ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ് ‘കൽക്കി 2898 എഡി’. പ്രഭാസ് നായകനായി വരുന്ന ചിത്രം ജൂൺ 27നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൻറെ ഓൺലൈൻ ബുക്കിംഗ് ഇതിനോടകം ഹൈദരാബാദിൽ ആരംഭിച്ചിട്ടുണ്ട്. ഈ മിത്തോളജിക്കൽ സയൻസ് ഫിക്ഷൻ എൻ്റർടെയ്‌നറിനുള്ള ടിക്കറ്റുകൾ 2D, 3D ഫോർമാറ്റുകളിൽ ലഭ്യമായി മണിക്കൂറുകൾക്കുള്ളിലാണ് വിറ്റുപോയത്. ചിത്രത്തിന് ബുക്ക് മൈ ഷോയിൽ ഇപ്പോൾ മണിക്കൂറിൽ 60,000-ൽ അധികം ടിക്കറ്റുകളാണ് വിറ്റുപോകുന്നത്. അത്രയധികം പ്രേക്ഷകരാണ് ചിത്രം കാണാൻ അക്ഷമരായി കതാത്തിരിക്കുന്നത്. എന്നാൽ ചിത്രം കാണാൻ ടിക്കറ്റെടുത്ത പലർക്കും പണികിട്ടിയ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
തെലുങ്ക് മാധ്യമങ്ങളിലാണ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് കിട്ടിയ പണിയെകുറിച്ച് വാർത്ത വന്നിട്ടുള്ലത്. കൽക്കി 2898 എഡി ബുക്ക് ചെയ്യാൻ ശ്രമിച്ച പലർക്കും കൽക്കി എന്ന 2019ലെ ചിത്രത്തിനാണ് ബുക്കിംഗ് ലഭിച്ചത് എന്നാണ് വിവങ്ങൾ. കൽക്കി 2898 എഡിക്കൊപ്പം കൽക്കിയും ബുക്ക് മൈ ഷോയിൽ പ്രത്യക്ഷപ്പെട്ടതാണ് ഈ ആശയക്കുഴപ്പത്തിന് കാരണമായത് എന്നാണ് പറയുന്നത്.
Enter into the future with #Kalki2898AD 💥
Bookings open now across Telangana, Tamil Nadu, Karnataka 🎟️ https://t.co/z9EmiRdKoA@SrBachchan @ikamalhaasan #Prabhas @deepikapadukone @nagashwin7 @DishPatani @Music_Santhosh @VyjayanthiFilms @Kalki2898AD @saregamaglobal… pic.twitter.com/GvD4iu6kBZ
— Kalki 2898 AD (@Kalki2898AD) June 23, 2024
പ്രശാന്ത് വർമ്മ സംവിധാനം ചെയ്ത് ഡോ.രാജശേഖർ അഭിനയിച്ച ചിത്രമായ കൽക്കിക്ക് പലരും ടിക്കറ്റ് ബുക്ക് ചെയ്തു. ബുക്കിംഗ് പൂർത്തിയാക്കിയ ശേഷമാണ് തെറ്റായ ചിത്രത്തിനാണ് ടിക്കറ്റ് വാങ്ങിയതെന്ന് പലരും അറിയുന്നത്. മിനിറ്റുകൾക്കകം രാജശേഖറിൻ്റെ പഴയ ചിത്രത്തിൻറെ ഷോകൾ ഹൗസ്ഫുൾ ആയിരുന്നു. അതേ സമയം കൽക്കി 2898 എഡിയുടെ ഹൈപ്പ് മുതലാക്കാനുള്ള മനഃപൂർവമായ ശ്രമമാണോ ഇതെന്ന് ചിലർ സോഷ്യൽ മീഡിയയിലൂടെ ചോദ്യം ഉയർത്തിയിരുന്നു. പലരും ഇത് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു.
എന്നാൽ ഈ ആശയക്കുഴപ്പം അവസാനിപ്പിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് ബുക്ക് മൈ ഷോ. എക്സ് പോസ്റ്റ് വഴി ഒരു വിശദീകരണ പോസ്റ്റും നൽകിയിട്ടുണ്ട്. സാങ്കേതിക തകരാർ മൂലം ടിക്കറ്റ് വിൽപന പ്ലാറ്റ്‌ഫോമിൽ രാജശേഖറിൻ്റെ കൽക്കി പ്രത്യക്ഷപ്പെട്ടതാണെന്നും. കൽക്കിയുടെ ടിക്കറ്റ് വാങ്ങിയ എല്ലാവർക്കും കൽക്കി 2898 എഡിക്ക് ബുക്കിംഗ് ലഭിക്കും എന്നാണ് ബുക്ക് മൈ ഷോ എക്സ പോസ്റ്റിലൂടെ അറിയിച്ചത്.
അതേസമയം പ്രഭാസിനെക്കൂടാതെ ഇന്ത്യൻ സിനിമയിലെ അതികായന്മാരായിട്ടുള്ള താരങ്ങളും സിനിമയിൽ എത്തുന്നുണ്ട്. അതേസമയം, ചിത്രത്തിന്റെ പ്രീമിയർ ഷോ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട ചില വാർത്തകൾ പുറത്തുവന്നിരുന്നു. ബിഗ് ബജറ്റ് ഇന്ത്യൻ ചിത്രങ്ങൾക്ക് റിലീസിന് തലേദിവസം അമേരിക്കയിൽ നടക്കുന്ന പ്രീമിയർ ഷോ ഇപ്പോൾ സാധാരണ രീതിയിൽ നടക്കാറുണ്ട്. പെയ്ഡ് പ്രീമിയർ ആയി നടക്കുന്ന ഈ ഷോകളിലെ ടിക്കറ്റ് നിരക്ക് സാധാരണ ഷോകളേക്കാൾ കൂടുതലുമായിരിക്കും. പ്രീമിയറിന് 17 ദിവസം ശേഷിക്കെ ചിത്രം അമേരിക്കയിൽ നേടിയ അഡ്വാൻസ് ബുക്കിംഗ് കണക്കുകളാണ് ഇപ്പോൾ ഞെട്ടിച്ചിരിക്കുന്നത്. പ്രമുഖ സിനിമാ ട്രാക്കർമാരായ സാക്നിൽകിൻറെ കണക്ക് പ്രകാരം 2.5 കോടി രൂപയാണ് യുഎസ് പ്രീമിയറിനായുള്ള ബുക്കിംഗിലൂടെ ചിത്രം നേടിയിരിക്കുന്നതെന്ന് റിപ്പോർട്ട്. ട്രെയ്ലറോ പാട്ടോ ഒന്നുപോലും എത്തിയിട്ടില്ലാത്ത ഒരു ചിത്രത്തിൻറെ അഡ്വാൻസ് ബുക്കിംഗ് എന്ന രീതിയിൽ പരിഗണിക്കുമ്പോൾ വലിയ സംഖ്യ തന്നെയാണ് ഇത്. മാത്രമല്ല പ്രീമിയർ നടക്കുന്ന യുഎസിലെ എല്ലാ തിയറ്ററുകളിലേക്കും അഡ്വാൻസ് ബുക്കിംഗ് ഇതുവരെ ആരംഭിച്ചിട്ടുമില്ല എന്നതും ഒരു കാര്യമാണ്.