കൃഷ്ണ ശങ്കറും സുധി കോപ്പയും കിച്ചു ടെല്ലസും പ്രധാന വേഷങ്ങളില്‍ എത്തുന്ന കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രമാണ് പട്ടാപ്പകല്‍. ജൂണ്‍ 28 ന് ( വെള്ളിയാഴ്ച) ചിത്രം തിയറ്ററുകളില്‍ എത്തുകയാണ്. ഇപ്പോഴിതാ അതിന് മുന്നോടിയായി ചിത്രത്തിന്റെ ഒരു സ്‌നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 51 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. കൃഷ്ണശങ്കറും സുഹൃത്തും തമ്മില്‍ സംസാരിക്കുന്ന വീഡിയോണ് പുറത്ത് വന്നിരിക്കുന്നത്.
കോശിച്ചായന്റെ പറമ്പ് എന്ന ചിത്രത്തിന് ശേഷം സാജിര്‍ സദഫ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘പട്ടാപ്പകല്‍’. മ്യൂസിക് 247 ആണ് ചിത്രത്തിലെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറില്‍ എന്‍ നന്ദകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് അര്‍ജുനാണ്.
രമേശ് പിഷാരടി, ജോണി ആന്റണി, ഗോകുലന്‍, ഫ്രാങ്കോ ഫ്രാന്‍സിസ്, പ്രശാന്ത് മുരളി, വിനീത് തട്ടില്‍, രഞ്ജിത്ത് കൊങ്കല്‍, രഘുനാഥ്, നന്ദന്‍ ഉണ്ണി, ഡോ. രജിത് കുമാര്‍, ഗീതി സംഗീത, ആമിന, സന്ധ്യ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കണ്ണന്‍ പട്ടേരിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
ജസ്സല്‍ സഹീര്‍ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ മനു മഞ്ജിത്തിന്റെതാണ് വരികള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നിസാര്‍ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനീഷ് ജോര്‍ജ്, കലാസംവിധാനം: സന്തോഷ് വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം: ഗഫൂര്‍ മുഹമ്മദ്, മേക്കപ്പ്: ജിതേഷ് പൊയ്യ, ആക്ഷന്‍: മാഫിയ ശശി, കൊറിയോഗ്രഫി: പ്രദീപ് ആന്റണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഗൗതം കൃഷ്ണ, ഫിനാന്‍സ് മാനേജര്‍: സജിത്ത് സത്യന്‍, രാധാകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍: ജിസ്‌മോന്‍ ജോര്‍ജ്, രാകേഷ് കൃഷ്ണന്‍ ജി, സ്റ്റില്‍സ്: ഹരീസ് കാസിം, പി.ആര്‍.ഒ: പി.ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: പ്ലമേറിയ മൂവീസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.