പ്രേക്ഷകർക്ക് സർപ്രൈസുമായി രാജ് ബി ഷെട്ടി; ടോബിയെ ഏറ്റെടുത്ത് ആരാധകർ

0
180

രാജ് ബി ഷെട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ടോബി കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.ഇപ്പോൾ തൃശ്ശൂരിലെ പ്രശസ്തമായ രാഗം തിയേറ്ററിൽ ടോബി കാണാനെത്തിയ പ്രേക്ഷകർക്ക് സർപ്രൈസ് നൽകിയിരിക്കുകയാണ് കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടി.ഏറെ നേരം പ്രേക്ഷകരോടൊപ്പം സംസാരിക്കുകയും വിജയാഘോഷത്തിന്റെ ഭാഗമായി കേക്ക് കട്ട് ചെയ്ത് ഒരു സെൽഫിയുമെടുത്താണ് നടൻ മടങ്ങിയത്.Toby review: An incredible Raj B Shetty shoulders a contrived film

നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത സിനിമയാണ് ടോബി ചിത്രത്തിന് മികച്ച പ്രേക്ഷക അഭിപ്രായങ്ങളും നിരൂപക പ്രശംസയും ആണ്  ലഭിക്കുന്നത്. ആദ്യ ദിനം തന്നെ ഫാസ്റ്റ് ഫില്ലിംഗ് ഷോകളിലേക്ക് കുതിച്ചിരുന്ന ടോബി വമ്പൻ പ്രേക്ഷക പ്രീതിയോടെ മുന്നേറുകയാണ്. മലയാളത്തിൽ സിനിമ പ്രദർശനത്തിനെത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും എല്ലാവരും തിയേറ്ററിൽ വന്ന് തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന ടോബി കാണണമെന്നും ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്ക് എത്തിയ രാജ് ബി ഷെട്ടി അഭ്യർത്ഥിച്ചിരുന്നു. കുടുംബ ബന്ധങ്ങളും സൗഹൃദവും പ്രണയവും പകയും പ്രതികാരവും ഒക്കെ നിറഞ്ഞ ഒരു മുഴുവൻ പാക്കേജ് ആണ് ടോബി പ്രേക്ഷകർക്കായി സമ്മാനിക്കുന്നത്.Toby Twitter Review: Raj B Shetty's Kannada Movie Dubbed 'Top Notch', Netizens Say 'Blockbuster For Sure'കെട്ടുറപ്പുള്ള കഥയും മികവുറ്റ സംവിധാനവും കൈ മുതലുള്ള ടോബിയിൽ മലയാളിയായ മിഥുൻ മുകുന്ദന്റെ ഗരുഡ ഗമന വൃഷഭ വാഹനക്കും റോഷാക്കിനും ശേഷമുള്ള അത്യുഗ്രൻ സംഗീതവും പ്രേക്ഷകരെ തിയേറ്ററിൽ ആകർഷിക്കുന്ന മറ്റൊരു ഘടകമാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവെച്ചിരിക്കുന്നത്. രാജ് ബി ഷെട്ടി, ചൈത്ര ജെ ആചാർ, സംയുക്ത ഹൊറനാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.Toby movie review: Raj B Shetty film overcomes a well-worn plot, thanks to its exceptional cast and crew | Movie-review News - The Indian Expressലൈറ്റർ ബുദ്ധ ഫിലിംസ്, അഗസ്ത്യ ഫിലിംസ്, കോഫി ഗാംഗ് ബാനറിൽ ഒരുങ്ങിയ ചിത്രം ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്തത്. രവി റായ് കലസ, ലൈറ്റർ ബുദ്ധാ ഫിലിംസ്, കോഫി ഗാങ് സ്റ്റുഡിയോസ്, ബാലകൃഷ്ണ അർവാങ്കർ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ടോബിയുടെ ഛായാഗ്രഹണംവും എഡിറ്റിംഗും പ്രവീൺ ശ്രിയാനും നിതിൻ ഷെട്ടിയാണ് നിർവ്വഹിച്ചത്. പ്രൊഡക്ഷൻ ഡിസൈൻ അർഷാദ് നക്കോത്ത്, മേക്കപ്പ് റോണക്സ് സേവിയർ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, 5.1 മിക്സ് അരവിന്ദ് മേനോൻ, ആക്ഷൻ രാജശേഖരൻ, അർജുൻ രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാമിൽ ബങേര,ഡബ്ബിങ് കോഓർഡിനേറ്റർ സതീഷ് മുതുകുളം, പി ആർ ഓ പ്രതീഷ് ശേഖർ.

LEAVE A REPLY

Please enter your comment!
Please enter your name here