താരസംഘടന അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ ആദ്യമായി പങ്കെടുത്ത് നടി നിഖില വിമൽ.കഴിഞ്ഞ വർഷം അവസാനമാണ് നടി മെമ്പർഷിപ്പ് എടുത്തത്.ആദ്യത്തെ മീറ്റിംഗിലും ഇലക്ഷനിലും പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് നടി മൂവി വേൾഡ് മീഡിയയോട് പറഞ്ഞു.
നടിയുടെ വാക്കുകൾ……….
”എന്റെ ആദ്യത്തെ ജനറൽ ബോഡി കം ഇലക്ഷൻ ആണ്.കഴിഞ്ഞ വര്ഷം അവസാനമാണ് മെമ്പർ ആയത്.ഇതുവരെ അസോസിയേഷനിലുള്ള കമ്മിറ്റി മെമ്പർമാർ എല്ലാവരും നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നവരാണ്.പുതിയ ഇലക്ഷൻ വരുമ്പോൾ അതുപോലെയുള്ളവരെയാണ് നമ്മളും പ്രതീക്ഷിക്കുന്നത്.പുതിയ മാറ്റങ്ങൾ പുതിയ നിയമങ്ങൾ ഇതൊക്കെയുണ്ടാകണമെന്നാണ് ആഗ്രഹം.അതുപോലെ ഇടവേള ബാബുച്ചേട്ടൻ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുകയാണെന്ന് പറഞ്ഞാലും അദ്ദേഹം ഇവിടെത്തനെയുണ്ടാകും.കാരണം നമ്മുടെ എല്ലാ പരിപാടികൾക്കും ബാബുചേട്ടനാണ് കൂടെ നിൽക്കാറുള്ളതും പിന്തുണ നല്കാറുള്ളതും.അസോസിയേഷൻ അദ്ദേഹത്തെ മിസ് ചെയ്യും എന്നിരുന്നാലും അദ്ദേഹം ഇവിടെ തന്നെയുണ്ടാകും.”
View this post on Instagram
അതേസമയം നിഖില കേന്ദ്രകഥാപാത്രമായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ.പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റിൻറെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
View this post on Instagram
അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ബൈജു തുടങ്ങിയ താരനിര ചിത്രത്തിന്റെ മൊത്തത്തിലുള്ള അന്തരീക്ഷത്തിന് ചേർന്ന രീതിയിൽ ഗംഭീരമാക്കിയിട്ടുണ്ട്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം.
അതേസമയം അമ്മ മുപ്പതാമത് ജനറൽ ബോഡി യോഗം കഴിഞ്ഞ ദിവസമാണ് നടന്നത്.ഇത്തവണത്തെ യോഗത്തിന്റെ പ്രധാന പ്രത്യേകത പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് തന്നെയായിരുന്നു.പതിനേഴംഗ ഭരണസമിതിയെയാണ് ഇതുപ്രകാരം തെരഞ്ഞെടുത്തത്.2024-27 ലെ പ്രസിഡന്റായി മോഹൻലാൽ,ജനറൽ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി ജഗദീഷും ആർ ജയനും തെരഞ്ഞെടുക്കപ്പെട്ടു.ഉണ്ണി മുകുന്ദൻ ആണ് ട്രഷറർ സ്ഥാനത്ത്. ജോയിന്റ് സെക്രട്ടറി ബാബുരാജ്.അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ് ആയി കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്,ജോയ് മാത്യു,സുരേഷ് കൃഷ്ണ ,ടിനി ടോം,അനന്യ ,വിനു മോഹൻ ടോവിനോ തോമസ് ,സരയു മോഹൻ ,അൻസിബ എന്നിവരെ തെരഞ്ഞെടുത്തു