മമ്മുട്ടിയോടൊപ്പം അന്യസംസ്ഥാനത്ത് ഷൂട്ടിംഗിന് പോയ രസകരമായ സംഭവങ്ങളെക്കുറിച്ച് ശബരീഷ്. കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മൂവി വേള്‍ഡ് മീഡിയയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടി പ്രധാന കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് കണ്ണൂര്‍ സ്‌ക്വാഡ്. ചിത്രത്തില്‍ മമ്മൂക്കയ്ക്കൊപ്പം ശബരീഷ്, അസീസ് എന്നിവര്‍ മറ്റു വേഷങ്ങളിലെത്തുന്നുണ്ട്.
ശബരീഷിന്റെ വാക്കുകള്‍….
മെഗാസ്റ്റാര്‍ മമ്മുട്ടിയോടൊപ്പം ഒരു നീണ്ട വേഷത്തില്‍ അഭിനയിക്കാന്‍ ചെല്ലുന്നതിനോടൊപ്പം മറ്റൊരു സംസ്ഥാനത്ത് അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ അവിടെയുള്ള ആള്‍ക്കാര്‍ പ്രതികരിക്കുന്നത് അദ്ഭുകരമായ കാര്യമാണ്. അതിലൊന്ന് രണ്ട് മൂന്ന് കാര്യങ്ങളുണ്ട്. മഹാരാഷ്ട്രയുടെ പ്രാന്തപ്രദേശമായ വായ് എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. മഹാബലിശ്വര്‍ എന്ന സ്ഥലം ഊട്ടി പോലെയുള്ള സ്ഥലമാണ്. അവിടെ ചെല്ലുമ്പോള്‍ മറാഠി പോലെയുള്ള ആള്‍ക്കാര്‍ മമ്മുട്ടിയെ കാണാനെത്തുമായിരുന്നു. അംബ്ദേക്കര്‍ മമ്മൂക്ക ചെയ്തിട്ടുളളത് കൊണ്ട്. ആള്‍ക്കാര്‍ മമ്മൂക്കയെ കാണാന്‍ വരുമായിരുന്നു. ഏറ്റവും രസകരമായ സംഭവമെന്ന് ചോദിച്ചാല്‍ കൈൂപ്പിയാണ് വരുന്നതെന്ന്. ഏറ്റവും രസകരമായ സംഭവമെന്താണെന്ന് വെച്ചാല്‍ ഒരു തെരുവില്‍ ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. മാര്‍ക്കറ്റിലെ പ്രവര്‍ത്തനങ്ങളെല്ലാം നടന്നു കൊണ്ടിരിക്കുകയാണ്.

ആ സമയത്ത് കോള്‍ഡ് സ്‌റ്റോജിന്റെ മുന്‍പില്‍ ഒരാള്‍ നില്‍ക്കുന്നുണ്ടായിരുന്നു. പുള്ളിയോട് ഞാന്‍ അറിയാവുന്ന ഹിന്ദിയില്‍ അകത്തേക്ക കയറി നില്‍ക്കുമോയെന്ന് ചോദിച്ചു. ഏത് പടമാണെന്ന് പുള്ളി ചോദിച്ചു. ഞാന്‍ പേരും പറഞ്ഞു. പുള്ളിയ്ക്ക് അറിയാമോയെന്ന് എനിക്കറിയില്ല. മലയാള സിനിമയാണെന്ന് പറഞ്ഞു. പുള്ളി ഒരിടത്ത് ഒതുങ്ങി നില്‍ക്കുവാണ്. ഷൂട്ടിംഗ് തുടങ്ങി, സാര്‍ നടന്നുവരുകയാണ്.

അപ്പോള്‍ പുള്ളിയുടെ ഫോണില്‍ പുള്ളി ഉണ്ട കണ്ടുകൊണ്ടിരിക്കുകയാണ്. അയാള്‍ ഇത് കണ്ടോണ്ടിരിക്കുമ്പോള്‍ ദേ പോണുയെന്ന് പറഞ്ഞു. പിന്നെ സംഗതി വഷളായി. അപ്പോള്‍ത്തന്നെ പുള്ളിക്ക് ഫോട്ടോയെടുക്കണം, ആ കോസ്റ്റിയുമില്‍ തന്നെ എടുക്കണം. അപ്പോള്‍ മറ്റുള്ളവര്‍ക്കും എടുക്കണം. ആകെ ഉന്തും തള്ളുമായി. റോഡ് ബ്ലോക്കായി. പെട്ടെന്ന് തീര്‍ക്കേണ്ട സീനായിരുന്നു.
അതേസമയം, മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 28ന് ചിത്രം തിയറ്ററുകളിലേക്കെത്തും. എഎസ്‌ഐ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി ചിത്രത്തിലെത്തുന്നു. സെന്‍സറിങ് പൂര്‍ത്തിയായ സിനിമയ്ക്ക് യുഎ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നൊരുക്കുന്നു.

കിഷോര്‍കുമാര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ്.കെ.യു തുടങ്ങിയ താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്. ജോര്‍ജാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.

ഛായാഗ്രഹണം : മുഹമ്മദ് റാഫില്‍, സംഗീത സംവിധാനം: സുഷിന്‍ ശ്യാം, എഡിറ്റിങ്: പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണന്‍, ചീഫ് അസോഷ്യേറ്റ് ഡയറക്ടേഴ്‌സ് : ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോഷ്യേറ്റ് ക്യാമറാമാന്‍ : റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ : ഷാജി നടുവില്‍, മേക്കപ്പ്: റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍: ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്‌സ്: വി.ടി. ആദര്‍ശ്, വിഷ്ണു രവികുമാര്‍, വിഎഫ്എക്‌സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, വിശ്വാ എഫ് എക്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഓവര്‍സീസ് വിതരണം: ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍, ടൈറ്റില്‍ ഡിസൈന്‍: അസ്തറ്റിക് കുഞ്ഞമ്മ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വിഷ്ണു സുഗതന്‍, പിആര്‍ഒ : പ്രതീഷ് ശേഖര്‍.

