ദളപതി വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ” എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. ഒക്ടോബര്‍ 19 നാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്.ഇപ്പോൾ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട വാർത്തകളാണ് പുറത്ത് വരുന്നത്.
Confirmed – #Leo Audio Launch from Sep 30 ✅ pic.twitter.com/8m0fn744sd
— Manobala Vijayabalan (@ManobalaV__) September 16, 2023
സെപ്റ്റംബർ 30ന് ലിയോയുടെ ഓഡിയോ ലോഞ്ച് നടക്കുമെന്നാണ് റിപ്പോർട്ടുകൾ .എവിടെ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത് എന്ന വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.ഓഡിയോ ലോഞ്ച് തിയതി വന്നതിന് പിന്നാലെ വിജയ് ഫാൻസിനിടയിൽ പ്രധാന ചർച്ച ചടങ്ങിൽ രജനികാന്തിന്റെ ‘കാക്ക- പരുന്ത്’പരാമർശത്തിന് വിജയ് മറുപടി നൽകും എന്നതാണ്.രജനികാന്തിന്റെ ‘കാക്ക- പരുന്ത്’പരാമർശം വലിയ വിമർശങ്ങനൾക്ക് വഴിയൊരുക്കിയിരുന്നു.ജയിലർ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് രജനീകാന്ത് സംസാരിച്ച വാക്കുകളാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.”പക്ഷികളുടെ കൂട്ടത്തില്‍ കാക്ക എല്ലാവരെയും ശല്യപ്പെടുത്തും.പരുന്ത് അത്തരത്തില്‍ ചെയ്യില്ല. കാക്ക പരുന്തിനെപ്പോലും ശല്യപ്പെടുത്തും.എന്നാല്‍ പരുന്ത് അതിന് പ്രതികരിക്കാതെ ഉയരത്തില്‍ പറക്കും.കാക്കയ്ക്ക് ആ ഉയരത്തില്‍ എത്താന്‍ കഴിയില്ല. ഞാന്‍ ഇത് പറഞ്ഞാല്‍ ഉദ്ദേശിച്ചത് ഇന്നയാളെയാണ് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വരൻ തുടങ്ങും .കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല.അത് രണ്ടും നമ്മുടെ നാട്ടില്‍ ഉണ്ടാകാത്ത സ്ഥലങ്ങളും കാണില്ലെന്ന് രജനി പറഞ്ഞു.നമ്മള്‍ നമ്മുടെ പണിയുമായി മുന്നോട്ട് പോകാൻ ശ്രമിക്കണം -”എന്ന വാക്കുകളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ഇതിനുപിന്നാലെ മധുരയിൽ വിജയ് ആരാധകർ പതിപ്പിച്ച പോസ്റ്റർ രജനികാന്ത് ആരാധകർ വലിച്ചു കീറിയതും വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു . രജനിയുടെ ഫോട്ടോ ചെറുതും വിജയ്‌യുടെ ഫോട്ടോ വലിപ്പത്തിലും ഉള്ളതായിരുന്നു പോസ്റ്റർ. പോസ്റ്ററും പരാമർശവും തമ്മിൽ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രശ്നങ്ങൾ ഉണ്ടായത്.എന്തായാലും രജനി വിജയ് സൂപ്പര്‍സ്റ്റാർ താരയുദ്ധം തന്നെയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. ലിയോ ഓഡിയോ ലോഞ്ചിൽ ഇതിന് തക്ക മറുപടി ലഭിക്കുമെന്ന് തന്നെയാണ് ആരധകർ ഒന്നടങ്കം പറയുന്നത്.
കമൽ ഹാസനെ നായകനാക്കി “വിക്രം” എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ലിയോയ്ക്കുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് “ലിയോ”ഒരുങ്ങുന്നത്. എല്ലാ ഭാഷകളിൽ നിന്നുള്ള നടി നടന്മാർ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്റണി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു സുപ്രധാന വേഷത്തിൽ സഞ്ജയ് ദത്ത് സിനിമയിലുണ്ട്. ആക്ഷൻ കിംഗ് അർജുനും ചിത്രത്തിൽ മികച്ച വേഷം ചെയ്യുന്നുണ്ട്. തൃഷയാണ് വിജയുടെ നായികയായി എത്തുന്നത്.