അമിത് ചക്കാലക്കൽ ചിത്രം ‘പ്രാവ്’ ട്രെയിലർ പുറത്തിറങ്ങി

0
204

മിത് ചക്കാലക്കൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് പ്രാവ്. നവാസ് അലി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങിയിരിക്കുകയാണ്. ദുൽഖർ സൽമാന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രയിലർ റിലീസ് ചെയ്തത്.

നേരത്തെ നടൻ മമ്മൂട്ടി തന്റെ സോഷ്യൽമീഡിയ വഴി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കുറച്ച് ദിവസങ്ങൾ മുൻപ് പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ ടീസറും പുറത്തിറങ്ങിയിരുന്നു. മലയാളത്തിന്റെ എക്കാലത്തെയും അനശ്വര സംവിധായകനായ പത്മരാജന്റെ വിഖ്യാതമായ ഒരു കഥയെ അവലംബമാക്കിയാണ് ‘പ്രാവ്’ എന്ന ചിത്രം ഒരുങ്ങുന്നത്.

സിനിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ‘അന്തികള്ളു പോലെ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ബിജിബാൽ ആണ്. ബി.കെ. ഹരിനാരായണൻ ആണ് ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

അമിത് ചക്കാലക്കലിന് പുറമെ സാബുമോൻ അബ്‍ദുസമദ്, നിഷാ സാരംഗ്, ആദർശ് രാജ, അജയൻ തകഴി, യാമി സോന, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നീ താരങ്ങളെല്ലാം പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന ചിത്രമാണ് ‘പ്രാവ്’. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ആന്റണി ജോ ആണ്. അനീഷ് ഗോപാൽ ആണ് പ്രൊഡക്ഷൻ ഡിസൈനർ , വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നത് അരുൺ മനോഹറും, മേക്കപ്പ് ചെയ്തിരിക്കുന്നത് ജയൻ പൂങ്കുളവുമാണ്.

ചീഫ് അസോസിയേറ്റ് ഡയറക്ടറായി ഉണ്ണി കെ ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി എസ് മഞ്ജുമോൾ, പ്രൊഡക്ഷൻ കൺട്രോളറായി ദീപക് പരമേശ്വരൻ,സൗണ്ട് ഡിസൈനറായി കരുൺ പ്രസാദും എത്തുന്നു. സെപ്‍തംബർ 15ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് വേഫേറെർ ഫിലിംസ് ആണ്.

അമിത് ചക്കാലക്കൽ നായകകഥാപാത്രമായി വേഷമിട്ട് അവസാനം പ്രദർശനത്തിനെത്തിയ ചിത്രം ‘സന്തോഷ’മാണ്. അജിത്ത് വി തോമസായിരുന്നു ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരുന്നത് . ചിത്രത്തിൽ അനു സിത്താര നായികയായി എത്തിയിരുന്നു. കൂടാതെ അമിത് ചക്കാലക്കൽ നായകനായി ഇറങ്ങാനിരിക്കുന്ന മറ്റൊരു മലയാള ചിത്രമാണ് ‘അസ്ത്ര’. ചിത്രത്തിന്റെ ട്രെയ്‌ലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. വയനാടൻ വനത്തിനുള്ളിലെ മാവോയിസ്റ് ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും കഥ പറയുന്ന ചിത്രത്തിൽ നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here