തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ്- വിജയ് ചിത്രമാണ് “ലിയോ”.ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സ് എന്ന് ആരാധകര്‍ വിളിക്കുന്ന എല്‍സിയുവില്‍ ഉള്‍പ്പെടുന്ന ചിത്രമായതുകൊണ്ട് തന്നെ പ്രഖ്യാപനം മുതൽ ചിത്രത്തിൻറെ അപ്‌ഡേറ്റുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.ഒക്ടോബർ 19 ന് റിലീസിന് ഒരുങ്ങുന്ന ചിത്രം റെക്കോര്‍ഡ് ഫാന്‍സ് ഷോകളിലൂടെ സിനിമാലോകത്തെ ഒന്നടങ്കം വിസ്മയിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
#Leo MEGA 24 Hours fans show is planning by @PriyamudanNanbs in SA Multiplex Pulluvila, Trivandrum, Kerala 👏🔥
MARATHON FANS SHOWS – THE VERY FIRST TIME 🔥🔥🔥
4 am, 7 am, 11 am, 2 pm, 6 pm, 9.30 pm, 11.59 pm, Oct 20 – 4 am…
Now it’s #Leo‘s turn 🔥🔥🔥 pic.twitter.com/HIPpJSs1HY
— AB George (@AbGeorge_) September 13, 2023
ലിയോയുടെ ഇരുപത്തിനാല് മണിക്കൂർ നീളുന്ന റെക്കോർഡ് മാരത്തോണ്‍ ഫാന്‍സ് ഷോകൾ നടത്താനൊരുങ്ങുകയാണ് തിരുവനന്തപുരം പുല്ലുവിളയിലുള്ള എസ് എ മള്‍ട്ടിപ്ലെക്സിലെ വിജയ് ആരാധകക്കൂട്ടായ്മയായ പ്രിയമുടന്‍ നന്‍പന്‍സ്.റിലീസ് ദിനമായ ഒക്ടോബര്‍ 19 ന് പുലര്‍ച്ചെ 4ന് ആരംഭിച്ച് ഒക്ടോബര്‍ 20 പുലര്‍ച്ചെ വരെയാണ് ഫാൻസ് ഷോ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.ഇതിനായി റിലീസ് ദിനത്തില്‍ തിയറ്റര്‍ മുഴുവനായും എടുത്തിരിക്കുകയാണ് ഈ ആരാധക കൂട്ടായ്മ.വലിയ ഹൈപ്പോടെയും പ്രൊമോഷനോടെയും വരുന്ന വിജയ് ചിത്രം ആയതുകൊണ്ടും തങ്ങളുടെ പ്രിയ താരത്തിന്റെ ചിത്രമായതുകൊണ്ടുമാണ് മാരത്തോണ്‍ ഫാന്‍സ് ഷോ സംഘടിപ്പിക്കാൻ ഈ കൂട്ടായ്മയെ പ്രേരിപ്പിച്ചത്.പ്രിയ താരങ്ങളുടെ പുതിയ സിനിമകള്‍ക്ക് ആരാധകരുടെ നേതൃത്വത്തിലാണ് ഫാന്‍സ് ഷോകള്‍ നടത്താറുള്ളത്. സാധാരണയായി റെഗുലര്‍ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുന്നതിന് മുൻപായി പുലര്‍ച്ചെ തന്നെ ആരംഭിക്കുന്ന ഇത്തരം ഷോകള്‍ പ്രേക്ഷക പങ്കാളിത്തം കൊണ്ടും തിയറ്ററിലെ ആവേശം കൊണ്ടും വലിയ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്.
സമീപകാലത്തായി കേരളത്തില്‍ ഒട്ടുമിക്ക ബിഗ് റിലീസുകളുടെ ഫാന്‍സ് ഷോകളെല്ലാം ഒരൊറ്റ ഷോ മാത്രമായി പുലര്‍ച്ചെയാണ് നടത്താറുള്ളത്. അതിൽ നിന്നും വ്യത്യസ്തമായി കേരളചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമയുടെ ഫാൻസ് ഷോ 24 മണിക്കൂർ നടത്തുന്നത്. ഇതിലൂടെ ഫാന്‍സ് ഷോകളില്‍ റെക്കോര്‍ഡ് ഇടാന്‍ ഒരുങ്ങുകയാണ് ദളപതിയുടെ ലിയോ.കേരളത്തില്‍ മാത്രമായി 650ല്‍ അധികം സ്‍ക്രീനുകളിലാണ് ലിയോ പ്രദർശനത്തിന് എത്തുന്നത്.ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്.മൂവായിരത്തിലധികം പ്രദര്‍ശനങ്ങളാണ് ആദ്യ ദിവസം ഉണ്ടാവുക എന്നാണ് വിവരങ്ങൾ .
കമൽ ഹാസനെ നായകനാക്കി “വിക്രം” എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമായതുകൊണ്ട് തന്നെ സിനിമാപ്രേമികൾ ഒന്നടങ്കം വലിയ പ്രതീക്ഷയോടെയാണ് ഈ സിനിമയെ കാണുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ലിയോയിൽ തൃഷയാണ് വിജയ്‌യുടെ നായികയായി എത്തുന്നത്.നീണ്ട പതിനാല് വർഷത്തിന് ശേഷമാണ് വിജയിയും തൃഷയും ഒന്നിച്ച് അഭിനയിക്കുന്നത്.വിവിധ ഭാഷകളിൽ നിന്നുള്ള നടി നടന്മാർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.മലയാളത്തിൽ നിന്ന് ബാബു ആന്റണി,മാത്യു എന്നിവരും, സുപ്രധാന വേഷത്തിൽ ബോളിവുഡ് നടൻ സഞ്ജയ് ദത്തും സിനിമയിൽ എത്തുന്നുണ്ട്.
എന്തായാലും കേരളത്തില്‍ വിജയ്‍യുടെ ലിയോ തിയറ്ററുകളിൽ തരംഗം സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല.രജനീകാന്ത് നായകനായി എത്തിയ ജയിലർ ബോക്സ് ഓഫീസിൽ വലിയ വിജയമാണ് കരസ്ഥമാക്കിയത്.കേരളത്തിൽ നിന്ന് മാത്രമായി ചിത്രം നേടിയത് 50 കോടിക്ക് മുകളിലാണ്.വിജയ്‌യുടെ ലിയോ ഈ കളക്ഷനുകളെയെല്ലാം മറികടക്കുമോ എന്നാണ് ഇനി അറിയേണ്ടത്
.