മമ്മൂക്ക നല്‍കിയ ഉപദേശത്തെക്കുറിച്ച് ഷംസുദ്ധീന്‍ നെല്ലറ

0
608

മമ്മൂക്ക നല്‍കിയ ഉപദേശത്തെക്കുറിച്ച് ഷംസുദ്ധീന്‍ നെല്ലറ. മൂവീ വേള്‍ഡ് മീഡിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മമ്മൂക്കയുമായുള്ള സൗഹൃദത്തെക്കുറിച്ച് ഷംസുദ്ധീന്‍ മനസ് തുറക്കുന്നത്.

നെല്ലറ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറാണ് ഷംസുദ്ധീന്‍. ഫുഡ് പ്രോഡക്ട്‌സ്, ഹോട്ടല്‍, ഫാഷന്‍ തുടങ്ങിയ മേഖലകളില്‍ നിറസാന്നിധ്യമാണ് നെല്ലറ ഗ്രൂപ്പ്. ഷംസുദ്ദീന്റെ വിജയത്തിന്റെ പിന്നില്‍ ആത്മവിശ്വാസവും കഠിനാദ്ധ്വാനവും മാത്രമായിരുന്നു പിന്നിലുള്ളത്.

ഷംസുദ്ധീന്റെ വാക്കുകള്‍….

മമ്മൂക്ക എപ്പോഴും ഉപദേശമായിരിക്കും.ഞങ്ങള്‍ ഉച്ചയ്ക്ക് ഒരുമിച്ച് ഹയാത്തിലുണ്ടായിരുന്നു. എല്ലാവരും ഒരുമിച്ചിരിക്കുകയായിരുന്നു. ഏകദേശം നാല് മണിയായപ്പോള്‍ അദ്ദേഹം പോകുമ്പോള്‍ നീ എന്തെങ്കിലും കഴിച്ചോടായെന്ന് ചോദിച്ചു. ആ സ്‌നേഹം ഒരു സംഭവമാണ്. ചോദിക്കുക പോലും വേണ്ട, നമുക്ക് എടുത്ത് കഴിച്ചാല്‍ മതി. പക്ഷേ അദ്ദേഹം പറയുമ്പോള്‍ നമുക്കൊരു സന്തോഷമുണ്ട്. മമ്മൂക്കയുമായി വലിയ അടുപ്പമാണ്.മമ്മൂക്കയ്ക്ക് എപ്പോള്‍ മെസേജ് അയച്ചാലും ഉടന്‍ തന്നെ തിരികെ മെസേജ് അയക്കും. ലാലേട്ടനെ അറിയാം. പല വേദികളും ഞങ്ങള്‍ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. നേരിട്ട് പരിചയമില്ല. പല അവാര്‍ഡുകളും അദ്ദേഹത്തിന്റെ കൈകളില്‍ നിന്ന് ലഭിച്ചിട്ടുമുണ്ട്.

അതേസമയം,ടൊവീനോയുമായി നല്ല സുഹൃദ്ബന്ധമാണ്. അതിനോടൊപ്പം ദിലീപ്, ദിലീപിനെ കഴിഞ്ഞദിവസം കല്യണത്തിന് കണ്ടിരുന്നു. 2008ല്‍ മൂപ്പരുടെ പരിപാടി ഞാന്‍ തന്നെയാണ് ചെയ്തത്. അന്ന് കലാഭവന്‍ മണി മരിച്ചിട്ടില്ലായിരുന്നു, അവര്‍ ടീം മുഴുവന്‍ പേരും ഉണ്ടായിരുന്നു. ഞാന്‍ സ്റ്റേജ് ഷോകള്‍ ചെയ്യുമായിരുന്നു. സ്റ്റേജ് ഷോ നടത്തിയാല്‍ നമുക്ക് പറ്റിയ പണിയല്ലെന്ന് മനസിലായി.

അതിലൊരു പാട് നഷ്ടങ്ങളുണ്ടാകും. ഒരു കലാകാരനെ കൊണ്ടുപോയാല്‍, മറ്റൊരു കലാകാരനെ കൊണ്ടുപോകാതെയായാല്‍ അവന് എന്നോട് ദേഷ്യമാകും. എനിക്ക് എല്ലാവരെയും ഒരു പോലെയായത് കൊണ്ട് ഒരാളെ കൊണ്ടുപോയാല്‍ മറ്റൊരാള്‍ക്ക് ദേഷ്യമാകുന്നത് കൊണ്ട് അത് ഞാന്‍ നിര്‍ത്തി. ആരെങ്കിലും സ്പോണ്‍സര്‍ഷിപ്പിന് ചോദിച്ചാല്‍ എന്തെങ്കിലും കൊടുക്കും. അപ്പോള്‍ നമുക്കും സമാധാനമാകും.

അതേസമയം, യാത്രകളെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. ഏകദേശം 63 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. ഏകദേശം ഈവര്‍ഷം കൊണ്ട് 70 രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് ആഗ്രഹം. 100 രാജ്യങ്ങളോളം സന്ദര്‍ശിക്കണമെന്നാണ് എന്റെ ആഗ്രഹം. ആ സമയത്ത് ടൂര്‍ പോയത് പിടിച്ചുകൊണ്ടാണ് അതിന് ശേഷമാണ് ഇങ്ങനയൊരാഗ്രഹം ഉണ്ടായത്. അന്ന് ഫോണ്‍ ഇല്ലാതിരുന്ന കാലമായിരുന്നു. ചെറിയ ഇന്‍ലന്‍ഡില്‍ കത്തുകളെഴുതും.

എല്ലാമാസവും ഞങ്ങള്‍ കൂട്ടുകാരൊന്നിച്ച് ടൂറ് പോകുന്നത്. അന്ന് ഞാനായിരുന്നു ടൂര്‍ പ്ലാന്‍ ചെയ്തിരുന്നത്. ആതിരപ്പിള്ളി, തൃശൂര്‍ റേഡിയോ സ്റ്റേഷന്‍, പകൃതിയുമായുള്ള ബന്ധപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലാണ് ടൂറ് പോകുന്നത്. അന്ന് ഇങ്ങനെ ടൂറ് പോകുന്നത് കൊണ്ടാണ് ഉപ്പാ പറഞ്ഞത്, നീ ഇനി ഇവിടെ നിന്നാല്‍ ശരിയാവില്ലെന്ന് പറഞ്ഞ്, ദുബായിലേക്ക് പോയ്ക്കൊള്ളാന്‍ പറഞ്ഞു. അന്ന് ടൂറ് പോയവരെല്ലാവരും ദുബായില്‍തന്നെയുണ്ട്. അതില്‍ ഒരാളായ ഗഫൂറിന്റെകൂടെയാണ് അടുത്തമാസം ന്യൂയോര്‍ക്കില്‍ പോകുന്നത്. അന്ന് ചെറിയ മുറിയില്‍ ഭൂപടം വെയ്ക്കാനായിരുന്നു ആഗ്രഹം.

LEAVE A REPLY

Please enter your comment!
Please enter your name here