ആരാധകരെ കുറിച്ച് നടൻ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.ആരാധകരെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ടെന്നും ആരാധകർ ചില സമയത്ത് ചെയ്യുന്ന കാര്യങ്ങൾ ഇഷ്ടപ്പെടാറില്ലെന്നും മമ്മൂട്ടി പറയുന്നു.”കണ്ണൂർ സ്ക്വാഡ്” എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ആയിരുന്നു മമ്മൂട്ടി ഇക്കാര്യത്തിൽ പ്രതികരിച്ചത്.“ആരാധകരെ എനിക്ക് വലിയ ഇഷ്ടമാണ്.ഈ ഇഷ്ടം പലപ്പോഴും എനിക്ക് ദേഷ്യം വരാൻ കാരണമായിട്ടുണ്ട്.ചില ആളുകൾ നമുക്ക് ഇഷ്ടമില്ലാത്ത കാര്യം ചെയ്താൽ ഇഷ്ടം ദേഷ്യമായി മാറാറുണ്ട്. അങ്ങനെ വരുമ്പോ എനിക്ക് ദേഷ്യം വരാറുണ്ട്.ഒത്തിരി പേർക്ക് എന്നോട് അക്കാര്യത്തിൽ ദേഷ്യമുണ്ട്. സിനിമ ചീത്തയാവുമ്പോൾ വിഷമിച്ചിട്ട് കാര്യമില്ല.ഞാൻ മാത്രമല്ല അതിന് ഉത്തരവാദി. വിജയത്തിനും ഞാൻ മാത്രമല്ല ഉത്തരവാദി. അത് മനസിലാക്കിയിട്ട് വേണം ആരാധകർ പെരുമാറാൻ. എന്നും മമ്മൂട്ടി പറയുന്നു.
അതേസമയം മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ഭ്രമയുഗം.പൂര്‍ണ്ണമായും ഹൊറര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രം രാഹുല്‍ സദാശിവനാണ് സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ അര്‍ജുന്‍ അശോകനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തില്‍ ദുര്‍മന്ത്രവാദിയായാണ് മമ്മൂട്ടി എത്തുന്നത്.നാഗങ്ങള്‍ക്കൊപ്പം ജീവിക്കുന്ന ദുര്‍മന്ത്രവാദിയാണ് മമ്മൂട്ടി കഥാപാത്രം എന്നാണ് സൂചന.വൈ നോട്ട് സ്റ്റുഡിയോസ് എന്ന കമ്പനിയുടെ പുതിയ പ്രൊഡകഷന്‍ കമ്പനി ആയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ആണ് ”ഭ്രമയുഗം” എന്ന ചിത്രം നിര്‍മ്മിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വില്ലന്‍ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുക. മലയാളത്തില്‍ കൂടാതെ മറ്റ് നാല് ഭാഷകളിലും ചിത്രം റിലീസിന് എത്തും.
കൊച്ചിയും ഒറ്റപ്പാലവുമാണ് പ്രധാന ലൊക്കേഷന്‍സ്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കര്‍, എഡിറ്റര്‍ ഷഫീക്ക് മുഹമ്മദ് അലി, സംഗീതം ക്രിസ്റ്റോ സേവ്യര്‍, സംഭാഷണങ്ങള്‍ ടി.ഡി. രാമകൃഷ്ണന്‍, മേക്കപ്പ് റോനെക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ് മെല്‍വി ജെ. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈനോട്ട് സ്റ്റുഡിയോയും അവതരിപ്പിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഒരേസമയം 2024-ന്റെ തുടക്കത്തില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും.പുതിയ സിനിമയായ ”ഭ്രമയുഗം” ത്തിലും നടന്‍ തകര്‍ക്കുമെന്നാണ് ആരാധകര്‍ ഇതിനോടകം പറയുന്നത്.