സമീപകാലത്ത് തമിഴകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ താരദമ്പതികളാണ് നടി മഹാലക്ഷ്മിയും നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹം മുതലങ്ങോട്ട് ഇവരുടെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വ്യാപകമായ സൈബര്‍ ആക്രമണവും വിമര്‍ശനങ്ങളും ഇവര്‍ക്ക് ഇരുവര്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ട്. രവീന്ദറിന്റെ ശരീര ഭാരം ചൂണ്ടിക്കാണിച്ചുള്ള പരിഹാസങ്ങളായിരുന്നു ഏവരെയും.
രണ്ട് പേരുടെയും ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞതാണ്. ആദ്യ വിവാഹത്തില്‍ ഒരു മകനും മഹാലക്ഷ്മിക്കുണ്ട്. ഇതും വിമര്‍ശനങ്ങള്‍ക്ക് കാരണമായി. കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമുള്ള രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി വിവാഹത്തിന് സമ്മതിച്ചത് എന്ന പ്രചരണവും ഉണ്ടായിരുന്നു. എന്നാല്‍ സൈബറാക്രമണങ്ങളും പരിഹാസങ്ങളോ വിമര്‍ശനങ്ങളോ ഒന്നും രവീന്ദറോ മഹാലക്ഷ്മിയോ വകവെച്ചില്ല. മാത്രമല്ല ഇവയെ ചിരിച്ച് തള്ളുകയും ചെയ്തു. ചില പരിഹാസങ്ങള്‍ അതിരുകടന്നപ്പോള്‍ മറുപടി നല്‍കാനും മറന്നില്ല.
അങ്ങനെ എല്ലാത്തിനെയും ഒരുമിച്ച് നേരിട്ട് ഇന്ന് ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് ഇരുവരും. അതിനിടെ മഹാലക്ഷ്മിയെ കുറിച്ച് രവീന്ദര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിച്ചും ശ്രദ്ധനേടുകയാണ്. കഴിഞ്ഞ ഒരു വര്‍ഷം സോഷ്യല്‍ മീഡിയ തങ്ങളുടെ ദാമ്പത്യ ജീവിതത്തെ എങ്ങനെയാണ് ചര്‍ച്ചയാക്കിയതെന്നും മഹാലക്ഷ്മിയെ ലഭിച്ചതില്‍ താന്‍ എന്തൊരു ഭാഗ്യവാനാണ് എന്നെല്ലാം പറഞ്ഞാണ് രവീന്ദറുടെ പോസ്റ്റ്.
View this post on Instagram
‘എങ്ങനെ തുടങ്ങണം, എന്ത് പറയണം എന്നറിയില്ല.. ഒരു വര്‍ഷം വളരെ വേഗത്തില്‍ കടന്നുപോയി, അതിന് കാരണം നിങ്ങള്‍ തന്നെയാണ്. കഴിഞ്ഞ വര്‍ഷം ഈ നാട്ടിലെ ഏറ്റവും വലിയ പ്രശ്‌നം ഞങ്ങളുടെ വിവാഹമായിരുന്നു. എവിടെ പോയാലും ഒരു കാഴ്ചവസ്തുവിനെ പോലെ ആയിരുന്നു ഞാന്‍. ഇതെങ്ങനെ ശരിയാകും, പണത്തിന് വേണ്ടി തന്നെയാകും. മൂന്ന് മാസം പോകുമോ, എത്ര നാളുണ്ടാകുമെന്ന് കാണാം. രണ്ടുപേരും ഉടനെ തന്നെ അടിച്ചുപിരിഞ്ഞ് ഇന്റര്‍വ്യൂ കൊടുക്കും. എന്നൊക്കെയായിരുന്നു. മതി… ഇതില്‍ കൂടുതല്‍ ഇനി വയ്യ…’
‘ആശിച്ചത് പോലെയുള്ള ആത്മാര്‍ത്ഥമായ ഒരു ജീവിതം എനിക്കും ഉണ്ടാകാം. ഇവള്‍ക്ക് ഭയങ്കര ആറ്റിറ്റിയൂഡ് ആണല്ലോ എന്ന് എനിക്ക് ആദ്യം തോന്നിയിരുന്നു. കോലം വരക്കില്ല, കോഫിയും ഭക്ഷണവും വീട്ടു ജോലിയുമെല്ലാം വീട്ടുജോലിക്കാരി തന്നെ ചെയ്യേണ്ടി വരുമെന്ന് കരുതി. പക്ഷേ സീരിയല്‍ ഗേള്‍ അതിനിടയിലും രാവിലെ എഴുന്നേല്‍ക്കുകയും കാപ്പി ഉണ്ടാക്കുകയും അത്യാവശ്യം പാചകം ചെയ്യുകയുമൊക്കെ ചെയ്തു. എന്നാലും നോക്കാമെന്നായിരുന്നു. മൂന്ന് മാസത്തിന് ശേഷം സ്വിഗ്ഗിയെ വല്ലതും ആശ്രയിക്കേണ്ടി വരുമെന്ന് കരുതി. എന്നാല്‍ അവള്‍ ഞെട്ടിച്ചു’

‘നമ്മള്‍ ടിവിയില്‍ കാണുന്ന പോലൊരു സീനല്ല ഇത്. അതുകൊണ്ട് തന്നെ അഹങ്കാരത്തിനും കുറവില്ല. പക്ഷേ ആ സ്‌നേഹം. ഇവള്‍ക്ക് എന്നോട് ഒരുപാട് സ്‌നേഹമുണ്ടെന്ന് ഞാന്‍ മനസിലാക്കി. എല്ലാം കഷ്ടപ്പെട്ട് ചെയ്യുന്നു. ഞങ്ങള്‍ സന്തോഷത്തില്‍ ജീവിക്കുമ്പോഴും ഞങ്ങള്‍ പിരിഞ്ഞെന്ന് യൂട്യൂബ് ചാനലുകള്‍ പറയുമ്പോള്‍ നമ്മുക്ക് ജീവിച്ച് കാണിക്കണം കൂടുതല്‍ ഭ്രാന്തമായി സ്‌നേഹിക്കണം. അപ്പോള്‍ യൂട്യൂബ്കാര്‍ക്ക് ദേഷ്യം വരും എന്നവള്‍ പറയും’, രവീന്ദര്‍ കുറിച്ചു.

‘അവളുടെ ഈ ആത്മാര്‍ത്ഥ സ്‌നേഹത്തിന് ഞാന്‍ അര്‍ഹനാണോ എന്നറിയില്ല. നമുക്ക് എന്നും പുഞ്ചിരി നല്‍കുന്ന ഭാര്യക്കാണ് നമുക്ക് എന്നും സന്തോഷമായ ജീവിതം നല്‍കാന്‍ കഴിയുക. എന്റെ ഭാഗ്യമാണ് മഹാലക്ഷ്മി. നല്ല ഭാര്യയാകുക എന്നത് ദൈവത്തിന്റെ വരദാനമാണ്, അതാണ് എന്റെ ഭാര്യ’, രവീന്ദര്‍ കൂട്ടിച്ചേര്‍ത്തു. രവീന്ദറുടെ പോസ്റ്റിന് താഴെ കമന്റുമായി മഹാലക്ഷ്മി എത്തിയിട്ടുണ്ട്.

‘അമ്മു നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും ഞാന്‍ എന്റെ കുക്കിങ് നിര്‍ത്തില്ല. എനിക്കും സച്ചിനും സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് നിങ്ങള്‍. നിങ്ങളെ ഞാന്‍ അത്രമാത്രം സ്‌നേഹിക്കുന്നു. നിങ്ങളെ പോലെ വലിയ പാരഗ്രാഫിലൂടെ അതെഴുതാന്‍ എനിക്ക് അറിയില്ല. ഞാന്‍ അത് ജീവിച്ചു കാണിക്കാം, എന്റെ നല്ല പാതിക്ക് ആനിവേഴ്‌സറി ആശംസകള്‍’, എന്നാണ് മഹാലക്ഷ്മി കമന്റ് ചെയ്തത്. രവീന്ദറുടെ പോസ്റ്റും മഹാലക്ഷ്മിയുടെ കമന്റും ഇതിനകം വൈറലായി കഴിഞ്ഞു.

