കഴിഞ്ഞവര്‍ഷം അമ്മയില്‍ മെമ്പര്‍ഷിപ്പ്, ഈ വര്‍ഷം വോട്ട്: കുഞ്ഞികൃഷ്ണന്‍ മാഷ്

0
69

ഴിഞ്ഞവര്‍ഷമാണ് അമ്മയില്‍ മെമ്പര്‍ഷിപ്പ് എടുത്തതെന്ന് കുഞ്ഞികൃഷ്ണന്‍ മാഷ്. മുപ്പതാമത് ജനറല്‍ ബോഡി യോഗത്തിലാണ് കുഞ്ഞികൃഷ്ണന്‍ മാഷ് സിനിമയെക്കുറിച്ചും വിശദീകരിച്ചത്.

കുഞ്ഞികൃഷ്ണന്‍ മാഷിന്റെ വാക്കുകള്‍….

കഴിഞ്ഞവര്‍ഷമാണ് അമ്മയില്‍ മെമ്പര്‍ഷിപ്പ് എടുത്തത്. ആദ്യമായിട്ടാണ് വോട്ട് ചെയ്യുന്നത്. അമ്മയെന്ന കൂട്ടായ്മ നല്ല നിലയില്‍ നടക്കണം. കഴിവുള്ളവര്‍ മുന്നോട്ട് വരണം. അമ്മയുടെ പേരില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പ്രായമായവരും രോഗികളുമായ നിരവധിപേര്‍ക്ക് അമ്മയുടെ പേരില്‍ ചികിത്സാ പ്രവര്‍ത്തനങ്ങളും, കൈനീട്ടം പദ്ധതിയും നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് നടക്കട്ടെ. എല്ലാവരെയും പിന്തുണയ്ക്കും. ൗ വരുന്ന 19ന് വിശേഷം, ഓര്‍മ്മചിത്രം. ഓഗസ്റ്റിലിറങ്ങുന്നത് വിനീത് ശ്രീനിവാസന്‍ ചിത്രം ഒരുജാതി ജാതകം, ജയരാജിന്റെ പെരുങ്കള്ളിയാട്ടം എന്നിവയാണ്. ഏഴ്, എട്ട് സിനിമകള്‍ പെട്ടിയിലായിട്ടുണ്ട്.

അതേസമയം അമ്മ മുപ്പതാമത് ജനറല്‍ ബോഡി യോഗം കഴിഞ്ഞ ദിവസമാണ് നടന്നത്.ഇത്തവണത്തെ യോഗത്തിന്റെ പ്രധാന പ്രത്യേകത പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് തന്നെയായിരുന്നു.പതിനേഴംഗ ഭരണസമിതിയെയാണ് ഇതുപ്രകാരം തെരഞ്ഞെടുത്തത്.

2024-27 ലെ പ്രസിഡന്റായി മോഹന്‍ലാല്‍,ജനറല്‍ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി ജഗദീഷും ആര്‍ ജയനും തെരഞ്ഞെടുക്കപ്പെട്ടു.ഉണ്ണി മുകുന്ദന്‍ ആണ് ട്രഷറര്‍ സ്ഥാനത്ത്. ജോയിന്റ് സെക്രട്ടറി ബാബുരാജ്.അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ് ആയി കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്,ജോയ് മാത്യു,സുരേഷ് കൃഷ്ണ ,ടിനി ടോം,അനന്യ ,വിനു മോഹന്‍ ടോവിനോ തോമസ് ,സരയു മോഹന്‍ ,അന്‍സിബ എന്നിവരെ തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here