നെൽസ​ന്റെ അടുത്ത ചിത്രം അല്ലു അർജുനൊപ്പം? ആകാംഷയോടെ ആരാധകർ

0
204

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലർ എന്ന ചിത്രം വമ്പൻ വിജയമായിരുന്നു. രജനികാന്തിനെ നായകനാക്കി ഒരുക്കിയ സിനിമ എല്ലാ ഭാഷകളിലെയും പ്രേക്ഷകർ അത്രയ്ക്ക് ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഇപ്പോൾ നെൽസൺ ദിലീപ് കുമാറിന്റെ അടുത്ത സിനിമയുമായി ബന്ധപ്പെട്ട സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. നടൻ അല്ലു അർജുനും നെൽസണും അടുത്ത ചിത്രത്തിൽ ഒരുമിക്കുമെന്ന അഭ്യൂഹങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്.

അല്ലു അർജുനുമായി നെൽസൺ കൂട്ടിക്കാഴ്ച്ച നടത്തിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇരുവരും തമ്മിൽ ചർച്ച നടത്തിയതായും, അടുത്ത സിനിമയ്ക്കായി ഒന്നിക്കുന്നതായുമാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.നെൽസണി ദിലീപ്കുമാറിന്റെ സംവിധാന രീതി അല്ലു അര്ജുന് ഇഷ്ടപ്പെട്ടുവെന്നും , ഇതേതുടർന്നാണ് ഒരുമിച്ചൊരു സിനിമയ്ക്കായി ചർച്ചയ്ക്ക് വിളിച്ചതെന്നുമാണ് സൂചനകൾ . നെൽസൺ പറഞ്ഞ കഥ നടന് ഇഷ്ടപ്പെട്ടതായും സിനിമ ഉടൻ പ്രഖ്യാപിക്കുമെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

601.6 കോടിയാണ് ആ​ഗോളതലത്തിൽ ജയിലർ നേടിയെടുത്തത്. നെൽസണിന്റെ അടുത്ത ചിത്രത്തിനും വളരെ വലിയ പ്രതീക്ഷയാണ് ആരാധകർ നൽകിയിരിക്കുന്നത്. തെന്നിന്ത്യയിലെ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആക്ഷൻ ത്രില്ലറായിരിക്കുകയാണ് ജയിലർ. രജനികാന്തിന്റെ തന്നെ എക്കാലത്തേയും ഗ്യാങ്സ്റ്റർ ക്ലാസിക്കായ ബാഷ സിനിമയോട് ജയിലറിനെ നടൻ ഉപമിച്ചത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ജയിലർ പ്രദർശനത്തിനെത്തിയ ആദ്യ അഞ്ച് ദിവസം താൻ അതിയായ സന്തോഷത്തിലായിരുന്നുവെന്നും എന്നാൽ ഭാവി സിനിമകളിലെ തന്റെ പ്രകടനം കൂടുതൽ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും അതിൽ ആശങ്കയുണ്ടെന്നും രജനികാന്ത് പറഞ്ഞിരുന്നു.

അതിനിടെ നടൻ അല്ലു അർജുനുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയും ആരാധകർ ഏറ്റെടുത്തിരുന്നു, ലണ്ടനിലെ ലോക പ്രശസ്ത വാക്‌സ് മ്യൂസിയമായ മാഡം തുസാഡ്‌സിൽ അല്ലു അർജുന്റെ പ്രതിമ ഒരുങ്ങുകയാണ്. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ തെന്നിന്ത്യൻ നടനാണ് അല്ലു അർജുൻ. പ്രഭാസും മഹേഷ്ബാ ബുവുമാണ് മറ്റു തെന്നിന്ത്യൻ താരങ്ങൾ.

ബാഹുബലിയിലെ ലുക്കിലാണ് പ്രഭാസന്റെ മെഴുകു പ്രതിമയുള്ളത്. സ്‌പൈഡർ ചിത്രത്തിലെ രൂപത്തിൽ മഹേഷ് ബാബുവി​ന്റെ പ്രതിമയും. പുഷ്പയിലെ ലുക്കിലാണ് അല്ലു അർജുന്റെ മെഴുക് പ്രതിമ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. ‘പുഷ്പ’യാണ് അല്ലുവിന്റെ കരിയർ ബ്രേക്ക് ചിത്രം.ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും അല്ലു സ്വന്തമാക്കി. അമിതാഭ് ബച്ചൻ,ഷാരൂഖ് ഖാൻ,സൽമാൻ ഖാൻ, ഹൃത്വിക് റോഷൻ, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ തുടങ്ങി ഇന്ത്യൻ താരങ്ങളുടെ മെഴുക് രൂപങ്ങളുടെ വലിയൊരു ശേഖരവും ലണ്ടനിലെ മാഡം തുസാഡ്സ് വാക്സ് മ്യൂസിയത്തിൽ ഇതിനകം പ്രദർശിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here