താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബു വിരമിക്കുന്നത് വ്യക്തിപരമായി ബുദ്ധിമുട്ടുള്ളതാണെന്ന് നടി മാല പാർവ്വതി.അദ്ധത്തിന്റെ വിരമിക്കൽ അമ്മയിലെ ഭൂരിഭാഗം അംഗങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാന്നെന്നും അദ്ദേഹത്തിന് ഓരോ അംഗങ്ങളുടെയും പൾസ് അറിയാം.പ്രയാബേധമന്യേ അവർക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുക്കും അത്തരം വ്യക്തിയുടെ വിടവ് എന്നും ഉണ്ടായിരിക്കുമെന്നും മൂവി വേൾഡ് മീഡിയയോട് നടി പറയുകയുണ്ടായി
നടിയുടെ വാക്കുകൾ……..
”വ്യക്തിപരമായി എനിക്കും അമ്മയിലെ ഭൂരിഭാഗം അംഗങ്ങൾക്കും അതൊരു ബുദ്ധിമുട്ടാണ്.അമ്മയിലെ ഒരു അംഗം എന്ന നിലയിൽ ഇപ്പോഴും വിളിക്കാൻ പറ്റുന്ന ഏത് നേരത്തും വിളിക്കാൻ പറ്റുന്ന ഒരാളാണ് ബാബുച്ചേട്ടൻ.ഒരു ദിവസം തൃശൂർ ഞാൻ പോയി അവിടെച്ചെന്ന് എങ്ങോട്ട് പോകണം എന്നറിയില്ല.പിക്കപ്പ് ചെയ്യാൻ വന്നില്ല.രാത്രി ഒരുമണി സമയം ആയിട്ടുണ്ടാകും.എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിൽ ഞാൻ ബാബുച്ചേട്ടനെ വിളിച്ചു.പത്ത് മിനിറ്റിനുള്ളിൽ എനിക്ക് സൊല്യൂഷൻ ലഭിച്ചു.സിനിമയുടെ യാത്രയിൽ നമുക്ക് അധികം ആളുകളെ ഒന്നും അറിയില്ല.സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിൽ കൺഫ്യൂഷൻ വന്നാൽ ബാബുച്ചേട്ടനെ വിളിക്കും.അത്രയും കണക്ഷൻ ആണ്.ഇനി വരുന്ന ഒരാൾക്ക് ബാബുച്ചേട്ടന് പകരക്കാരനാകാൻ പറ്റുമോ എന്ന് ചോദിച്ചാൽ പറയാൻ സാധിക്കില്ല.കാരണം അവര് പ്രവർത്തിക്കുന്നത് കണ്ടാൽ മാത്രമേ പറയാൻ സാധിക്കുകയുള്ളു.ഇടവേള ബാബു എന്ന ഒരാൾക്ക് ഓരോ അംഗങ്ങളുടെയും പൾസ് അറിയാം.പ്രയാബേധമന്യേ അവർക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുക്കും.”
അതേസമയം അമ്മ മുപ്പതാമത് ജനറൽ ബോഡി യോഗം കഴിഞ്ഞ ദിവസമാണ് നടന്നത്.ഇത്തവണത്തെ യോഗത്തിന്റെ പ്രധാന പ്രത്യേകത പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് തന്നെയായിരുന്നു.പതിനേഴംഗ ഭരണസമിതിയെയാണ് ഇതുപ്രകാരം തെരഞ്ഞെടുത്തത്.2024-27 ലെ പ്രസിഡന്റായി മോഹൻലാൽ,ജനറൽ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി ജഗദീഷും ആർ ജയനും തെരഞ്ഞെടുക്കപ്പെട്ടു.ഉണ്ണി മുകുന്ദൻ ആണ് ട്രഷറർ സ്ഥാനത്ത്. ജോയിന്റ് സെക്രട്ടറി ബാബുരാജ്.അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ് ആയി കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്,ജോയ് മാത്യു,സുരേഷ് കൃഷ്ണ ,ടിനി ടോം,അനന്യ ,വിനു മോഹൻ ടോവിനോ തോമസ് ,സരയു മോഹൻ ,അൻസിബ എന്നിവരെ തെരഞ്ഞെടുത്തു