നിഥിന്‍ രഞ്ജി പണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വെബ് സീരീസ് ‘നാഗേന്ദ്രന്‍സ് ഹണിമൂണ്‍സി’ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. സുരാജ് ഏറെ വേറിട്ട ലുക്കില്‍ വേറിട്ട കഥയുമായി എത്തുന്ന സീരീസ് ആകും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. കനി കുസൃതി, ശ്വേത മേനോന്‍, ഗ്രേസ് ആന്റണി, നിരഞ്ജന അനൂപ്, ആല്‍ഫി പഞ്ഞിക്കാരന്‍, അമ്മു അഭിരാമി, കലാഭവന്‍ ഷാജോണ്‍, അലക്‌സാണ്ടര്‍ പ്രശാന്ത്, രമേഷ് പിഷാരടി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ഒരു ജീവിതം 5 ഭാര്യമാര്‍ എന്ന ടാഗ് ലൈനുമായി എത്തുന്ന വെബ് സീരീസ് കോമഡി ജോണറാകുമെന്നാണ് കരുതുന്നത്.നിതിന്‍ രഞ്ജി പണിക്കര്‍ തന്നെയാണ് നാഗേന്ദ്രന്‍ ഹണിമൂണ്‍സിന്റെ തിരക്കഥയും നിര്‍മ്മാണവും നിര്‍വഹിച്ചിരിക്കുന്നത.
സുരേഷ് ഗോപി പ്രധാന വേഷത്തില്‍ എത്തിയ കാവലിന് ശേഷം നിഥിന്‍ സംവിധാനം ചെയ്യുന്ന പ്രൊജക്ടാണ് ‘നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്’.ഒരു ജീവിതം അഞ്ച് ഭാര്യമാര്‍ എന്നാണ് ടൈറ്റിലിലെ ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. സുരാജിന് പുറമേ രമേഷ് പിഷാരടി, പ്രശാന്ത് അലക്‌സാണ്ടര്‍, ഗ്രേസ് ആന്റണി, ശ്വേത മേനോന്‍, നിരഞ്ജന അനൂപ്, കലാഭവന്‍ ഷാജോണ്‍, കനികുസൃതി എന്നിങ്ങനെ വലിയ താര നിര തന്നെ ഈ സീരിസില്‍ അണി നിരക്കുന്നുണ്ട്.
നാട്ടില്‍ നിന്ന് രക്ഷപ്പെടാനൊരുങ്ങുന്ന സുരാജിന് രക്ഷപ്പെടാനുള്ള വഴി പറഞ്ഞു കൊടുക്കുന്ന ഡയലോഗാണ് ടീസറില്‍ കാണുന്നത്. അതിന് ശേഷം കാണിക്കുന്നത് കല്യാണത്തിന്റെ അകമ്പടിയാണ് കാണിക്കുന്നത്.
സീരിസ് ഉടന്‍ തന്നെ പ്രക്ഷേപണം ആരംഭിക്കും എന്നാണ് വിവരം. ഹോട്ട്സ്റ്റാറില്‍ നിന്നും മലയാളത്തില്‍ വരുന്ന നാലാമത്തെ സീരിസാണ് ‘നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്’. കേരള ക്രൈം ഫയല്‍, മാസ്റ്റര്‍ പീസ്, പെരല്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നീ സീരിസുകള്‍ നേരത്തെ സ്ട്രീം ചെയ്തിരുന്നു.
കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് നിഥിന്‍ സിനിമ രംഗത്തേക്ക് വരുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം നിധിന്‍ ചെയ്ത ചിത്രമാണ് കാവല്‍. 2021-ല്‍ പ്രദര്‍ശനത്തിയ കാവലില്‍ സുരേഷ് ഗോപിയായിരുന്നു നായകന്‍. ഒരു പ്രതികാര കഥയാണ് ചിത്രം പറഞ്ഞത്. രണ്‍ജി പണിക്കര്‍,മുത്തുമണി,സന്തോഷ് കീഴാറ്റൂര്‍,ശങ്കര്‍ രാമകൃഷ്ണന്‍,ഐ.എം. വിജയന്‍,അലന്‍സിയര്‍ ലേ ലോപ്പസ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.