തെന്നിന്ത്യയിലും ബോളിവുഡിലുമായി ഒരുകാലത്ത് നിറഞ്ഞു നിന്ന താരമാണ് നടി എമി ജാക്‌സന്‍. സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം കുറച്ചുകാലമായി ബ്രിട്ടനില്‍ മോഡലിങ് രംഗത്താണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ശരീരഭാരം നന്നായി കുറച്ച എമിയുടെ പുത്തന്‍ ലുക്ക് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഓപ്പന്‍ഹൈമര്‍ താരം കിലിയന്‍ മര്‍ഫിയോടായിരുന്നു ചിലര്‍ എമി ജാക്‌സന്റെ പുത്തിന്‍ ലുക്കിനെ താരതമ്യപ്പെടുത്തിയത്. എന്നാല്‍ പുത്തിന്‍ ലുക്കിനെതിരെ വരുന്ന മോശം കമന്റുകള്‍ വേദനിപ്പിച്ചെന്ന് താരം തുറന്നു പറഞ്ഞു. കഥാപാത്രത്തിന് വേണ്ടിയാണ് താന്‍ ലുക്ക് മാറ്റിയത്. എന്നാല്‍ ആളുകള്‍ അതിനെ വിമര്‍ശിച്ചത് വേദനിപ്പിച്ചു. കഥാപാത്രങ്ങള്‍ക്ക് വേണ്ടി ലുക്ക് മാറ്റിയ പല നടന്‍മാരെയും കണ്ടിട്ടുണ്ട്. അവരെ പ്രശംസിക്കുകയും ഒരു സ്ത്രീ ചെയ്യുമ്പോള്‍ അത് വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നു. തങ്ങളുടെ സൗന്ദര്യ സങ്കല്‍പ്പത്തിനെതിരായി ഒരു സത്രീ വന്നാല്‍ അത് ട്രോളാനുള്ളതാണെന്നാണ് പലരും കരുതുന്നതെന്നും താരം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കാമുകന്‍ എഡ് വെസ്റ്റ്വിക്കിനൊപ്പമുള്ള യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ എമി ജാക്സണ്‍ പങ്കുവച്ചത്. പിന്നാലെയാണ് താരത്തിന്റെ ലുക്കിന് വിമര്‍ശനം നേരിട്ടത്. മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയാണ് എമി ജാക്‌സന്റെ തെന്നിന്ത്യന്‍ അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നടി ബോളിവുഡില്‍ സജീവമാവുകയായിരുന്നു. 2015 മുതല്‍ പ്രണയത്തിലായിരുന്ന എമിയും പങ്കാളി ജോര്‍ജ്ജ് പനയോറ്റും 2019ല്‍ ആദ്യമായിരുന്നു വിവാഹനിശ്ചയം നടത്തിയത്. 2019ല്‍ താരം അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു.
ബ്രിട്ടീഷ് മോഡലും നടിയുമായ എമി ജാക്സണ്‍ തമിഴിലൂടെയും ബോളിവുഡിലൂടെയുമാണ് ജനശ്രദ്ധ നേടി എടുക്കുന്നത്. പതിനാറ് വയസ് മുതല്‍ മോഡലിങ് രംഗത്ത് സജീവമായിരുന്ന നടി പല സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. തമിഴില്‍ ആര്യയുടെ നായികയായി മദിരാശി പട്ടണം എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് എമി ശ്രദ്ധേയയാവുന്നത്. പിന്നീട് ഹിന്ദി, തെലുങ്ക്, കന്നട എന്നിങ്ങനെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നടി അഭിനയിച്ചു. ഈ കാലയളവില്‍ എമിയ്ക്ക് നിരവധി പ്രണയങ്ങളും ഉണ്ടായിട്ടുണ്ട്.
2012 ല്‍ ബോളിവുഡ് നടന്‍ പ്രതീക് ബബ്ബറുമായി പ്രണയത്തിലായിരുന്നെങ്കിലും പിന്നീട് ബന്ധം ഉപേക്ഷിച്ചു. 2013 ല്‍ ബോക്സിങ് താരം ജോ സെല്‍കിര്‍ക്കുമായിട്ടും പ്രണയിച്ചു. എന്നാല്‍ അദ്ദേഹം തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന പേരില്‍ നടി കേസ് കൊടുക്കുകയും അദ്ദേഹം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ജോര്‍ജ് പനയോട്ടയുമായി പ്രണയത്തിലാവുന്നത്.
ഒരു കാലത്ത് ബോളിവുഡിലും തെന്നിന്ത്യയിലും നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു എമി ജാക്സന്‍. എന്നാല്‍ സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം ഇപ്പോള്‍ മോഡലിംഗിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. താരത്തിന്റെ പഴയ ചിത്രങ്ങളും പുതിയ ചിത്രങ്ങളും വച്ചുകൊണ്ടുള്ള പോസ്റ്റുകളും ഇപ്പോള്‍ വൈറലാകുന്നുണ്ട്. 2018ല്‍ പുറത്തിറങ്ങിയ ‘2.0’ ആണ് എമിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 2019ല്‍ എമിക്ക് കുഞ്ഞ് പിറന്നിരുന്നു. ഇതോടെയാണ് താരം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തത്.