മലയാളി പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട സിനിമാ പിന്നണി ഗായികയാണ് മഞ്‍ജരി.പിണക്കമാണോ,ഒരിക്കൽ നീ പറഞ്ഞു,കടലോളം തുടങ്ങിയ ഹൃദയസ്പർശിയായ ഗാനങ്ങളിലൂടെയാണ് മഞ്ജരി ജനഹൃദയങ്ങളിൽ കയറിപ്പറ്റുന്നത്. സമീപകാലത്താണ് നടി റിയാലിറ്റി ഷോകളിലൂടെ സജീവമായത്.മാത്രമല്ല സോഷ്യല മീഡിയയിലും താരം സജീവമാണ്.
View this post on Instagram
ഇപ്പോൾ സിനിമാ സംഗീത സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മഞ്ജരി.സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ‘ആണ്’ എന്ന ചിത്രത്തിനു വേണ്ടിയാണ് മഞ്ജരി പാട്ടൊരുക്കിയിരിക്കുന്നത്.ആദ്യമായി സംഗീതസംവിധായിക ആവുന്നതിന്റെ സന്തോഷം തന്റെ യൂട്യൂബ് ചാനലിലൂടെ റെക്കോർഡിങ് വീഡിയോ സഹിതമാണ് മഞ്ജരി പങ്കുവച്ചത്. ‘മനമൊരു ചിറകായ്’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നതും മഞ്ജരി തന്നെയാണ്.മലയാളത്തിലെ ആദ്യ ട്രാന്‍സ്ജന്‍ഡര്‍ കവിയായ വിജയരാജ മല്ലികയുടേതാണ് വരികൾ. ആദ്യമായാണ് മല്ലികയ്ക്ക് സിനിമയില്‍ പാട്ടെഴുതാനുള്ള അവസരം ലഭിക്കുന്നത്.ഈയടുത്തകാലത്താണ് നടി വിവാഹിതയായത്.ബാല്യകാല സുഹൃത്ത് ജെറിനെയാണ് മഞ്‍ജരി വിവാഹം ചെയ്‍തത്. .മഞ്ജരിയുടെ രണ്ടാം വിവാഹമാണ് ഇത്. ആദ്യ ബന്ധം 2011ല്‍ വേര്‍പിരിഞ്ഞിരുന്നു. പത്ത് വർഷത്തിന് ശേഷമാണ് നടി രണ്ടാമത് വിവാഹം ചെയ്യുന്നത്. വിവാഹിതയാകുന്നുവെന്ന വാർത്ത മഞ്‍ജരി തന്നെയായിരുന്നു വെളിപ്പെടുത്തിയിരുന്നത്.വളരെ ലളിതമായി നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് പങ്കെടുത്തിരുന്നത്.സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ പങ്കുവക്കാറുണ്ട്.ഇവയിൽ ഭൂരിഭാഗവും ജെറിനുമൊത്തുള്ള വീഡിയോകളാണ് കൂടുതലും.ഇവക്കെല്ലാം വലിയ രീതിയിലുള്ള പിന്തുണയാണ് ആരാധകരിൽ നിന്നും ലഭിക്കാറുള്ളത്.
മകള്‍ക്ക്’ എന്ന സിനിമയിലെ ‘മുകിലിൻ മകളെ’ എന്ന ഗാനത്തിന് മഞ്‍ജരിക്ക് സംസ്ഥാന പുരസ്‍കാരം ലഭിച്ചിരുന്നു. ‘വിലാപങ്ങള്‍ക്കപ്പുറം’ എന്ന സിനിമയിലെ ‘മുള്ളുള്ള മുരിക്കിൻമേല്‍’ എന്ന ഗാനത്തിന് 2008ലും മഞ്‍ജരി മികച്ച ഗായികയ്‍ക്കുള്ള സംസ്ഥാന പുരസ്‍കാരം നേടി. സത്യൻ അന്തിക്കാടിന്റെ ‘അച്ചുവിന്റെ അമ്മ’യെ സിനിമയിലൂടെ പിന്നണി ഗായികയായ മഞ്‍ജരി ‘വാമനപുരം ബസ് റൂട്ട്’, ‘ശംഭു’, ‘പൊൻമുടിപുഴയോരത്ത്’, ‘അനന്തഭദ്രം’, ‘ദൈവനാമത്തില്‍’, ‘തൊമ്മനും മക്കനും’, ‘ഇസ്ര’ തുടങ്ങിയവയിലും ഗാനം ആലപിച്ചു. ഇളയരാജ ആയിരുന്നു ആദ്യ ചിത്രത്തിന്റെ സംഗീതം ചെയ്‍തത്.