പെരുമ നിറഞ്ഞ പെരുമാനി: പ്രേക്ഷകര്‍ പറയുന്നു

0
156

ണ്ണി വെയ്‌നും വിനയ് ഫോര്‍ട്ടും പ്രധാന കഥാപാത്രങ്ങളാകുന്ന പെരുമാനി തീയേറ്ററുകളിലെത്തി. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവരും ഒന്നിനൊന്ന് മെച്ചമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. വിനയ്‌ഫോര്‍ട്ടിന്റെ ലുക്കും സ്റ്റെലും അടിപൊളിയാണ്, കോമഡിയാണ് അതിനൊടൊപ്പം ഗ്രാമത്തിലെ പ്രശ്‌നത്തിലും ഈ സിനിമയില്‍ വരച്ചു കാണിക്കുന്നുണ്ട്. ഗ്രാമീണത നിറഞ്ഞ അന്തരീക്ഷം, മികച്ച മേക്കിംഗും തന്നെയാണ് ഈ സിനിമയെ വേര്‍തിരിച്ചു കാണിക്കുന്നുണ്ട്.

പഴയ സത്യന്‍ അന്തിക്കാട് ഫിലിമിനെ പോലെ തോന്നീയെന്നാണ് ഒരു വിഭാഗമാള്‍ക്കാര്‍ പ്രേക്ഷകര്‍ പറയുന്നത്. പഴയകാലത്തെ ഓര്‍മ്മിക്കുന്ന രീതിയിലുള്ള സിനിമയെന്നാണ് പ്രോക്ഷകര്‍ വിലയിരുത്തുന്നത്. ഫാന്റസി മൂവിയെന്നും യുവാക്കള്‍ പറയുന്നു. ഒരു കല്യാണത്തെയും വിശ്വാസത്തെയും ചുറ്റിപ്പറ്റിയുള്ള സിനിമയായ പെരുമാനി കുടുംബപ്രേക്ഷകരെ ഒന്നടങ്കം ആകര്‍ഷിക്കുന്നതാണ്. നിഷ്‌കളങ്കമായ നര്‍മവും പെരുമാനിയില്‍ എടുത്തു കാണിക്കുന്നുണ്ട്. സിനിമയുടെ പുതുകാലത്തെ കാഴ്ചകളില്‍ മറഞ്ഞിരിക്കുന്ന കഥാ പരിസരവും നാട്ടുവഴികളുമൊക്കെ പെരുമാനിയെ പ്രേക്ഷകരില്‍ ഗൃഹാതുരവുമാക്കുന്നു.

മുജിയായിരിക്കുന്നത് സണ്ണി വെയ്‌നാണ്. വര്‍ത്തമാനത്തിലും നടപ്പിലുമൊക്കെ മുജിയെ പകര്‍ത്താന്‍ ചിത്രത്തില്‍ സണ്ണി വെയ്‌നായിരിക്കുന്നു. രൂപത്തിലും ഭാവത്തിലും വിനയ് ഫോര്‍ട്ട് അമ്പരപ്പിക്കുന്നു. പുതുമണവാളനായ നാസറിന്റെ വേഷപകര്‍ച്ച പെരുമാനിയുടെ കഥയില്‍ നടന്‍ വിനയ് ഫോര്‍ടിന് ഇണങ്ങിച്ചേര്‍ന്നിരിക്കുന്നു. കാസ്റ്റിംഗില്‍ പെരുമാനിയില്‍ ഓരോരുത്തര്‍ക്കും പാകമുള്ള കഥാപാത്രങ്ങളെ മജു നല്‍കിയപ്പോള്‍ അഭിയായ ലുക്മാനും ഫാത്തിമയായ ദീപ തോമസിനും പുറമേ വിജിലേഷും ഫ്രാങ്കോയുമൊക്കെ അന്നാട്ടുകാരായ ചെറുചലനത്തിലടക്കം മാറിയിരിക്കുന്നു.

മനേഷ് മാധവന്റെ ക്യാമറയിലൂടെയാണ് പെരുമാനി സിനിമയുടെ ഭംഗി പ്രേക്ഷകരിലേക്ക് പ്രമേയത്തിനൊത്ത് എത്തിയിരിക്കുന്നത്. ഛായാഗ്രാഹണത്തില്‍ പെരുമാനിയുടെ സ്വഭാവം ഒപ്പിയെടുത്തിരിക്കുന്നു. പെരുമാനിയുടെ താളവും പാട്ടുകളും പ്രേക്ഷകരിലേക്കെത്തിക്കുന്ന സംഗീതം ഗോപി സുന്ദറിന്റേതാണ്. ജോയല്‍ കവിയുടേതാണ് പെരുമാനിയുടെ കട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here