വൈറല്‍ ഷോര്‍ട്ട് ഫിലിം ‘കാക്ക’ക്കു ശേഷം അജു അജീഷ് സംവിധാനം ചെയ്യുന്ന പന്തം എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. സമകാലീക രാഷ്ട്രീയ സംഭവങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട്ുള്ളതാണ് സിനിമ എന്നാണ് ടീസറില്‍ കാണാന്‍ സാധിക്കുന്നത്. ‘വെള്ളിത്തിര പ്രൊഡക്ഷന്‍സി’ ന്റെ ബാനറില്‍ അല്‍ത്താഫ്. പി.ടിയും ‘റൂമ ഫിലിം ഫാക്ടറി’യുടെ ബാനറില്‍ റൂമ വി. എസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
പുതുമുഖങ്ങളോടൊപ്പം പ്രശസ്ത സംവിധായകനും,തിരക്കഥാകൃത്തും,’മാക്ട’ ചെയര്‍മാനുമായ മെക്കാര്‍ട്ടിന്‍ ആദ്യമായി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് സിനിമ അഭിനയത്തിലേക്ക് കടക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിനിമ ഉടന്‍ പ്രദര്‍ശനത്തിനെത്തും.
രചന- അജു അജീഷ്, ഷിനോജ് ഈനിക്കല്‍, അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ – ഗോപിക.കെ.ദാസ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ – ഉണ്ണി സെലിബ്രേറ്റ്, മ്യൂസിക് & ബി.ജി.എം – എബിന്‍ സാഗര്‍, ഗാനരചന – അനീഷ് കൊല്ലോളി & സുധി വിലായത്ത്, ഛായാഗ്രഹണം – എം.എസ് ശ്രീധര്‍ & വിപിന്ദ് വി രാജ്, കലാ സംവിധാനം – സുബൈര്‍ പാങ്ങ്, സൗണ്ട് ഡിസൈനര്‍ – റോംലിന്‍ മലിച്ചേരി, സൗണ്ട് റെക്കോര്‍ഡിസ്റ്റ്- റയാന്‍ മുഹമ്മദ്, റീ-റെക്കോര്‍ഡിങ്ങ് മിക്‌സ് – ഔസേപ്പച്ചന്‍ വാഴയില്‍, അസോസിയേറ്റ് ഡയറക്ടര്‍ – മുര്‍ഷിദ് അസീസ്, മേക്കപ്പ് -ജോഷി ജോസ് & വിജേഷ് കൃഷ്ണന്‍, കോസ്റ്റ്യൂം – ശ്രീരാഖി മുരുകാലയം , കാസ്റ്റിംഗ് ഡയറക്ടര്‍ – സൂപ്പര്‍ ഷിബു, ആക്ഷന്‍ – ആദില്‍ തുളുവത്ത് കൊറിയോഗ്രാഫി – കനലി, സ്‌പോട്ട് എഡിറ്റര്‍ – വിപിന്‍ നീല്‍, അസിസ്റ്റന്റ് ഡയറക്‌റ്റേഴ്‌സ് – വൈഷ്ണവ് എസ് ബാബു, വിഷ്ണു വസന്ത, ആദില്‍ തുളുവത്ത് & ഉമര്‍ ഷാറൂഖ്, ടൈറ്റില്‍ അനിമേഷന്‍ – വിജിത് കെ ബാബു, സ്റ്റില്‍സ് – യൂനുസ് ഡാക്സോ ,വി. പി. ഇര്‍ഷാദ് & ബിന്‍ഷാദ് ഉമ്മര്‍ ,പി. ആര്‍. ഒ. മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈന്‍ ഗോകുല്‍ എ ഗോപിനാഥന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.