കണ്ണൂര്‍ സ്‌ക്വാഡില്‍ ഒരാള്‍ പോലും അഴിമതി കാണിച്ചിട്ടില്ലെന്നും ഫിക്ഷന് വേണ്ടിയാണ് സിനിമയില്‍ ആ സീനുകള്‍ കൂട്ടിച്ചേര്‍ത്തതെന്ന് റോണി വര്‍ഗീസ്. കണ്ണൂരില്‍ വെച്ച് യഥാര്‍ത്ഥ കണ്ണൂര്‍ സ്‌ക്വാഡിന്റെ കുടുംബവുമായി മൂവീ വേള്‍ഡ് മീഡിയ നടത്തിയ പരിപാടിയില്‍ വെച്ചാണ് റോണി ഇങ്ങനെ പറഞ്ഞത്. ഇവര്‍ ആന്റികറപ്റ്റഡ് സ്‌ക്വാഡാണ്. അഴിമതി തൊട്ടിതീണ്ടിയിട്ടില്ലാത്ത സ്‌ക്വാഡാണ് ഇവര്‍. ഫിക്ഷണല്‍ ആണെന്ന് കാണിക്കാന്‍ വേണ്ടിയാണ് ഒരു കഥാപാത്രത്തിന് അഴിമതി കാണിക്കുന്ന രംഗം ഒരുക്കിയതെന്ന് നടനും തിരക്കഥാകൃത്തുമായ റോണി വര്‍ഗീസ് പറഞ്ഞു. റാണി വര്‍ഗീസും മുഹമ്മദ് ഷാഫിയുമാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്.
റോണി വര്‍ഗീസിന്റെ വാക്കുകള്‍…
ഈ സിനിമയില്‍ പലരുടെയും പേരുകളുടെ അറ്റവും മുറിയുമാണ് ഈസിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇവര്‍ ആന്റികറപ്റ്റഡ് സ്‌ക്വാഡാണ്. അഴിമതി തൊട്ടിതീണ്ടിയിട്ടില്ലാത്ത സ്‌ക്വാഡാണ് ഇവര്‍. ഫിക്ഷണല്‍ ആണെന്ന് കാണിക്കാന്‍ വേണ്ടിയാണ് ഒരു കഥാപാത്രത്തിന് അഴിമതി കാണിക്കുന്ന രംഗം ഒരുക്കിയത്. അല്ലാതെ ഒരു ടീം മെമ്പറും അഴിമതി കാണിച്ചിട്ടില്ല.
ഒരു രൂപ പോലും കൈക്കൂലി വാങ്ങി പിടിക്കപ്പെട്ടിട്ടില്ല. പ്രേക്ഷകരെല്ലാവരും ചോദിക്കുന്ന കാര്യമാണ് അങ്ങനെയൊരു കഥാപാത്രമുണ്ടോയെന്ന്്, പക്ഷേ ഞാനിപ്പോള്‍ പറയുന്നു ഇതില്‍ ഒരാള്‍ പോലും ഒരു രൂപ പോലും കൈക്കൂലി വാങ്ങിച്ചിട്ടില്ല. സിനിമാട്ടിക് മൂവ്‌മെന്റ്‌സിന് വേണ്ടിയാണ് ഞങ്ങള്‍ സിനിമയില്‍ ഈ സീന്‍ ചെയ്തത്.
അതേസമയം, മമ്മൂട്ടി നായകനായി കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. കണ്ണൂരില്‍ നടന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്.മുന്‍ കണ്ണൂര്‍ എസ്പി എസ്.ശ്രീജിത്ത് രൂപീകരിച്ച കണ്ണൂര്‍ സ്‌ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം പ്രധാനമായും ഒരുക്കിയിരിക്കുന്നത്.
ഇപ്പോഴും പ്രവര്‍ത്തനക്ഷമമായ ഒറിജിനല്‍ സ്‌ക്വാഡില്‍ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും, കണ്ണൂര്‍ സ്‌ക്വാഡ് ചിത്രത്തില്‍ നാല് പോലീസ് ഓഫീസര്‍മാരെ മാത്രം കേന്ദ്രീകരിച്ചാണു ചിത്രം മുന്‍പോട്ട് പോകുന്നത്.
മൈമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വര്‍മ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ സ്‌ക്വാഡ് അംഗങ്ങള്‍. കണ്ണൂര്‍ സ്‌ക്വാഡിനെ ആസ്പദമാക്കിയുള്ള സിനിമയാണെങ്കിലും, ടീം കൈകാര്യം ചെയ്ത രണ്ട് കേസുകളുടെ സാങ്കല്‍പ്പിക കഥ കൂടിയാണിത്.റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.