നാച്ചുറല്‍ സ്റ്റാര്‍ നാനിയുടെ പാന്‍ ഇന്ത്യാ ചിത്രം ‘ഹായ് നാന’യുടെ ഫസ്സ് സിംഗിള്‍ ‘സമയം’ സെപ്റ്റംബര്‍ 16ന് പുറത്തിറങ്ങും. പോസ്റ്ററില്‍ കാണുന്ന പോലെ മനോഹരവും മാന്ത്രികവുമായ ഒരു മെലഡിയാണ് ‘സമയം’. ഹിഷാം അബ്ദുള്‍ വഹാബിന്റെതാണ് സംഗീതം. നാനിയുടെ സമീപകാല സിനിമകള്‍ പോലെ ‘ഹായ് നാന’യിലും ഒരു ചാര്‍ട്ട്ബസ്റ്റര്‍ ആല്‍ബം ഉണ്ടാകും.
നവാഗതനായ ശൗര്യവ് സംവിധാനം ചെയ്ത ചിത്രം മോഹന്‍ ചെറുകുരിയും (സിവിഎം) ഡോ വിജേന്ദര്‍ റെഡ്ഡി ടീഗലയും ചേര്‍ന്ന് വൈര എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മൃണാല്‍ ഠാക്കൂര്‍ നായികയായെത്തുന്ന ചിത്രത്തില്‍ ബേബി കിയാര ഖന്നയാണ് മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ഹായ് നാന’ ഒരു ഫാമിലി എന്റര്‍ടെയ്നര്‍ സിനിമയാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ഡിസംബര്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തും.
സാനു ജോണ്‍ വര്‍ഗീസ് ഐഎസ്സി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം പ്രവീണ്‍ ആന്റണി കൈകാര്യം ചെയ്യുന്നു. അവിനാഷ് കൊല്ലയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സതീഷ് ഇവിവി. വസ്ത്രാലങ്കാരം: ശീതള്‍ ശര്‍മ്മ. പിആര്‍ഒ: ശബരി.
അതേസമയം, തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് നാനി. തെലുങ്ക് ഭാഷയില്‍ നിരവധി ചിത്രങ്ങള്‍ നാനി ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നാനിയുടെ 30 -ാം ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ‘ഹായ് നാന’ എന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നവാഗതനായ ശൗര്യവ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വൈര എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ മോഹന്‍ ചെറുകുരിയും ഡോ. വിജേന്ദര്‍ റെഡ്ഢി ടീഗലയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ‘ഹായ് നാന’ പുറത്തിറങ്ങുന്നത്.
ഒരു അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ഹിന്ദിയില്‍ വരുമ്പോള്‍ ‘ഹായ് പപ്പ’ എന്നാണ് ചിത്രത്തിന്റെ പേര്. മൃണാള്‍ താക്കൂര്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ പുതിയ ഗ്ലിമ്പ്‌സ് വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്.
കുട്ടിയുടെ സുഹൃത്തായി മൃണാള്‍ താക്കൂറും അച്ഛനായി നാനിയും ഗ്ലിമ്പ്സില്‍ കാണാം. മൃണാള്‍ നാനിയെ നോക്കി ‘ഹായ് നന്ന’ എന്ന് പറയുന്നതോടെ ഗ്ലിമ്പ്‌സ് അവസാനിക്കുന്നു. ഒരു കുടുംബ ചിത്രം തന്നെയായിരിക്കും ഇതെന്ന് ഗ്ലിമ്പ്‌സിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.
നിരവധി ചിത്രങ്ങള്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും നാനിയുടെ ഒരു വ്യത്യസ്ത കഥാപാത്രം തന്നെയായിരിക്കും ഈ ചിത്രത്തിലെ എന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ക്രിസ്തുമസ് അവധിയുടെ സമയത്ത് ഡിസംബര്‍ 21 നാണു ചിത്രം റിലീസ് ചെയ്യുന്നത്.
അതേസമയം, നാനിയുടെ ഈ വര്‍ഷത്തെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിരുന്നു ‘ദസറ’. ബോക്‌സ്ഓഫീസ് കളക്ഷന്‍ നേടിയ ചിത്രം ഒടിടിയിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഒരു ഗ്രാമത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ, ഗോദാവരികാനിയിലെ, സിംഗരേണി കല്‍ക്കരി ഖനിയില്‍, സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് അത്. നാനി തെലുങ്കാന ഭാഷയാണ് കൈകാര്യം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. സിനിമയ്ക്ക് വേണ്ടിയുള്ള നാനിയുടെ ഗെറ്റപ്പ് ചേഞ്ച് ഒക്കെത്തന്നെ മാധ്യമശ്രദ്ധ ആകര്‍ഷിച്ചിരുന്നു.