ചിരിച്ചും ചിരിപ്പിച്ചും രാമചന്ദ്ര ബോസ് ആൻഡ് കോ രണ്ടാം വാരത്തിലേക്ക്

0
302

ഹനീഫ് അദേനിയുടെ സംവിധാനത്തിൽ നിവിൻ പോളി നായകനായെത്തിയ ചിത്രമാണ് രാമചന്ദ്ര ബോസ്സ് & കോ. ഓണം സ്പെഷ്യലായാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു പോസ്റ്റർ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നിവിൻ പോളി. ചിരിച്ചും ചിരിപ്പിച്ചും രാമചന്ദ്ര ബോസ് ആൻഡ് കോ രണ്ടാം വാരത്തിലേക്ക് എന്ന പോസ്റ്ററാണ് നടൻ പങ്കുവെച്ചത്. പോസ്റ്ററിന് അടിക്കുറിപ്പായി താരം നൽകിയത് രാമചന്ദ്ര ബോസ് ആൻഡ് കോ നിങ്ങളുടെ അടുത്ത തീയേറ്ററുകളിൽ ഉണ്ടെന്നാണ്. ഉടൻ തീയേറ്ററുകളിൽ പോയി കാണാനും നടൻ പറയുന്നുണ്ട്.

Nivin Pauly shares Ramachandra Boss & Co poster: 'When heist meets humour'

മണിക്കൂറുകൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് പോസ്റ്ററിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടുതൽ പബ്ലിസിറ്റിയൊന്നും ഇല്ലാതെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ ചിത്രം കൂടിയാണ് രാമചന്ദ്രബോസ്സ് & കോ. ത്രില്ലടിപ്പിച്ചും ചിരിപ്പിച്ചും മികച്ച പ്രതികരണത്തോടെ മുൻപോട്ട് പോകുകയാണ് രാമചന്ദ്രബോസ്സ് & കോ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ മുതൽ ആകാംക്ഷയിലായിരുന്നു നിവിന്റെ ആരാധകർ. ചിത്രത്തിന്റെ വിവിധ പോസ്റ്ററുകളാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

 

View this post on Instagram

 

A post shared by Nivin Pauly (@nivinpaulyactor)

 പ്രേക്ഷക മനസ്സ് കൊള്ളയടിച്ച് ബോസും കൂട്ടരുമെന്നാണ് പോസ്റ്റുകളിലൂടെ പറയുന്നത്. പക്കാ സ്‌റ്റൈലിഷ് ലുക്കിലാണ് നിവിന്‍ പോളി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. കൂടെ പ്രേക്ഷകരുടെ പ്രിയ താരങ്ങളും അണിനിരക്കുന്നുണ്ട്. എ പ്രവാസി ഹൈസ്റ്റ് എന്ന ടാ​ഗ്ലെെനോട് കൂടിയാണ് ചിത്രം എത്തിയത്. മോഷണത്തിന്റെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചനകള്‍. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിര്‍മ്മിക്കുന്നത്.

നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത് വിഷ്ണു തണ്ടാശേരിയാണ്. പ്രൊഡക്ഷന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് സന്തോഷ് രാമന്‍ ആണ്. എഡിറ്റിംഗ് നിര്‍വഹിക്കുന്നത് നിഷാദ് യൂസഫും, മ്യൂസിക് ചെയ്യുന്നത് മിഥുന്‍ മുകുന്ദനുമാണ്. ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത് രംഗനാഥ് രാജീവ് ആണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിനൊപ്പം ചിത്രത്തിന്റെ നിര്‍മാണത്തില്‍ നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്‌സും പങ്കാളിയാകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here