മലയാളികളുടെ പ്രിയ ഗായികയാണ് രഞ്ജിനി ജോസ്. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് ശ്രദ്ധേയയായ രഞ്ജിനി ഭക്തിഗാന ആല്‍ബങ്ങളില്‍ പാടിയാണ് പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. ഷാജി കൈലാസ് ചിത്രം റെഡ് ചില്ലീസിലൂടെ അഭിനയത്തിലും രഞ്ജിനി അരങ്ങേറ്റം കുറിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗായിക.
മൂന്നാറിന്റെ വശ്യത നുകര്‍ന്ന് ഗായിക രഞ്ജിനി ജോസിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ‘മൗന്റ്റന്‍ കോളിങ്’ എന്ന അടിക്കുറിപ്പോടെയാണ് യാത്രാ ചിത്രങ്ങള്‍ ഗായിക സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. രഞ്ജിനിയോടൊപ്പമുള്ള ആള്‍ ആരാണ്? രഞ്ജിനി പ്രണയത്തിലായോ എന്നൊക്കെയുള്ള നിരവധി സംശയങ്ങളാണ് ആരാധകര്‍ക്കുള്ളത്. ഫോട്ടോയില്‍ രഞ്ജിനിക്കൊപ്പം പ്രിയ സുഹൃത്തുമുണ്ട്. സുഹൃത്തിനെ ചേര്‍ത്തു പിടിച്ചു ചുംബിക്കുന്ന ചിത്രവും രഞ്ജിനി പങ്കുവച്ചിട്ടുണ്ട്.
രഞ്ജിനിയുടെ പോസ്റ്റ് ഇതിനകം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. നിരവധി പേരാണു കമന്റുകളുമായി എത്തുന്നത്. തന്റെ വിശേഷങ്ങളെല്ലാം രഞ്ജിനി ആരാധകരെ അറിയിക്കാറുണ്ട്. ഗായികയുടെ വസ്ത്രധാരണ രീതിക്കും സ്‌റ്റൈലിഷ് ലുക്കിനും ആരാധകര്‍ ഏറെയാണ്.
അതേസമയം,രഞ്ജിനിയും മലയാളത്തിലെ പ്രശസ്ത ഗായകനും തമ്മില്‍ പ്രണയത്തിലെന്ന് തരത്തില്‍ കുറച്ച് നാളുകള്‍ക്ക് മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. ഗായകന്റെ ജന്മദിനത്തില്‍ രഞ്ജിനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചക്ക് തുടക്കം കുറിച്ചത്.എന്നാല്‍ ഇതിനു പ്രതികരണമറിയിച്ച് രഞ്ജിനി രംഗത്ത് വന്നിരുന്നു. ഒരു ബര്‍ത്ത് ഡേ പോസ്റ്റില്‍ ടാഗ് ചെയ്താല്‍ ഞാന്‍ അദ്ദേഹത്തെ കല്യാണം കഴിക്കാന്‍ പോവുന്നു എന്നാണോ എന്ന ചോദ്യവുമായി രഞ്ജിനി ഒരു വീഡിയോ പങ്കുവച്ചത്.
അതേസമയം, 2003ല്‍ ഡിജെയും സൗണ്ട് എഞ്ചിനിയറുമായ റാം നായരുമായി രഞ്ജിനിയുടെ വിവാഹം നടന്നുവെങ്കിലും ഇരുവരുടെയും ദാമ്പത്യബന്ധം അധികകാലം നീണ്ടുനിന്നില്ല. എന്നാല്‍ തങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കള്‍ ആണെന്ന് രഞ്ജിനി മുന്‍പ് ഒരിക്കല്‍ പറഞ്ഞിരുന്നു.ചെറുപ്പത്തില്‍ തന്നെ സംഗീതം പഠിച്ചു തുടങ്ങിയ രഞ്ജിനി ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പ്രശസ്തമായ കൊച്ചിന്‍ കോറസ് ട്രൂപ്പില്‍ ഗായികയായി ചേര്‍ന്നത്. തുടര്‍ന്ന് മേലെ വാര്യത്തെ മാലാഖ കുട്ടികള്‍ എന്ന സിനിമയില്‍ ഗാനം ആലപിച്ചുകൊണ്ട് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്.
തുടര്‍ന്ന് നിരവധി മലയാള ചിത്രങ്ങളില്‍ ഗാനം ആലപിച്ച് സ്വന്തമായി ഒരു ലേബല്‍ നേടിയെടുക്കുകയും ചെയ്തു. 2005ല്‍ ചാണക്യ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചുകൊണ്ട് തമിഴ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിലും രഞ്ജിനി പാടിയിട്ടുണ്ട്.
ഏതാണ്ട് ഇരുനൂറോളം ചിത്രങ്ങളില്‍ രജ്ഞിനി പാടിയിട്ടുണ്ട്. 2020ല്‍ പുറത്തിറങ്ങിയ കിംഗ് ഫിഷ് എന്ന ചിത്രത്തിലെ ഒരു ഗാനം രചിക്കുകയും ആ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്തു. പാട്ടിനൊപ്പം മോഡലിങ്ങിലും അഭിനയത്തിലും തിളങ്ങുകയും ചെയ്തിട്ടുണ്ട് ഈ ഗായിക.
സംഗീത സംവിധാനം നിര്‍വ്വഹിച്ച ആദ്യ ചിത്രം കൂടിയാണ് കിംഗ് ഫിഷ്. ഗായിക, സംഗീത സംവിധാനം, ഗാനരചന എന്നിവയ്ക്കു പുറമെ റെഡ് ചില്ലീസ്, ദ്രോണ എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.ഇപ്പോള്‍ സ്വന്തമായി ബാന്‍ഡുമുണ്ട്.