ഷെയ്ന്‍ നിഗത്തിന്റെ ഹാല്‍’: ചിത്രീകരണം കോഴിക്കോട്ട് പുരോഗമിക്കുന്നു

0
174

ഷെയ്ന്‍ നിഗം നായകനായൊരുങ്ങുന്ന ചിത്രങ്ങളില്‍ ഒന്നാണ് ‘ഹാല്‍’.ചിത്രത്തിന്റെചിത്രീകരണം കോഴിക്കോട്ട് പുരോഗമിക്കുന്നു. ജെ.വി.ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ഹാല്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശാന്ത് വിജയകുമാര്‍ ആണ്. ഓര്‍ഡിനറി, മധുര നാരങ്ങ, തോപ്പില്‍ ജോപ്പന്‍, ശിക്കാരി ശംഭു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിഷാദ് കോയ തിരക്കഥ രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ഹാല്‍. സംഗീതത്തിന് വളരെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ഒരു പ്രണയകഥ കൂടിയാണ് ഈ ചിത്രം.

ഷെയ്ന്‍ നിഗത്തിന്റെ അടുത്ത കാലത്തെ ചിത്രങ്ങളില്‍ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഒരു ചിത്രം ആണിത്. കോഴിക്കോട്, മൈസൂര്‍, ജോര്‍ദ്ദാന്‍ തുടങ്ങിയ ലൊക്കേഷനുകളിലാണ് ഹാലിന്റെ ചിത്രീകരണം അണിയറപ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളില്‍ ഒരേ സമയം റിലീസ് പ്ലാന്‍ ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആയാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.


മലബാര്‍ പശ്ചാത്തലത്തില്‍ അരങ്ങുന്ന തീവ്രമായ ഒരു പ്രണയ കഥയാണ് കാലികപ്രാധാന്യമുള്ള നിരവധി വിഷയങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കുന്നത്. പ്രണയം ചെറുപ്പത്തിന്റെ തിളപ്പിനേക്കാള്‍ വ്യക്തമായ നിലപാടുകള്‍ക്കും ഗൗരവമായ കാഴ്ച്ചപ്പാടുകള്‍ക്കും അനുസരിച്ചായിരിക്കണമെന്ന ചില സന്ദേശങ്ങള്‍കൂടി പ്രേക്ഷകനു നല്‍കിക്കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം. ഇതാണ് ഈ ചിത്രത്തെ ഏറെ വ്യത്യസ്ഥമാക്കുന്നതും.

കോഴിക്കോട് നഗരത്തില്‍ റാപ്പ് മ്യൂസിക്കുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരു മ്യൂസിക്ക് ഗ്രൂപ്പിലെ പ്രധാനിയാണ് ആസിഫ്. ഒരു മ്യൂസിക്ക് പ്രോഗ്രാമിനിടയില്‍ കണ്ടുമുട്ടിയ ഒരു പെണ്‍കുട്ടിയുമായി ആസിഫിനുണ്ടാകുന്ന പ്രണയമാണ് സംഭവബഹുലമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ഇവിടെ ഷെയ്ന്‍ നിഗം ആസിഫിനെ അവതരിപ്പിക്കുന്നു. പ്രശസ്ത തെലുങ്കു നടി വൈദ്യാ സാഷിയാണ് ഈ ചിത്രത്തിലെ നായിക. മമ്മൂട്ടിയുടെ ഏജന്റ് എന്ന തെലുങ്കു ചിത്രത്തിലെ നായിക കൂടിയായ വൈദ്യയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്.


ജോണി ആന്റണി, സുരേഷ് കൃഷ്ണ, സംഗീത (ചിന്താവിഷ്ടയായ ശ്യാമള ഫെയിം) മനോജ് കെ.യു, മധുപാല്‍, രവീന്ദ്രന്‍, നിയാസ് ബക്കര്‍, നിഷാന്ത് സാഗര്‍, അബിന്‍ വിനോ, റിയാസ് നെടുമങ്ങാട്, വിനീത് വീപ് കുമാര്‍, ദിനേശ് പണിക്കര്‍, മഞ്ജഷ കോലോത്ത്, ശ്രീധന്യ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഓര്‍ഡിനറി, മധുര നാരങ്ങാ, ശിക്കാരി ശംഭു , തോപ്പില്‍ ജോപ്പന്‍ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ക്കു തിരക്കഥ രചിച്ച നിഷാദ് കോയയുടേതാണ് തിരക്കഥ.

സംഗീത പ്രാധാന്യമേറിയ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.വി. നന്ദഗോപാലാണ്. രവിചന്ദ്രനാണ് ഛായാഗ്രാഹകന്‍. കലാസംവിധാനം – പ്രശാന്ത് മാധവ്. മേക്കപ്പ് – അമല്‍. കോസ്റ്റ്യും – ഡിസൈന്‍ -ധന്യാ ബാലകൃഷ്ണന്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – മനീഷ് ഭാര്‍ഗവന്‍. അസ്സോസ്സിയേറ്റ് ഡയറക്ടടേഴ്‌സ് – പ്രവീണ്‍ വിജയ്. പ്രകാശ്. ആര്‍. നായര്‍. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടിവ് – പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -പ്രശാന്ത് നാരായണന്‍ കോഴിക്കോട്, വയനാട്, മൈസൂര്‍ എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍. വാര്‍ത്താ പ്രചരണം -വാഴൂര്‍ ജോസ്. ഫോട്ടോ-അമീന്‍.


ചിത്രത്തില്‍ കാമറ കൈകാര്യം ചെയ്യുന്നത് കാര്‍ത്തിക് മുത്തുകുമാര്‍ ആണ്. മ്യൂസിക്ക് ഒരുക്കുന്നത് നന്ദു, ആര്‍ട്ട് ഡയറക്ഷന്‍ ചെയ്യുന്നത് പ്രശാന്ത് മാധവ്, എഡിറ്റര്‍ ആയെത്തുന്നത് ശ്രീജിത്ത് സാരംഗ് എന്നിവരാണ്. കോസ്റ്റ്യൂംസ് തയ്യാറാക്കിയിരിക്കുന്നത് സമീറ സനീഷ് ആണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയെത്തുന്നത് പ്രശാന്ത് നാരായണ്‍, മേക്കപ്പ് ചെയ്തിരിക്കുന്നത് അമല്‍ ചന്ദ്രന്‍, വിഎഫ്എക്‌സ് ഒരുക്കിയത് ഡിജിറ്റല്‍ ടര്‍ബോ മീഡിയ, ഡിസൈന്‍സ് യെല്ലോ ടൂത്ത് എന്നിവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here