ചാവേര്‍ ഡീഗ്രേഡ് ചെയ്യപ്പെട്ടുവെന്ന് കുഞ്ചാക്കോ ബോബന്‍

0
132

ചാവേര്‍ ഡീഗ്രേഡ് ചെയ്യപ്പെട്ടുവെന്ന് കുഞ്ചാക്കോ ബോബന്‍.സെന്റ് തേരേസാസ് കോളജില്‍ ചാവേറിന്റെ പ്രോമോഷന്റെ ഭാഗമായി എത്തിയതാണ് കുഞ്ചാക്കോ ബോബന്‍. അതിനോടൊപ്പം സെന്റ്‌തേരേസാസ് കോളജിലെ ആര്‍ട്‌സ് കോളജിന്റെ ഉദ്ഘാടനം കഴിഞ്ഞെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങളെ വിളിച്ചു വരുത്തി അപമാനിക്കുകയായിരുന്നല്ലെയെന്ന് ചോദിച്ച് കുഞ്ചാക്കോ ബോബന്‍. ചാവേറിന്റെ അണിയറപ്രവര്‍ത്തകരും കൂടെയുണ്ടായിരുന്നു.

കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍…

വളരെ ഗൗരവമായി സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് അവരെ പ്രചോദിപ്പിക്കുന്ന ഞങ്ങള്‍ക്ക് പോലും കാണാന്‍ സാധിക്കാത്ത കാഴ്ചകള്‍ ഞങ്ങളെ അറിയിച്ച സിനിമയാണ് ചാവേര്‍. ചെറിയ രീതിയിലുള്ള വിമര്‍ശനങ്ങളുണ്ടായിട്ടും രണ്ടാഴ്ച കൊണ്ട് സിനിമയെ സ്‌നേഹിക്കുന്നവരുടെ തീയേറ്ററിലേക്കെത്ത് ഒഴുകിയെത്തി, അവര്‍ക്ക് നന്ദിയര്‍പ്പിക്കാനുമാണ് ഇവിടെയെത്തിയത്. തീയേറ്ററില്‍ തിരിച്ചുവരാന്‍ കഴിഞ്ഞതില്‍ പ്രേക്ഷകരോടുള്ള നന്ദി ഈ അവസരത്തില്‍ പറയുകയാണ്. ടിനു പാപ്പച്ചനാണ് ഈ സിനിമ സംവിധാനം ചെയ്തത്. ഇതിന് മുന്‍പ് സെന്റ്‌തേരേസാസില്‍ അര്‍ജ്ജന്‍ അശോകനും, സിനിമയുടെ നിര്‍മ്മാതാവായ അരുണ്‍നാരായണനും എത്തിയിരുന്നു. എപ്പോഴും വന്നാല്‍ അര്‍ജ്ജുന്‍ ഈ കോളജിലെ സ്റ്റുഡന്റായി പോകുമെല്ലൊ എന്നോര്‍ത്താണ് ഞാന്‍ അവനെ ചവിട്ടിമാറ്റിവെച്ചതാണ്. തീര്‍ച്ചയായും തീയേറ്ററില്‍ പോയി കാണേണ്ട സിനിമയാണ്.

അതേസമയം, രണ്ടാം വാരവും തിയറ്ററുകളില്‍ മികച്ച വിജയത്തോടെ പ്രദര്‍ശനം തുടര്‍ന്ന് ടിനു പാപ്പച്ചന്‍ ചിത്രം ചാവേര്‍.സിനിമ റിലീസായത്തിന് പിന്നാലെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ചാവേറിനെതിരെ വ്യപകമായ രീതിയില്‍ നെഗറ്റീവ് പ്രചാരണം ശ്കതമായിരുന്നു. ടിനു പാപ്പച്ചന്‍ എന്ന സംവിധായകന്റെ മറ്റ് സിനിമകളുമായി താരതമ്യം ചെയ്താണ് ഭൂരിഭാഗവും സിനിമയെ വിലയിരുത്തിയത്. ശേഷം അണിയറപ്രവര്‍ത്തകര്‍ ഒന്നടങ്കം സിനിമക്ക് വേണ്ടി രംഗത്ത് വരികയായിരുന്നു.നെഗറ്റീവ് പ്രചാരണം നടന്നെങ്കിലും ദിവസങ്ങള്‍ക്ക് ശേഷം ചിത്രം തിയറ്ററുകളില്‍ മികച്ച വിജയം കരസ്ഥമാക്കുകയായിരുന്നു. അതിനുള്ള തെളിവാണ് രണ്ടാം വാരവും ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നത്.

പാര്‍ട്ടിയുടെ പേരില്‍ കൊല്ലാനും ചാവാനും ഒരുങ്ങി നടക്കുന്ന ഒരുകൂട്ടം ചാവേറുകളുടെ രക്തരൂക്ഷിതമായ കഥയാണ് ചാവേര്‍. കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍,ആന്റണി വര്‍ഗീസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കണ്ണൂര്‍ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചാവേര്‍ ഒരു സര്‍വൈവല്‍ ട്രാവല്‍ മൂവിയായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഒരു രാഷ്ട്രീയ കൊലപാതകത്തിലൂടെ തുടങ്ങുന്ന ചിത്രം കൊലപാതകികളുടെ കാഴ്ചപ്പാടിലൂടെയാണ് പുരോഗമിക്കുന്നത്.കൊലപാതകത്തിന് പിന്നാലെ അരങ്ങേറുന്ന സംഭവവികാസങ്ങളിലൂടെ ചിത്രം സഞ്ചരിക്കുന്തോറും പ്രേക്ഷകന്റെയുള്ളില്‍ ആകാംക്ഷയും ഭയവും നിറയ്ക്കാന്‍ സംവിധായകനാകുന്നു.

ക്രിമിനലുകള്‍ക്കിടയില്‍ അറിയാതെ അകപ്പെട്ടുപോകുന്ന ചില ജീവിതങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. അവരുടെയും പോരാട്ടം കൂടിയാണ് ചിത്രം.കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ദുരൂഹത നിറഞ്ഞ ടൈറ്റില്‍ പോസ്റ്ററും ടീസറും നേരത്തെ തന്നെ ആരാധകര്‍ക്കിടയില്‍ പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു.രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ച് കൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ഓരോ തവണയും ചിത്രത്തെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ പുറത്ത് വിടാറുള്ളത്.

ഇതിനു മുന്‍പ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു അതും വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.ചിത്രത്തിന്റേതായി ആദ്യം പുറത്ത് വന്ന ലുക്ക് ഔട്ട് നോട്ടീസ് വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു.കേരളമൊട്ടാകെ അഞ്ച് ലക്ഷത്തിലധികം പത്രങ്ങളോടൊപ്പം പുറത്തിറങ്ങിയ പരസ്യ നോട്ടീസ് ചാവേര്‍ സിനിമയിലെ ചാക്കോച്ചന്‍ അവതരിപ്പിക്കുന്ന അശോകനെ തേടിക്കൊണ്ടുള്ള അറിയിപ്പ് ആയിരുന്നു എന്ന് പിന്നീടാണ് പ്രേക്ഷകര്‍ക്ക് മനസിലായത്.മുടി പറ്റവെട്ടി, കട്ടത്താടിയില്‍, തീപാറുന്ന നോട്ടവുമായാണ് ചാക്കോച്ചന്‍ ലുക്ക് ഔട്ട് നോടീസില്‍ പ്രത്യക്ഷപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here