‘വാട്ട്‌സ്ആപ്പ് ചാനല്‍’ ഫീച്ചറില്‍ പങ്കാളികളായി മമ്മൂട്ടിയും മോഹന്‍ലാലും. തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ ആ താരങ്ങള്‍ ഇക്കാര്യം അറിയിച്ചത്. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ ഈ ഫീച്ചറില്‍ താരങ്ങളുടെ സിനിമ അപ്‌ഡേറ്റുകള്‍ ഉള്‍പ്പടെ ഉള്ളവ അറിയാന്‍ സാധിക്കും.
‘എന്റെ ഔദ്യോഗിക വാട്ട്സ്ആപ്പ് ചാനലിലേക്കുള്ള ക്ഷണം. എന്റെ ഏറ്റവും പുതിയ പ്രോജക്റ്റുകളുടെ ഇന്‍സൈഡ് സ്‌കൂപ്പുകള്‍ക്കായി ഫോളോ ചെയ്യൂ, സിനിമാ പ്രേമികളുടെ ഒരു വലിയ കുടുംബത്തിന്റെ ഭാഗമാകൂ’, എന്നാണ് ചാനല്‍ അവതരിപ്പിച്ച് മോഹന്‍ലാല്‍ കുറിച്ചത്.
‘എന്റെ ഔദ്യോഗിക വാട്ട്സ്ആപ്പ് ചാനലിന്റെ ലോഞ്ച് ചെയ്തതില്‍ സന്തോഷമുണ്ട്. എന്നെക്കുറിച്ചുള്ള വിവരണങ്ങളും അപ്ഡേറ്റുകളും പോസ്റ്റുചെയ്യാന്‍ ഞാന്‍ ഈ ചാനല്‍ ഉപയോഗിക്കുന്നതിനാല്‍, ചാനലിലേക്ക് നിങ്ങളെ എല്ലാവരെയും ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്’, എന്നാണ് മമ്മൂട്ടി കുറിച്ചത്.
ബിസിനസ് സംബന്ധമായ ആശയവിനിമയം മാറ്റി നിര്‍ത്തിയാല്‍, വാട്ട്‌സാപ്പ് പ്രധാനമായും നിറവേറ്റുന്നത് കുടുംബങ്ങളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും തുടങ്ങി നമ്മള്‍ക്ക് അറിയാവുന്നവരുമായി ആശയവിനിമയം നടത്തുക എന്നതാണ്. എന്നാല്‍ ഏറ്റവും പുതിയ അപ്ഡേറ്റിനൊപ്പം, ഈ പ്ലാറ്റ്ഫോം അതില്‍ നിന്നും വികസിക്കുകയാണ്.
മെറ്റായുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ് പുതിയ ഒരു ഫീച്ചര്‍ ഉപഭോക്താക്കള്‍ക്കാള്‍ക്കായി അവതരിപ്പിച്ചിരിക്കുകയാണ്.വാട്‌സാപ് ചാനലുകള്‍’ എന്നതാണ് ഇപ്പോള്‍ വന്നിരിക്കുന്ന പുതിയ ഫീച്ചര്‍. സെപ്റ്റംബര്‍ 13 ബുധനാഴ്ചയാണ് ഈ അപ്‌ഡേഷന്‍ അവതരിപ്പിച്ചിട്ടുള്ളത്. ഓര്‍ഗനൈസേഷനുകളില്‍ നിന്നോ അല്ലെങ്കില്‍ ആളുകളില്‍ നിന്നോ മറ്റ് ആളുകള്‍ക്ക് പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ സ്വീകരിക്കുന്നതിനുള്ള ലളിതവും സ്വകാര്യവുമായ മാര്‍ഗ്ഗമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്.
വാട്‌സാപ് ചാനലിന്റെ അഡ്മിന് ടെക്സ്റ്റുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, സ്റ്റിക്കറുകള്‍, പോള്‍സ് അഥവാ വോട്ടെടുപ്പുകള്‍ ഈ ചാനലിലൂടെ എന്നിവ അയയ്ക്കാന്‍ സാധിക്കും. നമ്മള്‍ നമ്മളുടെ മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഒരു പോസ്റ്റ് അപ്ലോഡ് ചെയ്യുന്നത് പോലെത്തന്നെയാണ് ഈ വാട്‌സാപ് ചാനലിലൂടെ സന്ദേശങ്ങള്‍ പങ്കുവെയ്ക്കുന്നതും.
ഈയൊരു അപ്‌ഡേഷനെകുറിച്ച് ഇതിനുമുന്‍പ്തന്നെ അറിയിപ്പ് വന്നിട്ടുണ്ടായിരുന്നു. നമ്മള്‍ ഏതൊക്കെ ചാനല്‍ ഫോളോ ചെയ്യണമെന്ന് തീരുമാനിക്കാന്‍ നമ്മളെ സഹായിക്കുന്നതിനായി ഒരു ഡയറക്ടറി ഇവര്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതിലൂടെ നമുക്ക് നമ്മുടെ ഹോബികള്‍, ഇഷ്ടപ്പെട്ട സ്പോര്‍ട്സ് ടീമുകള്‍, പ്രാദേശിക ഉദ്യോഗസ്ഥരില്‍ നിന്നുള്ള അപ്ഡേറ്റുകള്‍ എന്നിവ കണ്ടെത്താനാകും. ചാറ്റുകളിലൂടെ നമ്മളയക്കുന്ന, അല്ലെങ്കില്‍ നമ്മുക്ക് ലഭിക്കുന്ന ക്ഷണ ലിങ്കുകളിലൂടെ ആ പ്രസ്തുത ചാനലില്‍ നമുക്കെത്തിച്ചേരാനാകും . കൂടാതെ ഈ മെയില്‍ വഴിയും, ഓണ്‍ലൈനില്‍ പോ?സ്റ്റ് ചെയ്ത ലിങ്കുകള്‍ വഴിയും നമ്മുക്ക് ആ ചാനലുകളിലെത്താനാകും.
ഒരു പ്രൈവറ്റ് ബ്രോഡ്കാസ്റ്റ് സര്‍വീസ് സൃഷ്ടിക്കാനും ഈ പുതിയ അപ്‌ഡേഷന്‍ സഹായിക്കുന്നുണ്ട്. കാരണം , ചാനലി?ന്റെ അഡ്മിനുകളുടെയും അതിലെ ഫോളോവേഴ്സിന്റെയും ഫോണ്‍ നമ്പറോ അല്ലെങ്കില്‍ പ്രൊഫൈല്‍ ഫോട്ടോയോ പോലുള്ള ഡീറ്റെയില്‍സ് ഇവിടെ സംരക്ഷിക്കപ്പെടും. കാരണം ഒരു ചാനല്‍ ഫോളോവര്‍ എന്ന രീതിയില്‍, നിങ്ങളുടെ ഫോണ്‍ നമ്പറും പ്രൊഫൈല്‍ ഫോട്ടോയും അഡ്മിനോ മറ്റ് ഫോളോവേഴ്സിനോ കാണാന്‍ കഴിയില്ല. അതുപോലെതന്നെ നിങ്ങള്‍ ഫോളോ ചെയ്യുന്ന ചാനലിന്റെ അഡ്മിന് നിങ്ങളുടെ ഫോണ്‍ നമ്പര്‍ വെളിപ്പെടുത്താനും കഴിയില്ല. ആരെ വേണമെങ്കിലും നിങ്ങള്‍ക്ക് ഇഷ്ടംപോലെ ഫോളോചെയ്യാം, തീര്‍ത്തും സ്വകാര്യമായി. കൂടാതെ, ചാനല്‍ ഹിസ്റ്ററി 30 ദിവസത്തേക്ക് മാത്രമേ നിലനില്‍ക്കുകയുമുള്ളു. വാട്‌സാപ്പിലെ ‘അപ്ഡേറ്റുകള്‍’ എന്ന പ്രത്യേക ടാബിലൂടെയാണ് ഈ പുതിയ ഫീച്ചര്‍ ആക്സസ് ചെയ്യാന്‍ കഴിയുക.
അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആഗോളതലത്തില്‍, ഇന്ത്യ ഉള്‍പ്പെടെ 150-ലധികം രാജ്യങ്ങളില്‍ ഇത് ലഭ്യമാകും. നിങ്ങളുടെ രാജ്യത്തെ അടിസ്ഥാനമാക്കി ഫില്‍ട്ടര്‍ ചെയ്യുപ്പെടുന്ന ചാനലുകള്‍ നിങ്ങള്‍ക്ക് സ്വയം കണ്ടെത്താം അല്ലെങ്കില്‍ പേരോ വിഭാഗമോ അനുസരിച്ച് ചാനലുകള്‍ക്കായി തിരയാം. ഫോളോ എണ്ണത്തെ അടിസ്ഥാനമാക്കി പുതിയതും സജീവവും ജനപ്രിയവുമായ ചാനലുകളും നിങ്ങള്‍ക്ക് കാണാനാകും.
ഇന്ത്യയില്‍ നിന്നും ലോകമെമ്പാടുമുള്ള ചില പ്രമുഖ താരങ്ങള്‍, സ്പോര്‍ട്സ് ടീമുകള്‍, കലാകാരന്മാര്‍, ചിന്തകര്‍, നേതാക്കള്‍, ഓര്‍ഗനൈസേഷനുകള്‍ എന്നിവ ഇതിനകം തന്നെ വാട്ട്സ്ആപ്പില്‍ എത്തിക്കഴിഞ്ഞു. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പിന്തുടരാം, ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, ദില്‍ജിത് ദോസഞ്ച്, അക്ഷയ് കുമാര്‍, വിജയ് ദേവേരകൊണ്ട, നേഹ കക്കര്‍ എന്നിവരെയും. മാര്‍ക്ക് സക്കര്‍ബര്‍ഗിനെ വാട്ട്‌സാപ്പില്‍ ഫോളോ ചെയ്താല്‍ അദ്ദേഹം ഫേസ്ബുക്ക് , വാട്ട്സ്ആപ്പ് ഉല്‍പ്പന്നങ്ങളുടെ അപ്ഡേറ്റുകള്‍ അവിടെ പങ്കിടുന്നത് കാണാം.