മലയാളത്തി​ന്റെ ലേഡി സൂപ്പർ​സ്റ്റാർ ‘തലൈവർ 170‘ൽ: സ്ഥിരീകരിച്ച് ലെെക്ക പ്രൊഡക്ഷൻസ്

0
342

‘ജയ് ഭീം’ എന്ന വിജയ ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേൽ രജനീകാന്തിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തലൈവർ 170 ‘. ഇപ്പോഴിതാ ചിത്രത്തിലെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് പുതിയ വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്. മലയാളത്തി​ന്റെ ലേഡി സൂപ്പർ​സ്റ്റാർ മഞ്ജു വാര്യർ ചിത്രത്തി​ന്റെ ഭാ​ഗമാകുന്നത് സംബന്ധിച്ച പോ​സ്റ്ററാണ് ലെെക്ക പ്രൊഡക്ഷൻസ് പുറത്തുവിട്ടത്.

 

View this post on Instagram

 

A post shared by Lyca Productions (@lycaproductions)

രജനികാന്തിന്റെ ‘തലൈവർ 170’യിൽ മലയാളത്തിന്റെ മഞ്ജു വാര്യർ എത്തുമെന്ന ഔദ്യോ​ഗികമായ അറിയിപ്പിൽ ആ​രാധകർ വളരെയധികം സന്തോഷത്തിലാണ്. താരത്തിനെ സ്വാ​ഗതം ചെയ്യുന്നതായി നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സമൂഹ മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം രജനികാന്തിന്റെ 170-ാമത്തെ ചിത്രമാണിത്.

മുൻപ് സിനിമയിലെ മറ്റ് താരങ്ങളായ ദുഷാര വിജയൻ, റിതിക സിങ് എന്നിവരെ ലൈക്ക പരിചയപ്പെടുത്തിയിട്ടുണ്ടായിരുന്നു. ചിത്രത്തിൽ ഫഹദ് ഫാസിൽ, അമിതാഭ് ബച്ചൻ, നാനി തുടങ്ങിയവർ അഭിനയിക്കുമെന്നാണ് പുറത്തുവരുന്ന മറ്റ് റിപ്പോർട്ടുകൾ. ഇവരുടെ വിവരങ്ങൾ അണിയറക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.

‘ജയിലർ’ എന്ന സിനിമയുടെ ഉജ്ജ്വല വിജയത്തിന് ശേഷം രജനികാന്തിന്റെ അടുത്ത സിനിമയ്ക്കായി കണ്ണുംനട്ട് കാത്തിരിക്കുകയായിരുന്നു സിനിമാലോകം. ഇപ്പോൾ താരം കേരളത്തിൽ എത്തുമെന്ന വാർത്തകൾ ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണത്തിനായാണ് രജനികാന്ത് തലസ്ഥാനത്തെത്തുക. ‘തലൈവർ 170’യുടെ ചിത്രീകരണം തിരുവനന്തപുരത്താണ് നടക്കുന്നത്. ഒക്ടോബർ മൂന്ന് മുതൽ പത്ത് ദിവസം താരം തിരുവനന്തപുരത്ത് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. രജനിയുടെ വരവ് ആരാധകരെ ഹരം കൊള്ളിക്കുമെന്നതിനാൽ ശക്തമായ സുരക്ഷാ സംവിധാനമാകും തലസ്ഥാനത്ത് ഏർപ്പെടുത്തുക. നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളും സിനിമയുടെ പ്രധാന ലൊക്കേഷനുകളാണ്. ആദ്യമായാണ് ഒരു രജനികാന്ത് ചിത്രം തലസ്ഥാനത്ത് ചിത്രീകരിക്കുന്നത്. മറ്റ് താരങ്ങൾ തിരുവനന്തപുരത്തെത്തും.

തമിഴിലെ പ്രശസ്ത നിർമ്മാണക്കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമ്മാണം. രജനികാന്തിന്റെ വില്ലനാകുന്നത് ഫഹദ് ഫാസിൽ ആണെന്നാണ് റിപ്പോർട്ടുകൾ. ഈയടുത്ത് പുറത്തിറങ്ങിയ മാമന്നനിലെ രത്നവേൽ എന്ന വില്ലൻ കഥാപാത്രവും പുഷ്പയിലെ ബൻവർ സിംഗ് ശിഖാവത്ത് എന്ന വേഷവും ഫഹദിന് തെന്നിന്ത്യയിൽ മികച്ച ജനപ്രീതി നേടിക്കൊടുത്തിരുന്നു. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം രജനീകാന്തിനെ നായകനാക്കി ടി.ജെ ജ്ഞാനവേൽ ഒരുക്കുന്ന ‘തലൈവർ 170’ എന്ന ചിത്രത്തിൽ ഫഹദ് വില്ലൻ വേഷത്തിലെത്തും എന്ന റിപ്പോർട്ടുകൾ ആരാധകർക്ക് ആവേശമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here