‘ആണ്‍കരുത്തുള്ള ഇതൊരെണ്ണം എത്രയും പെട്ടന്ന് എത്തേണ്ടടുത്ത് എത്തട്ടെ’;നടന്‍ അലന്‍സിയറിനെതിരെ നടി ജുവല്‍ മേരി

0
595

‘ആണ്‍കരുത്തുള്ള ഇതൊരെണ്ണം എത്രയും പെട്ടന്ന് എത്തേണ്ടടുത്ത് എത്തട്ടെയെന്ന് നടന്‍ അലന്‍സിയറിനെതിരെ ജുവല്‍ മേരി. ചലച്ചിത്ര പുരസ്‌കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയറിനെതിരെയാണ് ജുവല്‍ മേരി വിമര്‍ശനമുന്നയിച്ചത്. സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെയാണ് ജുവല്‍ മേരി രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

സുന്ദരി ശില്‍പ്പത്തിന് പകരം സര്‍വ ഐശ്വര്യങ്ങളും നൊടിയിടയില്‍ കിട്ടുന്ന ആണ്‍കരുത്തുള്ള, പ്രതിച്ഛായ സാദ്ര്യശ്യമുള്ള ഇതൊരെണ്ണം എത്രയും പെട്ടന്ന് എത്തേണ്ടടുത്ത് എത്തട്ടെ എന്ന് പറഞ്ഞുകൊണ്ട്, ജൂനിയര്‍ മാന്‍ഡ്രേക്ക് സിനിമയിലെ മൊട്ടത്തലയുള്ള പ്രതിമയുടെ ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്.

സോഷ്യല്‍മീഡിയയില്‍ എഴുതിയ കുറിപ്പ്…

‘പ്രലോഭന ഹേതുവായും ഭോഗ വസ്തുവായും സകല ചാപല്യങ്ങള്‍ക്കും പ്രതിനിധിയായ സുന്ദരി ശില്പത്തിന് പകരം സര്‍വ ഐശ്വര്യങ്ങളും നൊടിയിടയില്‍ കിട്ടുന്ന ആണ്‍കരുത്തുള്ള, പ്രതിച്ഛായ സാദ്ര്യശ്യമുള്ള ഇതൊരെണ്ണം എത്രയും പെട്ടന്ന് എത്തേണ്ടടുത് എത്തട്ടെ ! നല്ലത് മാത്രം വരുത്തനെ’,-ജുവല്‍ മേരി സോഷ്യല്‍ മീഡിയയില്‍ എഴുതി.

 

View this post on Instagram

 

A post shared by Jewel Mary (@jewelmary.official)


അതേസമയം, പ്രത്യേക ജൂറി പരാമര്‍ശം ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. അലന്‍സിയര്‍ പറഞ്ഞത് ഇങ്ങനെയാണ്; ‘അവാര്‍ഡ് വാങ്ങി വീട്ടില്‍ പോകാനായി ഓടിയതായിരുന്നു ഞാന്‍, നല്ല ഭാരമുണ്ടായിരുന്നു ആ അവാര്‍ഡിന്. മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തോട് പറയാമായിരുന്നു, ഇപ്പോള്‍ സാംസ്‌കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാം, ഇത് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡാണ് ഞങ്ങള്‍ക്ക് തന്നത്. നല്ല നടനുള്ള പുരസ്‌കാരം എല്ലാവര്‍ക്കും കിട്ടും.

എന്നാല്‍ സ്‌പെഷ്യല്‍ കിട്ടുന്നവര്‍ക്കു സ്വര്‍ണത്തിലെങ്കിലും പൊതിഞ്ഞ പ്രതിമ തരണം. എനിക്കും കുഞ്ചാക്കോ ബോബനും ഇരുപത്തയ്യായിരം രൂപയെന്നുപറഞ്ഞു അപമാനിക്കരുത്. ഞങ്ങള്‍ക്കും പൈസയൊക്കെ കൂട്ടണം. അത് ഞാന്‍ ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഗൗതം ഘോഷിനോട് പറയുകയാണ്. ഒരു അഭ്യര്‍ത്ഥനകൂടി എനിക്ക് പറയാനുണ്ട്. ഈ പെണ്‍ പ്രതിമ തന്നുകൊണ്ട് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ഇനിയെങ്കിലും ആണ്‍കരുത്തുള്ളൊരു മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍ കരുത്തുള്ള പ്രതിമ തരണം. ആണ്‍ കരുത്തുള്ള പ്രതിമ എന്ന് വാങ്ങിക്കാന്‍ കഴിയുന്നോ, അന്ന് ഞാന്‍ അഭിനയം നിര്‍ത്തും.” എന്നാണ് അലന്‍സിയര്‍ പറഞ്ഞത്.

അതേസമയം, നിരവധി പേരാണ് അലന്‍സിയറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. നടനെതിരെ സോഷ്യല്‍മീഡിയയിലൂടെയാണ് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഭാഗ്യലക്ഷ്മി, ശ്രുതി ശരണ്യം,നടന്‍ സന്തോഷ് കീഴാറ്റൂര്‍, മനോജ് രാമസിംഹ് തുടങ്ങി സിനിമ മേഖലയില്‍ നിന്ന് നിരവധി പേര്‍ രംഗത്തു വരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here