മമ്മൂക്കയെ നായകനാക്കിയാല്‍ ഇടിവെട്ട് പടമെന്ന് പ്രമോദ് വെളിയനാട് .മൂവി വേള്‍ഡ് മീഡിയ നടത്തിയ സിനിമയല്ല ജീവിതം എന്ന പരിപാടിയിലൂടെയാണ് താരം ഇക്കാര്യം പുറത്തുപറഞ്ഞത്.
പ്രമോദ് വെളിയനാടിന്റെ വാക്കുകള്‍…,
ഒരു പടത്തിന് വേണ്ടിയുള്ള കഥ ഏകദേശം എഴുതി റെഡിയായി വന്നിട്ടുണ്ട്,. മലയാളത്തിലെ ഇടിവെട്ട് പടമായിരിക്കുമത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എന്റെ മനസിലുള്ള ഒരു കഥയാണ്. കുട്ടനാടിന്റെ ജീവിതമുള്ള കഥയാണത്. ശരിക്കും ഇതിലെ നായകന്‍ ഞാന്‍ തന്നെയാണ്. കഥ ഞാനൊരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചു പറഞ്ഞിരുന്നു.
എനിക്കൊരു വലിയ സംവിധായകനോട് ഈ കഥ പറയയണമെന്നായിരുന്നു ആഗ്രഹം. പേര് ഞാന്‍ പറയുന്നില്ല. ആദ്യം തന്നെ ഇത്രയും വലിയൊരു സംവിധായകകനെ ആഗ്രഹിച്ചത് തെറ്റായിപ്പോയി എന്ന് എനിക്ക് തോന്നീയിരുന്നു. എന്നാല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വഴി അദ്ദേഹത്തെ കാണാനുള്ള അവസരം എനിക്ക് ലഭിച്ചു. കഥ പറയുമ്പോള്‍ എനിക്ക് പെര്‍ഫോം ചെയ്തു കൊണ്ട് പറണം. ഏകദേശം 10 മണിക്ക് തുടങ്ങിയ കഥ പറച്ചില്‍ വൈകിട്ട് മൂന്നേ മുക്കാല്‍ വരെ നീണ്ടുനിന്നിരുന്നുയ അത്രയും നേരം ആ സംവിധായകന്‍ ഒറ്റയിരുപ്പായിരുന്നു. ഞാനൊരു നൂറ് പേരോട് കഥ മുന്‍പ് പറഞ്ഞിട്ടുണ്ട്. പല രീതിയിലുള്ളവരോട് പലതരത്തിലാണ് ഞാന്‍ കഥ പറഞ്ഞിട്ടുള്ളത്.
ഇതെന്റെ കഥയാണെന്ന് കുറെക്കാലം കഴിഞ്ഞ് എല്ലാവരും അറിയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അനര്‍ഘനിര്‍ഗളമായി ഞാന്‍ ആ കഥ പറഞ്ഞു എന്നതാണ് സത്യം. കഥ കേട്ട സംവിധായകന്‍ കൈകൊണ്ട് മേശയില്‍ അടിച്ചിട്ട് പറഞ്ഞു ഈ കഥ നമ്മള്‍ സിനിമയാക്കുമെന്ന്. കഴിഞ്ഞ നവംബര്‍ ഒന്നാം തീയകി ഞാന്‍ ഇതിന്റെ സ്‌ക്രിപ്റ്റ് കൈമാറി. അത് ചെറിയ ബഡ്ജറ്റില്‍ ചെയ്യാന്‍ പറ്റുന്ന ഒരു സിനിമയല്ല. അത് മലയാളത്തിലെ ഒരു വമ്പന്‍ചിത്രമായിരിക്കുമെന്ന് എനിക്ക് ഉറപ്പാണ്.
ആ സിനിമ നടന്നാല്‍ ഒരു 30 ദിവസത്തോളം എന്റെ നാട്ടില്‍ ഷൂട്ടിംഗ് ഉണ്ടാകും. അന്നെനിക്ക് രാജാവായിട്ട് നടക്കമം. മലയാളത്തില്‍ ആ സിനിമ ചരിത്രമായി മാറുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. സിനിമയിലെ നായകനൊരു കര്‍ഷക തൊഴിലാളിയാണ്. നല്ല അധ്വാനിയാണ് കഥാപാത്രം ആരു ചെയ്യുമെന്നുള്ള ചിന്തയില്‍ മമ്മൂക്കയെല്ലാം കടന്നുവന്നു. മമ്മൂക്കയൊക്കെ ചെയ്താല്‍ ആ ചിത്രം വമ്പന്‍ സിനിമയായി മാറും.