നിറവും അനിയത്തിപ്രാവുമൊക്കെ ഒരാഴ്ചയോളം കൂവലുകള്‍ ഏറ്റുവാങ്ങിയാണ് വിജയിച്ചതെന്ന് കുഞ്ചാക്കോ ബോബന്‍. ചാവേറിന്റെ പ്രൊമോഷന്റെ ഭാഗമായി മൂവിവേള്‍ഡ് മീഡിയയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇങ്ങനെ പറഞ്ഞത്. ടിനു പാപ്പച്ചന്‍ കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ചാവേര്‍. ആന്റണി വര്‍ഗീസ് പെപ്പെ, അര്‍ജുന്‍ അശോകന്‍ എന്നീ താരങ്ങളും ചാവേറിന് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
കുഞ്ചാക്കോ ബോബന്‍ പറഞ്ഞ വാക്കുകള്‍…
സിനിമ റിവ്യു പറയുന്നവര്‍ ഒരു ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല പറയുന്നത്, അവര്‍ അവരുടെ അഭിപ്രായമാണ് പറയുന്നത്. അവര്‍ പറയാറുണ്ട്, അവരുടെ പേഴ്‌സണല്‍ അഭിപ്രായമാണ് പറയുന്നത്. പക്ഷേ വലിയൊരു പ്രശ്‌നമാണെന്ന് വെച്ചാല്‍ വലിയൊരു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ആള്‍ക്കാരല്ല. അവര്‍ അവരുടെ വിഭാഗത്തെ മാത്രമാണ് പ്രതിനിധീകരിക്കുന്നത്. അവര്‍ ഒരിക്കലും മാസ് ഓഡിയന്‍സിനെ റെപ്രസെന്റ് ചെയ്യുന്നവരല്ല.
10 പേര്‍ കണ്ടു റിവ്യു എഴുതി ആ പത്ത് പേര്‍ക്ക് ചിലപ്പോള്‍ സിനിമ ഇഷ്ടപ്പെട്ടില്ലായിരിക്കും. അതിന് ശേഷം കണ്ട നൂറ് പേര്‍ക്ക് സിനിമ ഇഷ്ടപ്പെടാം. ആ നൂറ് പേര്‍, ആ പത്ത് പേര്‍ കാരണമായിരിക്കും മിസ് ചെയ്യുന്നത്. ആ സ്‌പേസ് കിട്ടുന്നില്ലെന്നതാണ് പ്രശ്‌നം. പണ്ടൊക്കെ ഇങ്ങനെയല്ല. നിറവും അനിയത്തിപ്രാവുമൊക്കെ ഒരാഴ്ചയോളം കൂവലുകള്‍ ഏറ്റുവാങ്ങിയാണ് വിജയങ്ങളായി മാറിയത്.
സപേസ് കിട്ടുന്നില്ലെന്നാണ് ഏറ്റവും വലിയ പ്രശ്‌നം. ഇപ്പോഴത്തെ ലൈഫ് വളരെ ഫാസ്റ്റാണ്. പണ്ട് ടെസ്റ്റ് മാച്ച്‌സുണ്ടായിരുന്നു. ഇപ്പോള്‍ ആള്‍ക്കാര്‍ ടി20 മാച്ച് കാണാനാണ്. അത്രയ്ക്ക് ഫാസ്റ്റാണ് കാര്യങ്ങള്‍. ഇതിനും അങ്ങനെ തന്നെയാണ്. കേറിവരാനുള്ള സ്‌പേസും ടൈമിംങ്ങും കുറഞ്ഞുപോയി എന്നുള്ളതാണ് സത്യം. ആദ്യത്തെ ദിവസം കുടുംബ പ്രേക്ഷകര്‍ക്ക് കയറി വന്ന് യഥാര്‍ത്ഥ സിനിമയുടെ അഭിപ്രായമെന്താണ് വിജയപരാജയങ്ങള്‍ അറിയുകയുള്ളൂ. എന്നാല്‍ ആദ്യത്തെ ഷോയ്ക്ക് ചെറുപ്പക്കാരും കുട്ടികളും മാത്രമാണ് കാണാന്‍ വരുന്നത്. അവരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കുന്നു. അത് വെച്ചിട്ട് കുടുംബ പ്രേക്ഷകര്‍ ചെറുപ്പക്കാരുടെ അഭിപ്രായങ്ങള്‍ വിലകല്‍പ്പിക്കും.
f
സിനിമ കാണാതെ തന്നെ അവരുടെ അഭിപ്രാങ്ങള്‍ ചെറുപ്പക്കാരുടെ അഭിപ്രായങ്ങളിലേക്ക് മാറിയെന്നുള്ള സിറ്റൗവേഷനുണ്ട്. അത് തരണം ചെയ്യാനുള്ള മൗത്ത് പബ്ലിസിറ്റി കിട്ടണമെങ്കില്‍ കുറഞ്ഞത് ഫസ്റ്റ് ഷോ, മാറ്റിനി, കിട്ടിയാല്‍ മാത്രമേ നിങ്ങള്‍ക്ക് ലൈഫുള്ളു.
അതേസമയം, കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന കഥാപാത്രണങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ദുരൂഹത നിറഞ്ഞ ടൈറ്റില്‍ പോസ്റ്ററും ടീസറും നേരത്തെ തന്നെ ആരാധകര്‍ക്കിടയില്‍ പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു. രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ച് കൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ഓരോ തവണയും ചിത്രത്തെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ പുറത്ത് വിടാറുള്ളത്. ഇതിനു മുന്‍പ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു അതും വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.
ചിത്രത്തിന്റേതായി ആദ്യം പുറത്ത് വന്ന ലുക്ക് ഔട്ട് നോട്ടീസ് വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു.കേരളമൊട്ടാകെ അഞ്ച് ലക്ഷത്തിലധികം പത്രങ്ങളോടൊപ്പം പുറത്തിറങ്ങിയ പരസ്യ നോട്ടീസ് ചാവേര്‍ സിനിമയിലെ ചാക്കോച്ചന്‍ അവതരിപ്പിക്കുന്ന അശോകനെ തേടിക്കൊണ്ടുള്ള അറിയിപ്പ് ആയിരുന്നു എന്ന് പിന്നീടാണ് പ്രേക്ഷകര്‍ക്ക് മനസിലായത്.മുടി പറ്റവെട്ടി, കട്ടത്താടിയില്‍, തീപാറുന്ന നോട്ടവുമായാണ് ചാക്കോച്ചന്‍ ലുക്ക് ഔട്ട് നോടീസില്‍ പ്രത്യക്ഷപ്പെട്ടത്.ചാക്കോച്ചന്റെ പുതിയ ലുക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ നിമിഷനേരംകൊണ്ടാണ് വൈറല്‍ ആയത്. അന്ന് മുതല്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും വിശേഷങ്ങള്‍ക്കുമായി കാത്തിരുന്നത്.
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’, ‘അജഗജാന്തരം’ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രം ഇതിനോടകം തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാണ്. അജഗജാന്തരം എന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിന്‍മെന്റ് ചിത്രത്തിലൂടെ സംവിധായകന്‍ ടിനു പാപ്പച്ചന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.അതുകൊണ്ട് തന്നെയാണ് ‘ചാവേര്‍’ സിനിമക്ക് റിലീസിന് മുന്‍പേ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ഇത്രയും സ്വീകാര്യത ലഭിക്കുന്നത്. മാത്രമല്ല ആദ്യമായാണ് കുഞ്ചോക്കോ ബോബനും ടിനു പാപ്പച്ചനും ഒരുമിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്