സിനിമ റിലീസ് ആവുന്നതിന് മുമ്പ് തന്നെ റിവ്യൂ: ഉബൈനി ഇബ്രാഹിം

0
258

സിനിമ റിലീസ് ആവുന്നതിന് മുമ്പ് തന്നെ റിവ്യൂപറയുകയാണെന്ന് ഉബൈനി ഇബ്രാഹിം. റാഹേല്‍ മകന്‍ കോരയുടെ വാര്‍ത്തസമ്മേളനത്തിലാണ് സംവിധായകന്‍ സിനിമ റിവ്യു ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞത്.

ഉബൈനിയുടെ വാക്കുകള്‍…

കഴിഞ്ഞ 07/10 ന് എന്റെ ഒരു വിദേശത്തുള്ള സുഹൃത്ത് ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടു. നമ്മുടെ സ്വന്തം ഉബൈനി ഇബ്രാഹിം വെള്ളിത്തിരയിലേക്ക് കട്ട വെയിറ്റിംഗ് ബ്രോ? ബെസ്റ്റ് ഓഫ് ലക്ക് എഎന്ന് എഴുതിയതിന്റെ അടിയില്‍ ഒരാള്‍ റിവ്യു എഴുതി. ഫസ്റ്റ് ഹാഫ് ലാഗായിരുന്നു, സെക്കന്‍ഡ് ഹാഫ് ആവറേജ്, ക്ലൈമാക്‌സ് പ്രഡിക്ടബിള്‍ മൊത്തത്തില്‍ വണ്‍ടൈം വാച്ചബിള്‍ ബിജോ ജോയ് എന്ന് പറഞ്ഞ വ്യക്തിയിട്ടതാണ്.

ഒരാഴ്ചായിട്ടുണ്ട്. തീര്‍ച്ചയായും അവനവന്റെ ഐഡിയില്‍ നിന്ന് റിവ്യു ഇടാം, അഭിപ്രായം പറയാം. എന്റെ സിനിമ ഇറങ്ങുന്നതിന് മുമ്പ് ഇങ്ങനെ ഇടുമ്പോള്‍, എന്റെ സുഹൃത്ത് വിദേശത്താണ്. അദ്ദേഹത്തിന്റെ സര്‍ക്കിളിലുള്ള സിനിമയെ സ്‌നേഹിക്കുന്ന സുഹൃത്തുക്കള്‍ വിചാരിക്കുന്നതെന്തായിരിക്കും. എന്റെ ഓവര്‍സീസ് നടന്നിട്ടില്ല. ഞാന്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

റിവ്യു പറയുന്നതിന് ഞാന്‍ എതിരല്ല. തീര്‍ച്ചയായും റിവ്യു പറയണം. ഫെക്ക് ഐഡിയില്‍ നിന്ന് റിവ്യു പറയാന്‍ പാടില്ല. കേരള പൊലീസും ഫെഫ്കയും നമ്മുടെ കൂടെയുണ്ട്. നിരവധിയാള്‍ക്കാരുമായി ഞാന്‍ ഈ വിഷയത്തെക്കുറിച്ച് ഞാന്‍ സംസാരിച്ചിരുന്നു. ഫേക്ക് ഐഡിയില്‍ നിന്നുള്ള റിവ്യുവും, വ്യക്തിഹത്യ നടത്തുന്നതിനെതിരെയാണ് കേസ് നടത്തുന്നത്. മലയാള സിനിമയുടെ അടിത്തറ ഇളക്കികൊണ്ടിരിക്കുകയാണ്. ഞാന്‍ എന്റെ സിനിമയ്ക്ക് വേണ്ടിയല്ല സംസാരിക്കുന്നത്. കഴിഞ്ഞ 13 വര്‍ഷമായി ഞാന്‍ സിനിമയിലുള്ള വ്യക്തിയാണ്. മന്ത്രി സജി ചെറിയാന് ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്. ഗവണ്‍മെന്റും കേന്ദ്രഗവണ്‍മെന്റുമെല്ലാം നമ്മുടെ കൂടെയുണ്ട്.

അതേസമയം,കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഉബൈനി സംവിധാനം ചെയ്യുന്ന ‘റാഹേല്‍ മകന്‍ കോര’ തീയേറ്ററിലെത്തി. ഒക്ടോബര്‍ പതിമൂന്നിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. എസ്.കെ.ജി ഫിലിംസിന്റെ ബാനറില്‍ ഷാജി കെ. ജോര്‍ജാണ് ഈ ചിത്രം നിര്‍മ്മിച്ചത്. ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ കണ്ടക്ടറായി സ്ഥിരം ജോലിയില്‍ എത്തുന്ന ഒരു ചെറുഷ്യക്കാരന്റേയും അയാള്‍ എത്തുന്നതിലൂടെ ജോലി നഷ്ടമാകുന്ന താല്‍ക്കാലിക ജീവനക്കാരിയുടേയും ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ശക്തമായ കുടുംബ ബന്ധത്തിനും ഈ ചിത്രം ഏറെ പ്രാധാന്യം നല്‍കുന്നു.

നര്‍മ്മവും ബന്ധങ്ങളും ഇമ്പമാര്‍ന്ന ഗാനങ്ങളുമൊക്കെയായി ഒരു ക്ലീന്‍ എന്റര്‍ടെയിനറായിട്ടാണ് ചിത്രത്തിന്റെ അവതരണം. ആന്‍സണ്‍ പോള്‍ നായകനാകുന്ന ഈ ചിത്രത്തില്‍ മെറിന്‍ ഫിലിപ്പ് നായികയാകുന്നു. റാഹേല്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്മിനു സിജോയാണ്. വിജയകുമാര്‍, അല്‍ത്താഫ് സലിം, മനു പിള്ള, മധു പുന്നപ്ര, മുന്‍ഷി രഞ്ജിത്ത്, ബ്രൂസ്ലി രാജേഷ്, കോട്ടയം പുരുഷു, അയോധ്യാ ശിവന്‍, ഹൈദരാലി, ബേബി എടത്വ, അര്‍ണവ് വിഷ്ണു, ജോപ്പന്‍ മുറിയാനിക്കല്‍, രശ്മി അനില്‍, മഞ്ജു എന്നിവരും പ്രധാന താരങ്ങളാണ്.

തിരക്കഥ – ജോബി എടത്വ. ഹരി നാരായണന്‍, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു.ഛായാഗ്രഹണം – ഷിജി ജയദേവന്‍, എഡിറ്റിംഗ് – അബു താഹിര്‍, കലാസംവിധാനം – വിനേഷ് കണ്ണന്‍, പ്രൊഡക്ഷന്‍ മാനേജേഴ്‌സ് -ഹരീഷ് കോട്ട വട്ടം, നസ്‌റുദ്ദീന്‍ പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദിലീപ് ചാമക്കാല, പി.ആര്‍.ഒ -വാഴൂര്‍ ജോസ്.

LEAVE A REPLY

Please enter your comment!
Please enter your name here