പുതിയ ബെന്‍സിനും ഇഷ്ട നമ്പര്‍ സ്വന്തമാക്കി മമ്മൂട്ടി

0
1186

ലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടിക്ക് കാറുകളോടുള്ള ഇഷ്ടം അറിയാത്തവരായി ആരുമുണ്ടാകില്ല. അതുപോലെ തന്നെയാണ് 369 എന്ന നമ്പറിനോടുള്ള അദ്ദേഹത്തിന്റെ പ്രിയവും. ഏത് വാഹനം സ്വന്തമാക്കിയാലും അതിന് 369 എന്ന നമ്പര്‍ നിര്‍ബന്ധമാണ് അദ്ദേഹത്തിന്. അതുകൊണ്ട് തന്നെ നിരത്തില്‍ 369 എന്ന നമ്പറില്‍ ആഡംബര വാഹനം കണ്ടാല്‍ ഉള്ളില്‍ മമ്മൂട്ടിയാകുമോ എന്ന ചിന്തിക്കുന്നവരാകും ഏറെയും.

ഫാന്‍സി നമ്പര്‍ ആണെങ്കിലും 5000 രൂപയ്ക്ക് സ്വന്തമാക്കാന്‍ കഴിയുന്ന നമ്പറിനെ ട്രെന്‍ഡിംഗ് ആക്കിയത് മമ്മൂട്ടിയായിരുന്നു. ഇപ്പോഴിതാ പുത്തന്‍ മെഴ്‌സിഡിസ് ബെന്‍സ് കാറിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ ത്രികോണ മത്സരം തന്നെ മമ്മൂട്ടിക്ക് നേരിടേണ്ടി വന്നിരിക്കുകയാണ്.

കെ.എല്‍. 07 ഡി.സി. 369 എന്ന നമ്പറാണ് പുതിയ മോഡല്‍ ബെന്‍സിന് മെഗാസ്റ്റാര്‍ സ്വന്തമാക്കിയത്. തിങ്കളാഴ്ച എറണാകുളം ആര്‍.ടി. ഓഫീസില്‍ നടന്ന നമ്പര്‍ ലേലത്തിലൂടെയാണ് ഇഷ്ട നമ്പര്‍ മമ്മൂട്ടി സ്വന്തമാക്കിയത്. മമ്മൂട്ടി ബുക്ക് ചെയ്ത നമ്പറിന് മറ്റ് രണ്ടുപേര്‍ കൂടി രംഗത്തെത്തിയതോടെ ലേലത്തില്‍ വെയ്ക്കുകയായിരുന്നു. ഒടുവില്‍ ഓണ്‍ലൈനായി നടന്ന ലേലത്തിലൂടെ 1.31 ലക്ഷം രൂപയ്ക്ക് താരം നമ്ബര്‍ സ്വന്തമാക്കുകയായിരുന്നു.

അതേസമയം, ബിഎംഡബ്ല്യു ഇ 46 എം 3, മിനി കൂപ്പര്‍ എസ്, ജാഗ്വര്‍ എക്സ്ജെ, ടൊയൊട്ട ലാന്‍ഡ് ക്രൂസര്‍, ഔഡി എ7, മിത്സുബിഷി പജീറോ സ്പോര്‍ട്ട്, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നിങ്ങനെ നീളുന്നു താരരാജാവിന്റെ കാര്‍ കളക്ഷന്‍. ഈ വാഹനങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ അതിലൊരു സാമ്യതയുണ്ട്. വാഹനങ്ങളുടെയെല്ലാം നമ്പര്‍ 369 ആണ്.

മമ്മൂട്ടിയുടെ 369 നോടുള്ള പ്രണയം കാരണം ഫേസ്ബുക്കില്‍ ഈ പേരില്‍ ഒരു ഫാന്‍ പേജ് തന്നെയുണ്ട്. എന്തുകൊണ്ടാണ് ഈ നമ്പര്‍ മമ്മൂട്ടിക്ക് ഇത്ര പ്രിയപ്പെട്ടതാകാന്‍ കാരണം? എന്താണ് ഈ നമ്പറിന് പിന്നിലെ രഹസ്യം ? പുറത്ത് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മമ്മൂട്ടിയുടെ കരിയറിന്റെ തുടക്കകാലത്ത് മമ്മൂട്ടി ഒരു പെട്ടി വാങ്ങിയിരുന്നു. 369 എന്നായിരുന്നു അതിന്റെ ലോക്ക് കോഡ്. ഈ നമ്പര്‍ ഇഷ്ടപെട്ട മമ്മൂട്ടി തന്റെ കാറുകള്‍ക്കും ഇതേ നമ്പര്‍ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.

അതേസമയം, മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡാണ് തീയേറ്ററുകളിലേക്കെത്തുന്നത്. മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈക്കാര്യം അറിയിച്ചത്. അതിനോടൊപ്പം പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള ഒരു ക്രിമിനല്‍ സംഘത്തെ പിടികൂടാനുള്ള വെല്ലുവിളി നിറഞ്ഞ യാത്രയില്‍ ഒരു പോലീസ് ഓഫീസറുടെയും സംഘത്തിന്റെയും കഥയാണ് കണ്ണൂര്‍ സ്‌ക്വാഡെന്നാണ് സൂചന. വെല്ലുവിളികള്‍ക്കിടയിലും പ്രതിസന്ധികള്‍ക്കിടയിലും തന്റെ ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതെങ്ങനെ എന്നുള്ള സസ്പെന്‍സുമെല്ലാം ട്രെയിലറുകളിലും പോസ്റ്ററുകളിലും കാണുന്നുണ്ട്.

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രം ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തര്‍പ്രദേശ്, മംഗളൂരു, ബെല്‍ഗം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here