശിയായ ഐശ്വര്യ ഉണ്ണിയായിരുന്നു കുടുംബവിളക്ക് പരമ്പരയില്‍ പൂജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ രോഹിത്തിന്റെ മകളാണ് പൂജ. നടി മോഡലും ഡോക്ടറുമാണ്.

പരമ്പരയില്‍ രോഹിത്തും പൂജയും എത്തിയ സമയത്ത് പൂജയായി സ്‌ക്രീനില്‍ ഉണ്ടായിരുന്നത്, വനമ്പാടി എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ഗൗരി പ്രകാശ് ആയിരുന്നു. ഗൗരിയെ പ്രേക്ഷകര്‍ക്ക് പരിചയമായി വന്നപ്പോഴേക്കും വന്നപ്പോഴേക്കും, കഥാഗതിയില്‍ മാറ്റമുണ്ടാവുകയാണ് ഉണ്ടായത്.പൂജയെ പഠനാവശ്യത്തിനായി ദൂരേക്ക് അയക്കുകയായിരുന്നു. ബോര്‍ഡിംഗില്‍ പഠിക്കാന്‍ പോയ പൂജ മടങ്ങിവന്നപ്പോള്‍, പൂജ വലുതായതായാണ് സീരിയലിൽ കാണിച്ചത്. അങ്ങനെ മടങ്ങിയെത്തിയ പൂജയാണ് ഇത്രനാള്‍ പരമ്പരയില്‍ ഉണ്ടായിരുന്ന ഐശ്വര്യ ഉണ്ണി. ഇപ്പോൾ മടങ്ങിയെത്തിയ പൂജ വീണ്ടും മാറിയിരിക്കുകയാണ്.

കുടുംബവിളക്ക് പരമ്പര തുടങ്ങിയതുമുല്‍ നിരവധി കഥാപാത്രങ്ങളാണ് ഇടക്കിടക്കായി മാറിയിട്ടുള്ളത്. സുമിത്രയുടെ മകനായി അഭിനയിക്കുന്ന അനിരുദ്ധ്, മകളായ ശീതള്‍, പരമ്പരയിലെ നെഗറ്റീവ് കഥാപാത്രമായ വേദിക, ഡോക്ടര്‍ ഇന്ദ്രജ, സുമിത്രയുടെ മരുമകള്‍ അനന്യ, നാത്തൂന്‍ ശരണ്യ അങ്ങനെ നിരവധി കഥാപാത്രങ്ങള്‍ക്കാണ് പരമ്പരയില്‍ ഇടക്കിടക്ക് മാറ്റം വരാറുണ്ട് . അവസാനമായി പോയിരിക്കുന്നതാണ് ഐശ്വര്യ. കഴിഞ്ഞ എപ്പിസോഡുകളില്‍ ശീതള്‍-സച്ചിന്‍ വിവാഹ സമയത്തെല്ലാം പരമ്പരയില്‍ ഡാന്‍സും പാട്ടുമെല്ലാമായി ആക്ടീവായിരുന്ന ഐശ്വര്യ എന്താണ് മാറിയത് എന്നകാര്യം വ്യക്തമല്ല. എന്നാല്‍ ഏറ്റവും പുതിയ എപ്പിസോഡില്‍ പൂജയായി എത്തിയിരിക്കുന്നത് പുതിയ താരമാണ്.

നിരവധി സിനിമകളില്‍ വലുതും ചെറുതുമായ വേഷം കൈകാര്യം ചെയ്തിട്ടുള്ള നടിയാണ് ഐശ്വര്യ. പൂഴിക്കടകന്‍, തല്ലുമാല, അലമാര, സകലകലാശാല, ക്യൂബന്‍ കോളനി തുടങ്ങിയ സിനിമകളിലെല്ലാം ഐശ്വര്യ തന്റെ അഭിനയം കാഴ്ച വച്ചിട്ടുണ്ട് . കൂടാതെ ഫ്ളവേഴ്സിലെ ഉപ്പും മുളകും പരിപാടിയിലും താരം എത്തിയിരുന്നു. എന്നിരുന്നാലും ഏഷ്യാനെറ്റിലെ കുടുംബവിളക്കിലൂടെയാണ് ഐശ്വര്യയെ മിനിസ്‌ക്രീന്‍ ആരാധകര്‍ അടുത്തറിഞ്ഞത്. നമുക്ക് കോടതിയില്‍ കാണാം എന്ന ചിത്രം ഐശ്വര്യയുടേതായി പുറത്തുവരാനിരിക്കുന്നുമുണ്ട്. എന്തുകൊണ്ടാണ് താരം കുടുംബവിളക്ക് സീരിയലിൽ നിന്നും മാറിയത് എന്ന കാര്യം വ്യക്തമല്ല.ഇതിനോടകം കുടുംബവിളക്ക് സീരിയൽ ആരാധകർ ഒന്നടങ്കം കാരണം ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.ഇനിയും നടിമാർ മാറുമോ,പുതിയ നടി കൊള്ളില്ല തുടങ്ങി യൂട്യുബിലും മറ്റും കമന്റുകൾ നീണ്ടു പോകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here